Friday, September 6, 2019

എഴുത്ത് ചിന്തിക്കുന്ന ഹൃദയങ്ങൾക്ക് 2019 ജൂലൈ ലക്കം- 9

ഒരു വായന അനുഭവം എഴുതി അയക്കണം എന്ന് ഞാൻ ഇത്  (#എഴുത്ത് ചിന്തിക്കുന്ന ഹൃദയങ്ങൾക്ക് 2019 ജൂലൈ ലക്കം- 9) വായിച്ചു തീർത്തപ്പോൾ തന്നെ കരുതിയതാണ്. അത്രക്കും മനോഹരമാണ് ഇതിലെ മഴയും മഴ ഓർമ്മകളിലൂടെയുള്ള എഴുത്തും. ഞാൻ ആദ്യമായാണ് ഈ മാസിക വായിക്കുന്നത്.പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ഞാൻ ഒന്ന് എടുത്ത് വായിച്ചിരുന്നില്ല.എന്നാൽ  മാതൃഭൂമി മാസിക തിരക്കി ചെന്ന എനിക്ക് #എഴുത്ത് ഒന്നെടുത്തു വായിച്ചാലോ എന്നുതോന്നി.ഞാൻ എൻ്റെ പുസ്തക കടയുടമയോടും അതേപ്പറ്റി പറഞ്ഞു.അദ്ദേഹം പറഞ്ഞ വാചകം #നിരാശപ്പെടേണ്ടിവരില്ല എന്നായിരുന്നു,സത്യം നിരാശതോന്നിയതേ ഇല്ല. നേരുത്തേ വായിച്ചുതുടങ്ങേടിയിരുന്ന ഒന്നാണ് എന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു.
      സി.രാധാകൃഷ്ണൻ്റെ #ഒരു മഴക്കീഴിൽ വായിച്ചു.മനോഹരം.ഒരു മഴയെ അക്ഷരം കൊണ്ട് വായനക്കാരൻ്റെ മനസ്സിൽ പെയ്ത് നിറക്കാൻ അദ്ദേഹത്തിൻ്റെ എഴുത്തിനു കഴിഞ്ഞു. വി.ആർ.ജയരാജ് എഴുതിയ #അഗുംബെയിലേക്കുള്ള യാത്രാ വിവരണവും വിവരണാതീതമാണ്.തിരിമുറിയാതെ മനസ്സിൽ മഴ ഇപ്പോഴും തകർത്തു പെയ്യുന്നു.കെ.എസ് രതീഷിൻ്റെ കഥയും പറയാതെ വയ്യ.ആ കഥ അച്ചടിച്ചിരിക്കുന്ന പേപ്പറിൻ്റെ നിറവും കഥക്ക് മാറ്റ് കൂട്ടുന്നു അലമാരിയിൽ എവിടെയോ വെച്ച് പഴകി പിടിച്ച അതേ കത്തിൻ്റെ  നിറം തന്നെയാണ് അതിനും.തുറന്നുപറയട്ടെ #എഴുത്തിന് പുതിയ ഒരു വായനക്കാരനേയും കൂടി കിട്ടി.എഴുത്തിൻ്റെ പിന്നാമ്പുറങ്ങളിൽ ഉള്ളവർക്ക് പ്രത്യേകം നന്ദി
                                                       എന്ന്

                                                                  വിപിൻ വിശ്വനാഥ് ഗരീയസ്സീ

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...