Friday, August 16, 2019

നൂറു സിംഹാസനങ്ങൾ-ജയമോഹൻ


അഗാധമായ നെടുവീർപ്പുകൾ അവസാനിപ്പിച്ചുകൊണ്ടാണ് ജയമോഹൻ ധർമപാലന്റെ കഥ പറഞ്ഞവസാനിപ്പിച്ചത്....ലോകത്തെവിടെയും നിങ്ങൾക്ക് ഇങ്ങനെ ഒരു അമ്മയേയും മകനെയും കാണാൻ സാധിക്കും.അതുകൊണ്ടു ' പാഠപുസ്തകം പോലെ ' എല്ലാ പേരും നൂറു സിംഹാസനങ്ങൾ വായിക്കേണ്ടതുണ്ട്.വളരെപെട്ടെന്നുതന്നെ വായിച്ചുതീർക്കാൻ പറ്റുന്ന അതി അനോഹരമായ നോവൽ ആണ് ഇത്.
അധസ്ഥിത വർഗ്ഗത്തിന്റെ അടിച്ചമർത്തപ്പെടുന്ന ജീവിത സാഹചര്യത്തെ ജയമോഹൻ അതിമനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് ഈ നോവലിൽ."അമ്മ മരിക്കാൻ കിടക്കുന്നവിവരമറിഞ്ഞു പുറപ്പെട്ട് ഹോസ്പിറ്റലിൽ എത്തുന്ന അയാൾക്ക് പ്രാകൃതമായ വേഷം ധരിച്ചിരിക്കുന്ന ആ സ്ത്രീ തന്ടെ അമ്മയാന്നെന്ന് വിളിച്ചുപറയാൻ സാധിക്കാതെ വരുന്നിടത് അയാളിലെ മനുഷ്യൻ അയാൾ ആർജിച്ചെടുത്ത വിദ്യാഭ്യാസം മൂലം നഷ്ടപ്പെട്ടെന്ന് മനസിക്കുകയും അയാൾ വർത്തമാനകാലത്തിന്റെ ജീവിച്ചിരിക്കുന്ന അടയാളമി അവശേഷിക്കുകയും ചെയ്യുന്നു"..
ജാതീയമായ ഇകഴ്ത്തലുകൾ എത്രത്തോളമാണ് ധർമപാലൻ എന്ന ഈ നോവലിലെ കഥാപാത്രം അനുഭവിച്ചതെന്ന് ഇത് വായിച്ചുകഴിയുന്ന ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.ഈ നോവലിലെ അധികാര വർഗ്ഗത്തിന്റെ ജാതീയമായ വേർതിരിവും അധികാരത്തിന്റെ ചിഹ്നമായ കസേരയും പല അവസരത്തിലും കടന്നുവരുന്നതായി കാണാം.ഇതൊരു വ്യവസ്ഥിതിക്കെതിരെയുള്ള ശബ്ദമാണ്... ആരുടെയൊക്കെയോ ഉറക്കം കെടുത്തുന്നതും

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...