എത്രതന്നെ ആയാലും ഒരു എഴുത്തുകാരൻ എന്ന നിലയിൽ പാസ്റ്റർ നാക്ക് നൊബേൽ പുരസ്‌ക്കാരം പൂർണ്ണമായും ആഗ്രഹിച്ചിരുന്നു. തന്റെ സംഭവ ബഹുലമായ ജീവിതത്തിനിടയിലും തന്റെ എഴുതുകൾക്ക് കാര്യമാത്ര പ്രസക്തിയുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. 1924 -ൽ ധരാളം എഴുത്തുകാർ റഷ്യ വിട്ടുപോയി. റഷ്യ ഉപേക്ഷിച്ചതിന് ശേഷവും ഈ എഴുത്തുകാർക്ക് ആർക്കും താരതമ്യേനെ മികച്ച എഴുത്ത് സൃഷ്ട്ടികൾ നടത്താൻ കഴിഞ്ഞില്ല. അതുമാത്രവുമല്ല "നബക്കോവ്" ലോലിതയുടെ പ്രസിദ്ധീകരണത്തോടെ വിവാദത്തിൽ മുങ്ങിപോകുകയും ചെയ്തു. ഒരു എഴുത്തുകാരൻ എന്ന നിലയിൽ റഷ്യൻ സാഹിത്യത്തിന്റെ ഒന്നാന്തരം പിന്തുടർച്ചക്കാരൻ ആയിരുന്നു പാസ്റ്റർ നാക്ക്. സിംബോളിസമോ - അതിന് ശേഷമുള്ള സോഷ്യലിസ്റ്റ് പ്രവണതയോ അദ്ദേഹത്തെ ബാധിച്ചിരുന്നില്ല എന്നത് എടുത്ത് പറയേണ്ടതാണ്. അത്തരം നിലപാടുകളിൽ ഉറച്ചുനിന്നാണ് പിന്നീട് അദ്ദേഹം കവിതകൾ രചിച്ചത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ പുതിയ യുഗത്തിലെ എഴുത്തിനെയോ സാഹിത്യത്തിനെയോ മറികടക്കാൻ ബോധപൂർവമായ ഒരു ശ്രമവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. മാത്രവുമല്ല, ടാഗോർ - ഷേക്സ്പിയർ മുതലായ എഴുത്തുകാരുടെ കൃതികൾ അദ്ദേഹം വിവർത്തനം ചെയ്യുന്നുണ്ട്താനും.
വർത്തമാന കാലത്തെ അതിന്റെ തത്ത്വങ്ങളുടെ പേരിൽ തനിക്ക് ലഭിച്ച നൊബേൽ നിരസിക്കാതിരുന്ന ടോൾസ്റ്റൊയിയും തന്റെ അറുപത്തിയെട്ടാമത്തെ വയസ്സിൽ ലഭിച്ച നൊബേൽ ഹൃദയവേദനയോടെ നിരസിക്കേണ്ടി വന്ന പാസ്റ്റർ നാക്കും വായനക്കാർക്കിടയിൽ ജനാധിപത്യത്തേക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും പുതിയ അലയൊലി സൃഷ്ട്ടിച്ചു.
നൊബേൽ താൻ ഒരിക്കലെങ്കിലും നേടുമെന്ന് പാസ്റ്റർ നാക്കിനു ആത്മവിശ്വാസം ഉണ്ടായിരുന്നു. ഫ്യൂച്ചറിസ്റ്റ് പ്രസ്ഥാനവുമായുള്ള അദ്ദേഹത്തിന്റെ ഇടപെടൽ എഴുത്തിന് ഒരുപാട് മുതൽക്കൂട്ടായി. അപ്പോഴേക്കും നിരവധി കവികൾക്കിടയിൽ റഷ്യൻ ഫ്യൂച്ചറിസ്റ്റുകളും - ക്യുബൻ ഫ്യൂച്ചറിസ്റ്റുകളും എന്ന തർക്കം ഉയർന്നു. അപ്പോഴേക്കും പാസ്റ്റർ നാക്ക് തന്റെ രണ്ടാമത്തെ കവിതയും പുറത്തിറക്കി കഴിഞ്ഞിരുന്നു.
ആഭ്യന്തരയുദ്ധകാലത്തുടനീളം പാസ്റ്റർ നാക്ക് മോസ്‌ക്കോയിൽ തുടർന്നു. എഴുത്ത് തുടർന്നുപോകുന്നതിനിടയിലും പാസ്റ്റർ നാക്ക് വിവർത്തനം ചെയ്യൽ തുടർന്നുകൊണ്ടേയിരുന്നു. അപ്പോഴേക്കും ജൂലിയാസ് സ്ലോവാക്കിയുടെയും പെഡ്രോകാൽഡെറോണിന്റെയും പുസ്തകം വിവർത്തനം ചെയ്തു. പാർട്ടിയുടെ കടുത്തപിന്തുണ പാസ്റ്റർ നാക്കിനുണ്ടായിരുന്നു. പാർട്ടിയുടെ മുതിർന്ന നേതാവായ നിക്കോളായ് മിഖൈലോവിച്ച് ലിയുബിമോവിന്റെ പിൻതുണയിൽ കാൽഡെറോണിന്റെ ഒരു നാടകം വിവർത്തനം ചെയ്തു: അതും ഒരാഴ്‌ച കൊണ്ട്.
ഐവിൻ സ്കായുടെ അഭിപ്രായത്തിൽ ഷിവാഗോയെക്കുറിച്ചുള്ള വിവാദത്തിനിടയിലും പാസ്റ്റർ നാക്ക് തന്റെ എഴുത്ത് ഷെഡ്യൂളിൽ ഉറച്ചു നിന്നു എന്നുള്ളതാണ്. തുടർന്നുള്ള എഴുത്തുകാലം പുരോഗമന സാഹിത്യത്തിന്റെ ചുറ്റുവട്ടങ്ങളിൽ നിൽക്കുന്നതാകണമെന്ന് അദ്ദേഹത്തിന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. മുപ്പതുകളുടെ തുടക്കത്തിൽ ആന്ദ്രേ സിന്യാവ്സ്കിയുടെ നിരീക്ഷണത്തിൽ ഭരണകൂടത്തിന്റെ വിരോധം നേരിടുന്ന അഖ്മത്തോവയോടും മാൻഡെൽസ്റ്റാമിനോടും മരീന സ്വെതയേവയോടും തുറന്ന അടുപ്പം പുലർത്തി. ഇത്തരം നിർണായകമായ അടുപ്പം പുലർത്തുമ്പോഴും അദ്ദേഹത്തിന് തെല്ലും ഭയം ഇല്ലായിരുന്നു. അത് സാഹിത്യ സ്വാതന്ത്ര്യത്തിനുകൂടിയുള്ള പൊരുതൽ ആയിരുന്നു. അപ്പോഴേക്കും പാസ്റ്റർ നാക്കിനെതിരെ തുറന്ന വെല്ലുവിളികൾ ഉയർന്നു വന്നിരുന്നു. കുപ്രചാരണത്തിനും ചരിത്രത്തെ വളച്ചൊടിക്കുന്നത്തിനും അവർ ആവുന്നത്ര ശ്രമിച്ചുകൊണ്ടിരുന്നു. 1960 ൽ ദീർഘകാല രോഗങ്ങൾ കൊണ്ട് പാസ്റ്റർ നാക്ക് മോസ്‌ക്കോയിൽ വെച്ച് അന്തരിച്ചു. മരണനാന്തരം ഭരണകൂടം പാസ്റ്റർ നാക്കിനെ അവഗണിച്ചു. പാസ്റ്റർ നക്കിന്റെ മരണശേഷം മകൾ ഐറിന ഐമെലിയാനോവയെയും ഐവിൻസ്കയേയും പാശ്ചാത്യ പ്രസാധകരുമായുള്ള അടുപ്പം പിതാവിൽ നിന്നും കിട്ടിയതാണെന്ന് ആരോപണം ഉയർന്നു. തുടർന്ന് അറസ്റ്റ്. 1962 ൽ ഐറിനയും 1964-ൽ ഓർഗയേയും നിശബ്ദമായി വിട്ടയച്ചു.
എഴുത്തുകാരുടെ സ്വതന്ത്ര്യചിന്തകൾക്ക് എതിരെ ഉള്ള ആക്രമണം ഇന്നും അവസാനിച്ചിട്ടില്ല. എഴുത്തുകാരോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി അവർ പുസ്തകങ്ങൾ കത്തിക്കുന്നു. എഴുത്തുകാരെ രാജ്യത്തുനിന്ന് പുറത്താകുന്നു. കൊന്നുകൊണ്ട് നിശബ്ദമാക്കും . ഇങ്ങനെ ഭീതി പരത്തുന്നവരുടെ ലക്ഷ്യവും മറ്റൊന്നല്ല. അതുകൊണ്ട് അവർ രാജ്യദ്രോഹി- സോവിയറ്റ് - വിരുദ്ധൻ - പന്നി വഞ്ചകൻ എന്നീവിളികൾ പാസ്റ്റർ നാക്കിന് നേരെയും മുഴക്കി. പക്ഷെ അയാൾ ടോൾസ്റ്റോയിയുടെ കാഴ്പ്പാട് സ്വീകസരിച്ചു. " ഒരിക്കലും തിന്മയെ ശക്തികൊണ്ട് നേരിട്ടില്ല. "
No comments:
Post a Comment