സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ അലക്‌സാണ്ടർ സോൾ ഷെനിറ്റ്സിൻറെ വിശ്വവിഖ്യാതമായ നോവൽ ആണ് "വൺ ഡേ ഇൻ ദ ലൈഫ് ഓഫ് ഇവാൻ ഡെനിസോ വിച്ച് ". ആവിഷ്കാര സ്വാതന്ത്ര്യ ഭീഷണികൾ നേരിടുന്ന സാഹചര്യത്തിൽ ആണ് നമ്മുടെ സാഹിത്യ ലോകം കടന്നുപൊക്കോണ്ടിരിക്കുന്നത്.ഭരണകൂടത്തിന്റെ നിരന്തരമായ വേട്ടയാടലുകൾക്ക് വിധേയനാകേണ്ടി വന്ന സോൾ ഷെനിറ്റിന്റെ ഈ നോവലിന് പ്രസക്തിയേറെയാണ്.അതുകൊണ്ടുതന്നെ ഈ കൃതി മലയാള വായനാലോകത്തിനു പരിചയ പെടുത്തേണ്ടതിന്റെ ആവശ്യകതയും ഏറെയാണ്.
അലക്‌സാണ്ടർ സോൾ ഷെനിറ്റ്സിൻറെ -ഇവാൻ ഡെനിസോവിച്ചിൻറെ ജീവിതത്തിലെ ഒരു ദിനം എന്ന നോവൽ " നോവെമിർ " എന്ന സോവിയറ്റ് പ്രസിദ്ധികരണത്തിലൂടെയാണ് 1962 -ൽ നാടക്കിയമായി പ്രത്യക്ഷപ്പെടുന്നത്.അതേക്കുറിച്ചു ധാരാളം ലേഖനങ്ങൾ അക്കാലത്തുടനീളം അച്ചടിച്ചുവരികയും ചെയ്തിട്ടുണ്ട്.അതിൽ ഏറ്റവും ആധികാരികതയും പ്രചോദനകരവുമായ വെളിപ്പെടുത്തലുകൾ സോൾ ഷെനിറ്റ്സിൻറെതു തന്നെയാണ്.അതിലേക്കു നയിച്ച രാഷ്ട്രീയവും മാനസികവുമായ സാഹചര്യങ്ങളെ "ദ ഓക് ആൻഡ് ദ കാഫ് "എന്ന കൃതിയിൽ നമുക്ക് കാണാൻ സാധിക്കും.പക്ഷേ ,സോവിയറ്റ് സാഹിത്യത്തിൽ പ്രസിദ്ധികരിക്കുന്ന നോവെമിറിലൂടെ വെളിച്ചം കണ്ട പ്രസ്തുത കൃതി അദ്ദേഹം എഴുതിയ യഥാർത്ഥ കൃതിയുടെ തനിപ്പകർപ്പാണെന്ന് കാണാൻ സാധിക്കും.പത്രാധിപ സമിതിയുടെ നിബന്ധത്തിനു വഴങ്ങി പലകാര്യങ്ങളും അദ്ദേഹത്തിന് വിട്ടുപറയേണ്ടി വന്നതായി അദ്ദഹം പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.1960-കളുടെ ആദ്യഘട്ടത്തിൽ സോവിയറ്റ് യൂണിയനിൽ നിലവിലുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യം ഈ സന്ദർഭത്തിൽ നാം ഓർക്കേണ്ടിയിരിക്കുന്നു.ഏതാനം വർഷങ്ങൾക്കുമുൻപ് ' നിഖിത ക്രൂഷ്ചേവ് 'സ്റ്റാലിനെ തള്ളിപറഞ്ഞിരുന്നെങ്കിൽ പോലും സ്റ്റാലിൻ കാലഘട്ടത്തിലെ കാർക്കശ്യവും പാരുഷ്യവും സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലയിലും ആധിപത്യം പുലർത്തിയിരുന്നു.സോവിയറ്റ് ചരിത്രത്തെ രൂപപ്പെടുത്തിയ നിയതാത്മകമായ സംഭവങ്ങളെപ്പറ്റിയും വിമർശനങ്ങളെ പറ്റിയും കൃത്യമായ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.
ഈ വിലക്കപ്പെട്ട മേഖലയിൻ സ്ഫോടനം സൃഷ്ട്ടിച്ചുകൊണ്ടാണ് 1926-ൽ ഇവാൻ ഡെനിസോവിച്ചിൻറെ ജീവിതത്തിലെ ഒരു ദിനം എന്ന നോവൽ പ്രത്യക്ഷപ്പെടുന്നത്.എന്നാൽ അത് നിർബന്ധിത നിശബ്ദതയിൽ ആരും കേൾക്കാതെപോയി.എന്നാൽ ഇപ്പോൾ പുറത്തിറങ്ങിയ പതിപ്പ് ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ടു വായനക്കാരന്റെ കാതുകളിയ്ക്കും കൈകളിലേക്കും എത്തി.
ഷുഹോവ് ജയിലിൽ ആയത് ഒരു കുറ്റസമ്മതത്തിന്റെ പേരിലാണ്.യുദ്ധകാലത് അയാൾ ജർമ്മൻ സൈന്യത്തിന്റെ പിടിയിലാവുകയും അവിടെ നിന്ന് രക്ഷപെട്ടു സ്വന്തം സൈന്യത്തിലേക്കു തിരിച്ചെത്തുകയും ചെയ്യുന്ന അയാൾ ഒരു ചാരനാണെന്ന് പറയുകയും ചെയ്യുന്നു. അവർക്കു വേണ്ടത് അയാൾ ഒരു ചാര നാണെന്നുള്ള കുറ്റസമ്മതം മാത്രമായിരുന്നു.രഹസ്യ പോലീസ്‌കാർ അയാളെ ക്രൂരമായി ഉപദ്രവിക്കുകയും തടവിൽ പാർപ്പിക്കുകയും ചയ്യുന്നു.
ഈ കൃതിയുടെ മറ്റൊരു പ്രത്യേകത റഷ്യൻ ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് "ഹാരി വില്ലറ്റ്സ്" ആണ്. ഈ കൃതിയുടെ ആത്മസംഭാഷണ മാണ്ഏതൊരു വായനക്കാരനെയും സ്വാതീനിക്കുന്നത്.എഴുത്തിലെ ആവിഷ്കാര രീതിയും എടുത്തുപറയേണ്ട ഒന്നുതന്നെയാണ്.തനിമയൊട്ടും ചോർന്നുപോകാതിയുള്ള രാധാകൃഷ്ണന്റെ മലയാളത്തിലേക്കുള്ള പരിഭാഷയും പ്രശംസ അർഹിക്കുന്നു...
No comments:
Post a Comment