അറേബ്യാൻ രാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ ഉള്ള രണ്ടു നോവലുകൾ എന്ന പുതുമയോടെ ബെന്യാമിൻ എത്തുകയാണ് വായനക്കാർക്ക് മുന്നിലേക്ക്.ആ ഇരട്ട നോവലുകളിൽ ഒന്നാണ് മുല്ലപ്പൂ നിറമുള്ള പകലുകൾ.റേഡിയോ ജോക്കി ആയി അറബ് നഗരത്തിൽ ജോലിചെയ്യുന്ന പാകിസ്താനി പെൺകുട്ടിയായ #സമീറ #പർവീൺ ന്റെ ആഖ്യാനത്തിലൂടെ വികസിക്കുന്നതാണ് ഈ നോവൽ. നമ്മുടെ മധുരപരമായ അനുഭവങ്ങൾക്ക് അവ എന്തുതന്നെയായാലും പങ്കുവെക്കാതെ തരമില്ല.മനോഹരമായ ഒരു സിനിമ കണ്ടാൽ നാം നാലുപേരോടതുപറയും,മധുരപരമായ ഒരു ഗാനം കേട്ടാൽ നാം നാലുപേരെ അത് കേൾപ്പിക്കും,ഇത്തരത്തിൽ ഒന്നുതന്നെയാണ് മികച്ച ഒരു കൃതിയും.അതേപ്പറ്റിയും നാം നാലുപേരോടി പറയും.അത്തരത്തിൽ ഒന്നാണ് ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകൾ.റേഡിയോ ജോക്കിയായ ഒരു പാകിസ്താനി പെൺകുട്ടി (സമീറ പർവീൺ) ആണ് ഈ നോവലിലെ പ്രധാന ക്യാരക്ടർ.ഇതിലെ ഓരോ കഥയും അടുത്ത കഥയിലേക്കുള്ള കാൽവെപ്പാണ്.വായനക്കാരന്റെ മനസ് സാവധാനം ഓരോകഥയിലേക്കു സച്ചരിക്കുന്നത് നോവലിന്റെ എഴുത്തുരീതി വഹിച്ച പങ്കുതന്നെയാണ്.
ഈ നോവൽ വായിച്ചുതീരുമ്പോൾ ഓരോ വായനക്കാരനും ചോദിക്കാൻ ഒരുപാട് ചോദ്യങ്ങൾ നീക്കിവെച്ചിട്ടുണ്ടാകും.ചിലപ്പോൾ അവയൊക്കെ കുറച്ചു സമയം കഴിയുമ്പോൾ നമുക്കുതന്നെ പറയാൻ കഴിയുന്നതരത്തിലുള്ള ഉത്തരങ്ങളും ആകും.സുഹൃത്തേ ഈ നോവൽ ഒരിക്കലും ഒരു ദുഃഖ പര്യവസായിയല്ല മറിച്ച് വേദനകൾ മറക്കും,നഷ്ടങ്ങൾ ഇല്ലാതെയാകും,ആഹ്ളാദങ്ങൾ മടങ്ങിവരും -ജീവിതം പഴയപോലെയാകും അതുതന്നെയാണ് പ്രതീക്ഷ."മുല്ലപ്പൂ നിറമുള്ള പകലുകൾ പോലെ"
No comments:
Post a Comment