Monday, October 28, 2019

ഞാൻ ചോക്ലേറ്റിൽ മരണം കാണുന്നു

ഗാന്ധിജി നൂറ്റിഅൻപതാം ജന്മവാർഷികത്തിൽ എത്തി നിൽക്കുകയും ലോകം പലരീതിയിൽ ഗാന്ധിയെ നോക്കിക്കാണുകയും ചെയ്യുന്ന ഈ അവസരത്തിൽ അദ്ദേഹത്തിന്റെ ഐതിഹാസിക മാനമുള്ള രാക്ഷ്ട്രീയ ജീവിതത്തെ" ഞാൻ ചോക്ലേറ്റിൽ മരണം കാണുന്നു "എന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ (2019 -ഒക്ടോബർ 20) എ.എം ഷിനാസ് നോക്കികാണുന്നത് ഭക്ഷണത്തോടുള്ള ഗാന്ധിയുടെ സമീപനവും ആ സമീപനത്തിലേക്ക് അദ്ദേഹത്തെയെത്തിച്ച രാക്ഷ്ട്രീയ സാഹചര്യത്തെയുമാണ്.
        സമീപകാലത്ത് അദ്ദേഹത്തിന്റെ ചരിത്രത്തിലേക്കും ജീവിതത്തിലേക്കും കുത്തിക്കയറ്റുന്ന പൊള്ളയായ പ്രചരണങ്ങൾക്കൊക്കയും  മറുപടിപറയേണ്ടതിന്റെ ആവശ്യകത നമ്മളോരോരുത്തരിലും നിക്ഷിപ്തമാണ്;അത് നമ്മുടെ ഓരോരുത്തരുടെയും കടമയും കൂടിയാകുന്നു.നാല്പത്തിയാറു കിലോഗ്രാം തൂക്കവും അഞ്ചടി ആറിഞ്ച് ഉയരവും മെലിഞ്ഞ ആരോഗ്യ ദൃഢഗാത്രനായ ആ മനുഷ്യനിൽ ഗാന്ധിയൻ സങ്കൽപം പൂർണമായും ഉൾക്കൊണ്ടിരുന്നു.ഗാന്ധിയുടെ ഏറ്റവും വലിയ ഒഴിയാവിചാരമായ ഭക്ഷണത്തെയാണ് ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്."ഭക്ഷണം വെറും ജീവൻ നിലനിർത്താനുള്ള ഒന്നല്ല മറിച്ച് കുറച്ചുപേരുടെ സഹിഷ്ണുതയും-അഹിംസയും-അടിമത്വത്തിന്റെയും ആകെത്തുകയെയാണ് ഗാന്ധിജി ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
ഗാന്ധിയുടെ ഭക്ഷണത്തിലെ സസ്യഭോജനം-ഉപ്പ്-മധുരം എന്നിവയുടെ വർജനം അദ്ദേഹത്തിന്റെ രാക്ഷ്ട്രീയ ജീവിതവുമായി അഗാധ ബന്ധമുണ്ടായിരുന്നു.അദ്ദേഹത്തെ നാം ആദ്യാവസാനം പഠിക്കുകയും നോക്കിക്കാണുകയും ചെയ്യുന്ന ഈ അവസരത്തിൽ നമുക്കൊരുകാര്യം മനസിലാകും അദ്ദേഹത്തിന്റെ ജീവിതത്തിൽ അദ്ദേഹം നിരന്തരം തിരുത്തലുകൾക്ക് വിദേയനകൊണ്ടിരുന്ന ആളായിരുന്നു എന്ന്.
1890 -ലണ്ടൻ ജീവിതത്തിൽ ജിലേബിയും ഹലുവയും ഉൾപ്പെടെയുള്ള മധുരപലഹാരങ്ങളും ഉപ്പും അദ്ദേഹത്തിന് ഭോജ്യമായിരുന്നു.ചായ ആസ്വതിച്ചുകുടിക്കുന്ന ഒരു വ്യക്തിയുംകൂടിയാണ് ഗാന്ധിജി.എന്നാൽ ഒരു വ്യാഴവട്ടക്കാലം കൊണ്ട് ഉപ്പും-പഞ്ചസാരയും-ചായയും-കൊക്കോയും ജനങ്ങൾ വളരെ കുറയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു.പഞ്ചസാരയോടുള്ള ഗാന്ധി വിരോധം കർക്കശമായിരുന്നു.അടിമത്വവും,സാമ്രാജിത്വവുമാണ് അദ്ദേഹം അതിൽ കണ്ടത്.പഞ്ചസാരയ്ക്ക് കവർപ്പിന്റെ ചവയാണ്.അടിമകളെപ്പോലെ തൊഴിലാളികളോട് പെരുമാറുന്നത് കണ്ടാൽ നിങ്ങൾക്കൊരിക്കലും കൊക്കോ കഴിക്കാൻ തോന്നുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.തോഴിളികൾ നേരിടുന്ന അവഹേളനമാണ് അദ്ദേഹത്തെ ഈ കാഴ്ചപ്പാടിലേക്ക് കൊണ്ടെത്തിച്ചത്.
പഞ്ചസാരയെ നിഷിദ്ധമായി വിമർശിക്കുകയും ശർക്കരയെ ഗാഢമായി സ്നേഹിക്കുകയും ചെയ്തിരുന്നു.അതിനു ഗാന്ധി കണ്ടിരുന്ന ന്യായം ശർക്കരയിൽ ലവത്തിന്റെയും വൈറ്റമിന്റെയും ഗുണനാണ് ഉണ്ടായിരുന്നു എന്നതുകൊണ്ടാണ്.1891 -ൽ ഗാന്ധിയുടെ ആദ്യ പൊതുപ്രസംഗത്തിൽ മാമ്പഴമാണ് അദ്ദേഹത്തെ ഏറ്റവും വിമോഹിപ്പിച്ച പഴവർഗമെന്നുപറയുകയും 1941 -ൽ മാമ്പഴം ശപിക്കപ്പെട്ട പഴവർഗമാണെന്ന് പറയുന്നതിലേക്ക് ഗാന്ധിയുടെ ഭക്ഷണ കാഴ്ചപ്പാടെത്തി.1900 -ൽ കൊളോണിയൽ സെക്രട്ടറിക്ക് അയച്ച ഒരു കത്തിൽ ബോവർ യുദ്ധത്തിൽ ബ്രിട്ടനെ സഹായിച്ച ഇന്ത്യക്കാർക്ക് സമ്മാനമായി രാജ്ഞിയുടെ ചോക്ലേറ്റ് നൽകണമെന്നും ഇന്ത്യക്കാർ അത് നിധിപോലെ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞും.നീണ്ട പതിനൊന്നു വർഷങ്ങൾക്കുശേഷം"ഞാൻ ചോക്ലേറ്റിൽ മരണം കാണുന്നു" എന്ന്പറയുന്നതിലേക്ക് ഗാന്ധിജിയെ കൊണ്ടെത്തിച്ചത് ആഹാരത്തെ നിരന്തരം തന്റെ രാക്ഷ്ട്രീയ-നൈതിക -ധാർമിക നിലപാടുമായി പൊരുത്ത പെടുത്താൻ അദ്ദേഹം നിരന്തരം പ്രയത്നിക്കുന്നതിന്റെ ഫലമായായിരുന്നു."ഗാന്ധിജീസ് പെർഫെക്റ്റ് ഡയറ്റ് "എന്ന പുസ്തകം ഈ വിഷയം ആധികാരികമായി ചർച്ച ചെയ്യുന്നുണ്ട്.
ഗാന്ധി വ്യക്തിയും -ജീവിതവും -ചരിത്രവും എന്നീ കാഴ്ചപ്പാടിനുപരിയായി ഗാന്ധിയൻ ഭക്ഷണ രാക്ഷ്ട്രീയത്തെ വായനക്കാരന് വേണ്ടി പങ്കുവെച്ച മാതൃഭൂമിക്ക് പ്രത്യേക നന്ദി  

Thursday, October 17, 2019

മൃതുഞ്ജയൻ - നിരഞ്ജന

നാലായിരം വർഷം മുൻപ് ഈജിപ്തിൽ നടന്ന അടിമകളുടെ കലാപത്തിൻറെ കഥയാണ് ഈ നോവലിൻറെ ഇതിവൃത്തം.കയ്യൂർ സമര സഖാക്കളുടെ ജീവിതം കുറിച്ചിട്ട ചിരസ്മരണ എന്ന നോവലിലൂടെ മലയാളികൾക്ക് സുപരിചിതനായ എഴുത്തുകാരനാണ് നിരഞ്ജന.ജീവിതത്തിലെ സൂഷ്മതകളെ യാതൊരു ഉടവും തട്ടാതെ നോവലിൽ ചിത്രീകരിക്കാൻ ഇദ്ദേഹത്തിനൊരുപ്രത്യേക കഴിവുണ്ട്.
       എന്നാൽ മൃതുഞ്ജയൻ എന്ന ഈ നോവലിലൂടെ വായനക്കാരോട് സംവദിക്കാൻ പോകുന്നത് നാലായിരം വർഷങ്ങൾക്കുമുൻപ് നടന്ന;ക്രിസ്തുവിനും രണ്ടായിരം വർഷങ്ങൾക്ക് മുമ്പുനടന്ന ഈജിപ്തിലെ മനുഷ്യരുടെ പോരാട്ടത്തിന്റെ കഥയാണ്.ബൈബിൾ പഴയനിയമത്തിലെ അടിമത്വത്തിൽ നിന്നും മോചിതനായ "നിരാന"എന്ന ഈജിപ്ത് പ്രവിശ്യയിലെ ജനങ്ങൾ " മതെപ്പടാ " എന്ന നേതാവിന്റെ  പിൻബലത്തോടെ കലാപത്തിനിറങ്ങി പുറപ്പെടുന്നതാണ് നോവലിന്റെ ഇതിവൃത്തം.
        വായനക്കാരെ ഏറെ ശ്രമകരമായി പിടിച്ചിരുത്തി വായിപ്പിക്കാനുള്ള കഴിവ് ഈ നോവലിന്റെ എഴുത്തുകാരനുണ്ടെന്ന് നിസംശയം പറയാൻ സാധിക്കും.രാജാവിനെ പുറത്താക്കുകയും സ്വയം ഭരണം ഏറ്റെടുത്തു നടത്തി തകർന്നടിയുന്നതുമെല്ലാം  ഉദ്വേഗത്തോടെയല്ലാതെ നമുക്ക് വായിക്കാൻ സാധിക്കുകയില്ല.മഹത്തയ നോവലുകൾ മലയാളത്തിലേക്ക് എത്തുന്നതിന്റെ യാതൊരു ഏച്ചുകെട്ടലും ഇല്ലാതെയാണ് പയ്യന്നൂർ കുഞ്ഞിരാമൻ ഈ നോവലിന്റെ വിവർത്തനം സാധ്യമാക്കിയിരിക്കുന്നത്.
       വായന ഒരു കലാപത്തിലേക്കോ - കലാപത്തിലൂടെ വായനയിലേക്കോ കടന്നുചെല്ലാൻ പാകത്തിനുള്ള എല്ലാ സാഹചര്യങ്ങളും വേണ്ടുവോളം ഈ നോവലിൽ കാണാൻ ഉണ്ട്. അതുകൊണ്ടുതന്നെയാണ്  വായനക്കാരൻ / വായനക്കാരി കൃത്യമായ വിമർശനങ്ങൾക്ക് വിധേയരാകേണ്ടി വരുകയും  ആ വിമർശനങ്ങൾക്കുള്ള മറുപടി ചരിത്രപരമായ ഒട്ടനവതി പ്രശ്നനങ്ങൾക്കുള്ള കൃത്യമായ മറുപടി ആകുകയും ചെയ്യുന്നതിലൂടെയാണ് - കാലങ്ങൾക്കിപ്പുറവും ഇത്തരം നോവലുകളുടെ പ്രസക്തി എത്രത്തോളം ഉണ്ടെന്ന്  മനസിലാക്കാൻ സാധിക്കുന്നത്.

Tuesday, October 8, 2019

മഴക്കാലം -മഴയുടെ രസവും രഹസ്യങ്ങളും

ദൈവം എഴുതുന്ന കവിതയാണ് മഴയെന്ന് ആരോ എഴുതി ഞാൻ കണ്ടിട്ടുണ്ട്. മഴ ഏതൊരു മനുഷ്യനിലും സൃഷ്ടിക്കുന്ന സ്വാധീനം പറഞ്ഞറിയിക്കുക അപ്രാപ്യമാണ്.ദുഃഖവും - വിരഹവും - സന്തോഷവും - രതിയും തുടങ്ങി എല്ലാത്തരം വികാരങ്ങളെയും ഉൾക്കൊള്ളാൻ മഴക്ക് അപാര ശേഷിയുണ്ട്..ഒരുപക്ഷേ മഴയ്ക്ക് മാത്രം സാധിക്കുന്ന ഒന്നാണത്. അതുകൊണ്ടുതന്നെയാണ് ഇവയിലേതെങ്കിലുമൊന്നു കടന്നുവരുബോൾ അതിനോടൊപ്പം മഴയും കൂട്ടുവരുന്നത്;ജീവനും മരണവും പരസ്പ്പരം തോളിൽ കയ്യിട്ടുകൊണ്ടു നടക്കുന്നതുപോലെ...
            പെരുമഴയത്താണ്  ഞാൻ കുട്ടനാട്ടിൽ പോയി ഇറങ്ങുന്നത്.കടത്തുകാരൻ നല്ല ഒഴുക്കാണെന്നുപറഞ്ഞു.എന്റെ അപ്പന്റെ മരണമാണെന്ന് ഞാൻ പറഞ്ഞു.കഴക്കോലെടുത്ത് അയാൾ ഊന്നി. വാസ്തവത്തിൽ നല്ല ഒഴുക്കുണ്ടായിരുന്നു. അയാൾക്കൊപ്പം നിന്ന് ഞാനും ഊന്നിയപ്പോഴാണ് എന്റെ അപ്പന്റെ മരണത്തേക്കാൾ വലുതാണ് ഒഴുക്കെന്ന് എനിക്കു മനസ്സിലായത്. ജോൺ എബ്രഹാമിന്റെ വാക്കുകളിൽ മഴ മരണത്തിനോട് എത്ര ചേർന്നാണ് നിൽക്കുന്നതെന്ന് നമുക്ക് ഈ വരികളിലൂടെ കാണാൻ സാധിക്കും. അത്രക്കും ഉഷ്ണിച്ചും വിയർത്തും ഇരുന്നിട്ടാണ് നാം മഴയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. അതുകൊണ്ടാണ് മഴ ദുഃഖവും - വിരഹവും - സന്തോഷവും - രതിയും ഇവയിലേതെങ്കിലുമൊന്ന് നമുക്കായി കൊണ്ടുവരുന്നത്..മഴക്കാലം -മഴയുടെ രസവും രഹസ്യങ്ങളും എന്ന ലേഖനത്തിൽ മഴ മനുഷ്യനിലേക്ക് എപ്രകാരമൊക്കെയാണ് കടന്നുവരുന്നതെന്ന് ഇതിലൂടെ നമുക്കോരോരുത്തർക്കും കാണാൻ സാധിക്കും. 
        മലയാള നോവൽ സാഹിത്യത്തിൽ മഴ വഹിച്ച പങ്ക് ചെറുതല്ല.നിർത്താതെ ആർത്തലച്ചു പെയ്യ്ത മഴ തകഴിയുടെ "വെള്ളപ്പൊക്കത്തിൽ" എന്ന നോവലിൽ നാം കണ്ടതാണല്ലോ.കവിതയിൽ കവയത്രി സുഗതകുമാരി കണ്ടത് ഒരു "ഭ്രാന്തിയെ" പോലെയുമാണ്.ഇങ്ങനെ എത്രയോ മഴയോർമ്മകളിൽ നമ്മൾ വായിച്ചും പറഞ്ഞും പങ്കാളികളായി.ഒരു വിലക്കുകളുമില്ലാതെ മഴ നനഞ്ഞു രസിക്കുന്നതിന്റെ അനുഭവം ഈ പുസ്തകം വായിക്കുന്ന ഓരോരുത്തർക്കും സമ്മാനിക്കുന്നു...
          INTO EACH LIFE SOME RAIN MUST FALL.......




   

Monday, October 7, 2019

ചിന്താവിഷ്ടയായ സീത - കുമാരനാശാൻ

നാം ഒരു സാഹിത്യകാരനെ വിലയിരുത്തുമ്പോൾ നിശ്‌ചയമായും ആ സാഹിത്യകാരനെ രൂപപ്പെടുത്തിയെടുത്ത സാമൂഹിക,രാഷ്ട്രീയ, സാഹിത്യ-പശ്ചാത്തലം പൂർണമായും ഒരു പഠന വിഷയമാക്കേണ്ടതുണ്ട്.അതുപോലെ തന്നെ ഒരു സൃഷ്ടിയുടെ പിന്നിലെ പശ്ചാത്തലം സംബന്ധിച്ച് കുത്യമായ അവബോധം സമ്പാദിക്കുകയും ചെയ്യുന്നിടത്താണ് ആ സാഹിത്യ  സൃഷ്ട്ടി കൂടുതൽ മികവുള്ളതാകുന്നത്.
            മഹാകവി കുമാരനാശാന്റെ കാവ്യസപര്യയെ എടുത്താൽ മനുഷ്യൻ എന്ന പദം മഹത്വത്തിന്റെയും,സാഹോദര്യത്തിന്റെയും പ്രതീകമായി അദ്ദേഹത്തിന്റെ കൃതികളിൽ ജ്വലിച്ചുനിൽക്കുന്നത് കാണാൻ സാധിക്കും.അതുകൊണ്ടുതന്നെയാണ് മറ്റു കാവ്യശൈലിയിൽനിന്നും വിട്ടുമാറി മനുഷ്യ ജീവിതത്തിന്റെ പച്ചയായ ഭാവങ്ങൾ , വേദനകൾ ,സാമൂഹിക പ്രശ്നങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ കാവ്യാ വിഷയങ്ങളായതും. അതിന്റെ ഉദാഹരങ്ങളാണ് സീതയിലെ വ്യക്തിത്വം,സ്വാതന്ത്രം,സ്വപ്‍നം,പ്രണയം,ലൈംഗികത എന്നിവ സാമൂഹികമായി നിർവചിക്കപ്പെടാതിരുന്ന കാലത്ത് സ്ത്രീ പുരുഷ അനുരാഗത്തെക്കുറിച്ച് അദ്ദേഹം കവിതകളെഴുതി.അതും സമൂഹത്തിൽ ഈർഷ്യ ഉണർത്തുന്നതരത്തിലും.ചണ്ഡാലിയുടെ പ്രണയം,വേശ്യയുടെ പ്രണയം,സന്യാസിയോടുള്ള അനുരാഗം എന്നിവയെല്ലാം അദ്ദേഹത്തിന്റെ തൂലികക്കു വിഷയങ്ങളായി.ജാത്യാചാരങ്ങൾക്കുമീതെ അദ്ദേഹത്തിന്റെ കാവ്യ സൃഷ്ടിയുടെ മഷി പടന്നുപിക്കുകയും ചെയിതു...
           മാറ്റുവിൻ ചട്ടങ്ങളെ സ്വയ-
           മല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെ താൻ -- എന്ന കനത്ത താക്കിതും അദ്ദേഹം സമൂഹത്തിനുകൊടുക്കുന്നുണ്ട്.ആശാൻ കണ്ടെത്തി അവതരിപ്പിച്ചു സാഹിത്യലോകത്തിനു നൽകിയ സീത രാമായണത്തിൽ നാം പണ്ടുകണ്ട സീതയെ അല്ലായിരുന്നു.ആശാന്റെ സീത വ്യക്തിത്വമുള്ള,അഭിമാനബോധമുള്ള,യുക്തതിവിചാരമുള്ള,നേരും പതിരും തിരിച്ചറിയാൻ കഴിവുള്ള,അഗ്നിയെപോലും ഭയക്കാത്ത,അധികാരം പോലും ആഗ്രഹിക്കാത്ത ഒരു സീതയെ ആണ്.അത്തരമൊരു സീതയെ നിങ്ങൾ രാമായണത്തിൽ എത്രതിരഞ്ഞാലും  നിങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല. അത്രത്തോളം അന്തരമുള്ള ഒരു സ്ത്രീ കഥാപാത്രമാണ് ആശാൻ സൃഷ്ട്ടിച്ചത്. 
             ചിന്താവിഷ്ടയായ സീതയിലൂടെ സീത അനുവാചകനിലേക്കെത്തുന്നത് നല്ല വീക്ഷണ ബോധമുള്ളതും - ആത്മനിഷ്ഠപരമായി സ്വയം വിലയിരുത്തൻ കഴിവുള്ളവളുമായ ഒരു സ്ത്രീയായാണ്. രാജ്യത്തിന്റെ ഭരണാധികാരിയും  തന്റെ ഭർത്താവുമായ വ്യക്തിയെ;രാമനെ വിമർശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന സന്ദർഭത്തിലൊക്കെയും സീതയിലെ സ്ത്രീയിൽ അന്ധമായ കുറ്റപ്പെടുത്തലിന്റെയാതൊന്നും വായനക്കാരന് കണ്ടെത്താൻ കഴിയാത്ത താരത്തിലാണ് ആശാൻ സീതയെ രൂപപ്പെടുത്തിയത്. അദ്ദേഹത്തിന്റെ സൃഷ്ട്ടി വൈഭവം കനപ്പെട്ടു കിടക്കുന്നത് അവിടെനിന്നും നമുക്ക് കണ്ടെത്താൻ കഴിയും.അത്രത്തോളം സൂഷ്മായി ആശാൻ സീതയെ അവതരിപ്പിച്ചിട്ടുണ്ട്. 
രാമാനുമായി തുടങ്ങിയ തന്റെ ജീവിതത്തെ സീത ഇഴപിരിച്ചു പരിശോധിക്കുകയും രാമന് പറ്റിയ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.ജനങ്ങൾ പല അഭിപ്രായക്കാരായിരിക്കും പക്ഷെ ശരിതെറ്റുകൾ മനസിലാക്കേണ്ടത് രാജാവായിരിക്കണം എന്ന് പറയുന്നിടത് രാമനിലെ  അധികാരത്തെ സീത അടയാളപ്പെടുത്തുന്നു.
            യൗവന യുകതയും ഗർഭിണിയുമായ അവസ്ഥയിൽ ഭർത്താവിനാൽ പരിത്യക്തയാ സ്ത്രീ ആത്മസംഘർശത്തിന്റെ പടുകുഴിയിലേക്ക് ആണ്ട്  പോകുമ്പോഴും അവൾ തന്റെ പരിശുദ്ധി വിചാരണയാൾ തെളിക്കപെടേണ്ട ഒന്നല്ലായെന്നു ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. വിവാഹബന്ധത്തിന്റെ മഹത്വം പോലും എത്രയോ ചെറുതായാണ് രാമനിൽ തെളിയുന്നതെന്ന് സീതയിലെ സ്ത്രീ വ്യക്തിത്വം മനസിലാക്കുന്നു. അതിന്റെ ഏറ്റവും ശക്തമായ വാചകമാണ് " ഞാൻ പാവയാണോ മഹാശയൻ? " എന്നത്. 
            എന്നാൽ ഇന്നുനാം ചിന്താവിഷ്ടയാ സീതയെ കയ്യിലെടുക്കുമ്പോൾ 1919 -ൽ കാണപ്പെട്ട സാമൂഹിക സാഹചര്യങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു പുതിയ വീക്ഷണ കോണിൽനിന്നുമാകണം സീതയെ നോക്കിക്കാണാൻ.അങ്ങനെ നാം വായിക്കുമ്പോൾ മുൻപ് നാം കണ്ടെത്താത്തതും ചോതിക്കാത്തതുമായ പല ചോദ്യങ്ങളും ഇയ്യൽ കണക്കെ പൊന്തിവരും.അവക്കൊക്കെയും കൃത്യമായ മറുപടി ആ വീക്ഷണകോണിൽനിന്നുതന്നെ വായനക്കാർക്ക് ലഭിക്കുകയും ചെയ്യും.കൂടാതെ സീതയെ അപഹരിച്ചതിനു ശേഷമുണ്ടായ യുദ്ധത്തിൽ സീത അതിയായി വ്യസനിക്കുകയും ചെയ്യുന്നുണ്ട്.ആശാൻ സീതയിൽ യുദ്ധത്തിന്റെ ആവശ്യകത ഉണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്
           "അതുമല്ലിവൾ മൂല മേത്രപേർ 
            പതിമാർ ചത്തു ,വലഞ്ഞുനാരിമാർ 
            അതുപോലെ പിതാക്കൾ പോയഹോ?
            ഗതികെട്ടത്ര കീടങ്ങൾ ഖിന്നയായി " ഈ വരികളിലൂടെ...അന്തമായ ഒരു സഹനത്തിനു സ്ത്രീ തയ്യാറല്ലെന്ന് സീത ചിന്താവിഷ്ടയായ സീതയിലൂടെ അടിവരയിട്ടു പറയുന്നു.....

Saturday, October 5, 2019

മാൽഗുഡി ദിനങ്ങൾ - ആർ.കെ നാരായൺ

ഒരു ചെറുകഥാ സമാഹാരം മാൽഗുഡി ദിനങ്ങൾ എന്നപേരിൽ ആർ.കെ നാരായൺ പുറത്തിറക്കുകയുണ്ടായി. ആൻ അസ്ട്രോണമിക് ഡേ , ലാവ്‌ലി റോഡ് - എന്നീ കഥാ സമാഹാരത്തിൽ നിന്നുമുള്ള കഥാപാത്രങ്ങളെ കോർത്തിണക്കിയാണ് ആർ.കെ നാരായൺ ചെറുകഥ മെനഞ്ഞിരിക്കുന്നത്.അനന്തമായ ഒരു കാലയളവ് വരെ വായനക്കാരന്റെ ശ്രദ്ധയെ യാതൊരു അരോചകത്വവും കൂടാതെ കോർത്തിണക്കി കൊണ്ടുപോകുവാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്, അതിലൂടെ വായനക്കാരന്റെ മനസും മുക്തമാക്കപ്പെടുന്നു.
            ഒരു ചെറുകഥക്ക് പകർന്നുനൽകാൻ കഴിയാത്തതായി ഒരു സന്ദർഭമോ ആശയമോ ഇല്ല.ചെറുകഥ വിശാലമായ സാമഗ്രികൾ കൊണ്ട് സമ്പന്നമാന്നെന്ന് കഥാകാരൻ ആദ്യ കഥ കൊണ്ടുതന്നെ (ജോത്സ്യൻ) മനസിലാക്കി തരുന്നു. വായനക്കാരൻ ഓരോ കഥാപാത്രങ്ങളിലേക്കും,സാഹചര്യങ്ങളിലേക്കും നിമിഷനേരത്തിന്റെ ഇടവേളക്കൊണ്ടു വേഷപ്പകർച്ച നടത്തുന്നു.
         ചെറുകഥയെന്നാൽ ഹ്രസ്വം ആയിരിക്കണം,കൂടാതെ ഉൾകാഴ്ച്ചയിൽ എല്ലാ തലത്തിലേക്കും വായനക്കാരന്റെ മനസിനെ ഒരു സങ്കോചവും കൂടാതെ കൂട്ടികൊണ്ടു ചെല്ലാൻ പ്രാപ്തിയുള്ളതുമായിരിക്കണം എന്ന വായനക്കാരുടെ സാർവദേശീയമായ ഏക അഭിപ്രായത്തോട് സർവ്വഥാ നീതിപുലർത്തുകയും ചെയ്യുന്നുണ്ട് "മാൽഗുഡി ദിനങ്ങൾ". മുപ്പതില്പരം കഥകളിൽ നാം വായിക്കുകയും സംവദിക്കുകയും ചെയ്ത കഥാപാത്രങ്ങളിലൊക്കെയും സവിശേഷമായ എന്തോ ഒന്ന് ഒളിഞ്ഞുകിടക്കുന്നതായി നമുക്ക് തോന്നാം,അതിനു കാരണം നാം ജീവിതത്തിൽക്കണ്ട എന്തെങ്കിലുമൊരാളുടെ ജീവിതത്തോട് ഭൂമി ശാസ്ത്രപരമായ സാമ്യം ഒന്നുള്ളതുകൊണ്ടു മാത്രമാണ്. മാൽഗുഡി ഒരു സങ്കൽപ്പമാണെന്ന് വിശ്വസിക്കുക അസാധ്യമാണ്;കാരണം ഇതിലെ ഓരോ കഥാപാത്രവും - സാഹചര്യവും അത്രകണ്ട് യാഥാർത്ഥ്യത്തെ ഉൾകൊള്ളുന്നു.
          വായനക്കാരന്റെ മനസിലേക്ക് അനുവാദം ചോദിക്കാതെ കടന്നു ചെല്ലാൻ കഴിയുന്നതരത്തിൽ വായനക്കാരൻ അറിയാതെ തന്നെ ഇതിലെ ഏതെങ്കിലുമൊരു കഥാപാത്രത്തിന് മൗന സമ്മതം നൽകുന്നു. എഴുത്തുകാരൻ ഇതിലെ കഥാപാത്രങ്ങളെ വായനക്കാരന് പരിചയപെടുത്തികൊടുക്കേണ്ടതിന്റെ ആവശ്യകതയില്ല.മാൽഗുഡിയിലെവിടെയോ വെച്ച് കണ്ടതിന്റെ ഓർമ്മപുതുക്കൾ മാത്രമാണ് ഈ വായനയിലൂടെ ഓരോവായനക്കാരനും സാധ്യമാക്കുന്നത്.അതിനാൽ ചിലരോടെങ്കിലും തിരക്കിട്ടു സംവദിക്കേണ്ടി വരുകയും ചെയ്യുന്നു.ശുദ്ധഗതിയിൽ ഞാൻ തുറന്നു പറഞ്ഞാൽ നിങ്ങളേയും ഞാൻ മാൽഗുഡിയിൽ വെച്ച് കണ്ടു...തീർത്തും അവിചാരിതമായി... 

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...