Monday, October 28, 2019

ഞാൻ ചോക്ലേറ്റിൽ മരണം കാണുന്നു

ഗാന്ധിജി നൂറ്റിഅൻപതാം ജന്മവാർഷികത്തിൽ എത്തി നിൽക്കുകയും ലോകം പലരീതിയിൽ ഗാന്ധിയെ നോക്കിക്കാണുകയും ചെയ്യുന്ന ഈ അവസരത്തിൽ അദ്ദേഹത്തിന്റെ ഐതിഹാസിക മാനമുള്ള രാക്ഷ്ട്രീയ ജീവിതത്തെ" ഞാൻ ചോക്ലേറ്റിൽ മരണം കാണുന്നു "എന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ (2019 -ഒക്ടോബർ 20) എ.എം ഷിനാസ് നോക്കികാണുന്നത് ഭക്ഷണത്തോടുള്ള ഗാന്ധിയുടെ സമീപനവും ആ സമീപനത്തിലേക്ക് അദ്ദേഹത്തെയെത്തിച്ച രാക്ഷ്ട്രീയ സാഹചര്യത്തെയുമാണ്.
        സമീപകാലത്ത് അദ്ദേഹത്തിന്റെ ചരിത്രത്തിലേക്കും ജീവിതത്തിലേക്കും കുത്തിക്കയറ്റുന്ന പൊള്ളയായ പ്രചരണങ്ങൾക്കൊക്കയും  മറുപടിപറയേണ്ടതിന്റെ ആവശ്യകത നമ്മളോരോരുത്തരിലും നിക്ഷിപ്തമാണ്;അത് നമ്മുടെ ഓരോരുത്തരുടെയും കടമയും കൂടിയാകുന്നു.നാല്പത്തിയാറു കിലോഗ്രാം തൂക്കവും അഞ്ചടി ആറിഞ്ച് ഉയരവും മെലിഞ്ഞ ആരോഗ്യ ദൃഢഗാത്രനായ ആ മനുഷ്യനിൽ ഗാന്ധിയൻ സങ്കൽപം പൂർണമായും ഉൾക്കൊണ്ടിരുന്നു.ഗാന്ധിയുടെ ഏറ്റവും വലിയ ഒഴിയാവിചാരമായ ഭക്ഷണത്തെയാണ് ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്."ഭക്ഷണം വെറും ജീവൻ നിലനിർത്താനുള്ള ഒന്നല്ല മറിച്ച് കുറച്ചുപേരുടെ സഹിഷ്ണുതയും-അഹിംസയും-അടിമത്വത്തിന്റെയും ആകെത്തുകയെയാണ് ഗാന്ധിജി ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
ഗാന്ധിയുടെ ഭക്ഷണത്തിലെ സസ്യഭോജനം-ഉപ്പ്-മധുരം എന്നിവയുടെ വർജനം അദ്ദേഹത്തിന്റെ രാക്ഷ്ട്രീയ ജീവിതവുമായി അഗാധ ബന്ധമുണ്ടായിരുന്നു.അദ്ദേഹത്തെ നാം ആദ്യാവസാനം പഠിക്കുകയും നോക്കിക്കാണുകയും ചെയ്യുന്ന ഈ അവസരത്തിൽ നമുക്കൊരുകാര്യം മനസിലാകും അദ്ദേഹത്തിന്റെ ജീവിതത്തിൽ അദ്ദേഹം നിരന്തരം തിരുത്തലുകൾക്ക് വിദേയനകൊണ്ടിരുന്ന ആളായിരുന്നു എന്ന്.
1890 -ലണ്ടൻ ജീവിതത്തിൽ ജിലേബിയും ഹലുവയും ഉൾപ്പെടെയുള്ള മധുരപലഹാരങ്ങളും ഉപ്പും അദ്ദേഹത്തിന് ഭോജ്യമായിരുന്നു.ചായ ആസ്വതിച്ചുകുടിക്കുന്ന ഒരു വ്യക്തിയുംകൂടിയാണ് ഗാന്ധിജി.എന്നാൽ ഒരു വ്യാഴവട്ടക്കാലം കൊണ്ട് ഉപ്പും-പഞ്ചസാരയും-ചായയും-കൊക്കോയും ജനങ്ങൾ വളരെ കുറയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു.പഞ്ചസാരയോടുള്ള ഗാന്ധി വിരോധം കർക്കശമായിരുന്നു.അടിമത്വവും,സാമ്രാജിത്വവുമാണ് അദ്ദേഹം അതിൽ കണ്ടത്.പഞ്ചസാരയ്ക്ക് കവർപ്പിന്റെ ചവയാണ്.അടിമകളെപ്പോലെ തൊഴിലാളികളോട് പെരുമാറുന്നത് കണ്ടാൽ നിങ്ങൾക്കൊരിക്കലും കൊക്കോ കഴിക്കാൻ തോന്നുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.തോഴിളികൾ നേരിടുന്ന അവഹേളനമാണ് അദ്ദേഹത്തെ ഈ കാഴ്ചപ്പാടിലേക്ക് കൊണ്ടെത്തിച്ചത്.
പഞ്ചസാരയെ നിഷിദ്ധമായി വിമർശിക്കുകയും ശർക്കരയെ ഗാഢമായി സ്നേഹിക്കുകയും ചെയ്തിരുന്നു.അതിനു ഗാന്ധി കണ്ടിരുന്ന ന്യായം ശർക്കരയിൽ ലവത്തിന്റെയും വൈറ്റമിന്റെയും ഗുണനാണ് ഉണ്ടായിരുന്നു എന്നതുകൊണ്ടാണ്.1891 -ൽ ഗാന്ധിയുടെ ആദ്യ പൊതുപ്രസംഗത്തിൽ മാമ്പഴമാണ് അദ്ദേഹത്തെ ഏറ്റവും വിമോഹിപ്പിച്ച പഴവർഗമെന്നുപറയുകയും 1941 -ൽ മാമ്പഴം ശപിക്കപ്പെട്ട പഴവർഗമാണെന്ന് പറയുന്നതിലേക്ക് ഗാന്ധിയുടെ ഭക്ഷണ കാഴ്ചപ്പാടെത്തി.1900 -ൽ കൊളോണിയൽ സെക്രട്ടറിക്ക് അയച്ച ഒരു കത്തിൽ ബോവർ യുദ്ധത്തിൽ ബ്രിട്ടനെ സഹായിച്ച ഇന്ത്യക്കാർക്ക് സമ്മാനമായി രാജ്ഞിയുടെ ചോക്ലേറ്റ് നൽകണമെന്നും ഇന്ത്യക്കാർ അത് നിധിപോലെ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞും.നീണ്ട പതിനൊന്നു വർഷങ്ങൾക്കുശേഷം"ഞാൻ ചോക്ലേറ്റിൽ മരണം കാണുന്നു" എന്ന്പറയുന്നതിലേക്ക് ഗാന്ധിജിയെ കൊണ്ടെത്തിച്ചത് ആഹാരത്തെ നിരന്തരം തന്റെ രാക്ഷ്ട്രീയ-നൈതിക -ധാർമിക നിലപാടുമായി പൊരുത്ത പെടുത്താൻ അദ്ദേഹം നിരന്തരം പ്രയത്നിക്കുന്നതിന്റെ ഫലമായായിരുന്നു."ഗാന്ധിജീസ് പെർഫെക്റ്റ് ഡയറ്റ് "എന്ന പുസ്തകം ഈ വിഷയം ആധികാരികമായി ചർച്ച ചെയ്യുന്നുണ്ട്.
ഗാന്ധി വ്യക്തിയും -ജീവിതവും -ചരിത്രവും എന്നീ കാഴ്ചപ്പാടിനുപരിയായി ഗാന്ധിയൻ ഭക്ഷണ രാക്ഷ്ട്രീയത്തെ വായനക്കാരന് വേണ്ടി പങ്കുവെച്ച മാതൃഭൂമിക്ക് പ്രത്യേക നന്ദി  

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...