Sunday, March 30, 2025

മാധുര്യമൂറുന്ന വൈചിത്ര്യങ്ങൾ - പി സുനിൽകുമാർ


പ്രശസ്തരായ മനുഷ്യരുടെ ജീവിതത്തിലേ വിസ്മയങ്ങൾ അടയാളപ്പെടുത്തുന്ന ഏറ്റവും മനോഹരമായ ഒരു പുസ്തകമാണ് പി സുനിൽകുമാറിന്റെ മാധുര്യമൂറുന്ന വൈചിത്ര്യങ്ങൾ. എല്ലാ പുസ്തകങ്ങളും സാധരണ നിലയിൽ നാം വായിച്ചവസാനിപ്പിക്കുകയാണ് ചെയ്യാറ്. എന്നാൽ വായിച്ചു കഴിഞ്ഞതിനു ശേഷം നാം കേട്ടുപഴകിയ പല കഥകളുടെയും ഉള്ളറകളിൽ ഒളിഞ്ഞുകിടന്ന പല രസകരമായ സംഭവങ്ങളുടെയും സത്യം ഇതിലൂടെ വായനക്കാർ തിരിച്ചറിയുകയാണ്. ഈ പുസ്തക വായന ലളിതവും ഹൃദ്യവും ഒഴുക്കുള്ളതുമായ താള ഭംഗി നൽകുന്നുണ്ട്. കാലാതിവർത്തികളായ വ്യക്തികളും അവരുടെ എഴുത്തും കഥകളും കഥാപാത്രങ്ങകും ഇതിൽ വിശദീകരിക്കുന്ന രചനാരീതികൊണ്ട് തീർത്തും വ്യത്യാസപ്പെട്ടിരിക്കുന്നു.
          വിവിധ കാലങ്ങളിൽ നമ്മൾ കേട്ടിട്ടുള്ള കഥകൾക്കും വ്യക്തികൾക്കും ഇടയിൽ ഇത്തരം കഥകൾ - സന്ദർഭങ്ങൾ ഉണ്ടായിരുന്നെന്ന് ഇത് വായിച്ചപ്പോൾ മനസ്സിലായി. ദൈർഘ്യമേറിയതും ശ്രമകാരവുമായ ഒരു അധ്വാനം ഇതിന്റെ പിന്നിൽ ഉണ്ടായിട്ടുണ്ട്. ഇതിലെ ഓരോ കഥയ്ക്കും കാലങ്ങളോളം പഴക്കമുണ്ട്. ആ കഥകൾ സൃഷ്ട്ടിച്ച അനുതാപാർദ്രമായ അന്തരീക്ഷം മങ്ങൽ ഏൽക്കാതെ കാലങ്ങൾ കടന്ന് ഇപ്പോഴും സഞ്ചാരിച്ചുകൊണ്ടേയിരിക്കുന്നു. ആ കഥകളൊക്കെയും കെട്ടുകഥകളാണെന്നുള്ള പൊള്ളുന്ന സത്യം നാം മനസ്സിലാക്കും. മനോഹരമായ ഒരു വായന...

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...