എഴുത്തിലെ ആഖ്യാന ഭാഷയുടെ കാര്യത്തിൽ അതീവ ജാഗ്രത പ്രകടിപ്പിക്കുന്ന എഴുത്തുകാരനാണ് സുസ്‌മേഷ് ചന്ത്രോത്ത്.കലാരൂപത്തിൻ്റെ തികവിൽ ശ്രദ്ധലുവായ ഒരു എഴുത്തുകാരനിൽ ഇത് സ്വാഭാവികമാണ്.അതിലുപരി മലയാളത്തിൻ്റെ തനിമക്കു വേണ്ടിയുള്ള മനഃപ്പുർവ്വമായ ഒരു അന്തർദാഹം ഈ എഴുത്തുകാരൻ്റെ എഴുത്തുകളിൽ നമുക്ക് കാണാൻ സാധിക്കും.
കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌ക്കാരംകിട്ടിയ യുവ എഴുത്തുകാരനായ സുസ്മേഷ് ചന്ത്രോത്തിൻ്റെ കഥാ സമാഹാരമാണ് "എൻ്റെ മകൾ ഒളിച്ചോടും മുൻപ് ". മലയാള ചെറുകഥയുടെ ഇതുവരെയുള്ള ചരിത്രത്തിൽ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.കുറെയേറെ എഴുത്തുകാർ സമകാലീന ജീവിതത്തെ തൻ്റെ എഴുത്തിൽ ഉൾക്കൊള്ളിക്കുകയും ഏകമുഖമായ ജീവിത ചിത്രീകരണത്തിനുപകരം സംവാദാത്മകരമായി അത് ചിത്രീകരിക്കുകയും ചെയ്യുന്നു.അക്കൂട്ടത്തിൽ പെടുത്തതാവുന്ന ഒരു എഴുത്തുകാരനാണ് സുസ്മേഷ്.
ഞാൻ അദ്ദഹത്തിൻ്റെതായി ആദ്യം വായിക്കുന്ന നോവൽ "ആത്മഛായ" ആണ്.പിന്നീടങ്ങോട് ഗാന്ധിമാർഗം -മരണ വിദ്യാലയം -സ്വർണ മഹൽ -സങ്കട മോചനം -ബാർകോഡ് തുടങ്ങി എനിക്കുകടന്നുപോകാൻ ഇടവന്നിട്ടുള്ള അദ്ദേഹത്തിൻ്റെ കഥാ സമാഹാരങ്ങളിലെല്ലാം തന്നെ ഈ എഴുത്തുകാരനിൽ അഗാധമായ പ്രത്യാശ വെച്ചുപുലർത്താൻ പ്രേരിപ്പിക്കുമായിരുന്നു.
അപസർപ്പക ഛായാഗ്രാഹകൻ -എന്ന കഥയിൽ ഒരു രാഷ്‌ടീയക്കാരൻ്റെ വ്യക്തതിജീവിതത്തിലേക്ക് അപരനാൽ എത്തിക്കപ്പെടുന്ന ഒരു ചിത്രമാണ് കഥാതന്തു.മുനിസിപ്പൽ ചെയർമാൻ സഥാനത്തേക്ക് മല്സരിക്കുകയുണ്ടായ മാധവൻ നീറനാടൻ എന്ന രാഷ്ട്രീയ നേതാവ് അയാളുടെ ജീവിതത്തിൽ ആദ്യമായും അവസാനമായും വാങ്ങിയ കൈക്കൂലി നന്നായി പകർത്തിവെച്ചിട്ടുള്ളതാണ് മേല്പറഞ്ഞിട്ടുള്ള ചിത്രം.തൻ്റെ രാഷ്ട്രീയ ജീവിതത്തിനു മങ്ങലേൽപ്പിക്കാൻ ഇത് കാരണമാകുമോ എന്ന ഉൾഭയമാണ് കഥ.താൻ അല്ല ചിത്രത്തിലെന്ന് ഫ്രീലാൻഡറായ ഫോട്ടോഗ്രാഫറോട് പറയുമ്പോൾ കഴിഞ്ഞ വെള്ളയാഴ്ചയാണ് ഞാൻ ഇത് പകർത്തിയതെന്ന് പറയുമ്പോൾ അയാൾ വിയർത്തുടുപ്പിനോട് ചേരുന്നു.ഇവിടെ ഒരു വ്യകിതിയെ രണ്ടുകളങ്ങളിലായി തിരിച്ച് നമുക്ക് കാണിച്ചുതരുന്നു.
അതുപോലെതന്നയാണ് കുടുംബശ്രീ -എന്ന കഥയും.മകനെ വിളിക്കാൻ ദിറുതിയിൽ സ്കൂളിലേക്ക് പോകുന്ന അനിതയിലാണ് കഥതുടങ്ങുന്നത്.വഴിയിൽ പലയിടാത്തതായി ചിതറിക്കിടക്കുന്ന പണം തൻ്റെതെന്ന കണക്കെ വാരിക്കൂട്ടുകയും അതിൽ അമർഷം പൂണ്ട അനിത സമയോചിതമായി ഇടപെട്ട് പണം പോലീസിൽ എത്തിക്കുന്നു.ഇവിടെ മനുഷ്യനിലെ നന്മ ഇനിയും നഷ്ട്ടപെട്ടുപോയിട്ടില്ല എന്ന്കാണിച്ചുതരുകയും ചെയ്യുന്നു.ഇത്തരത്തിൽ ജീവിതത്തിൻ്റെ നീതികളെ കത്തെഴുത്തിലൂടെ സുസ്മേഷ് വിവരിക്കുന്നു.എല്ലാപേരും ഉണ്ടായിട്ടും തീർത്തും ഒറ്റപ്പെട്ട ഒരു സ്ത്രീയെ വിവരിച്ചുകാണിച്ച് തരുന്നുണ്ട്.
മനുഷ്യ ജീവിതത്തിലേക്കുള്ള മൊബൈൽ ഫോണിൻ്റെ കടന്ന് വരവാണ് "സമൂഹ വാഴ്ചക്കെതിരെയുള്ള ഒരു മരണ സന്ദർഭം "എന്ന കഥയിൽ പറയുന്നത്.സേവ്യർ തൻ്റെ ഫോൺ ജീവിതത്തിൽ നിന്നും ഒഴുവാക്കുന്നത് അതിൻ്റെ അടക്കം നടത്തികൊണ്ടാണ്.അത്രത്തോളം മനുഷ്യനിലേക്ക് മൊബൈൽ ഫോൺ കടന്നുവരുന്നു എന്ന് ഇതിൽനിന്നും മനസിലാക്കാൻ സാധിക്കും.മരണം കൊണ്ടല്ലാതെ അതിനെ ജീവിതത്തിൽനിന്നും പുറത്താക്കാൻ പറ്റില്ലെന്ന് കാണിച്ചുതരുകയും ചെയ്യുന്നുണ്ട് കഥാകാരൻ.ഇതറിഞ്ഞ മേയർ ചടങ്ങിൽ പങ്കുകൊള്ളുകയും ചെയ്യുന്നു.അയാളിലും സ്വൈര്യ ജീവിതതിന്ന് മൊബൈൽ ഒരു വിലങ്ങുതടിയാകുന്നുണ്ടെന്ന് മനസിലാക്കുകായും; അയാൾ മൊബൈലിൻ്റെ മരണം ആഗ്രഹിക്കുകയും ചെയ്യുന്നു. മറ്റാർക്കും ചെയ്യാൻ കഴിയാത്തതാണ് സേവ്യർ ചെയ്തതെന്ന് മേയർ മനസിലാക്കുകയും മേയർ സേവ്യറെ അഭിനന്ദിക്കുകയും ചെയ്യുന്നു.
മൂന്ന് സ്ത്രീകളെ ആധാരമാക്കിയുള്ളതാണ് പുരുഷജന്മം -എന്ന കഥ.ഇതിലെ കഥാപാത്രങ്ങൾ വെളിപ്പെടാനാവാത്തതരത്തിൽ പരസ്പ്പരം ബന്ധപ്പെട്ടുകിടക്കുന്നു.ഇതിലെ കഥാപാത്രമായ തപൻ അദ്ദേഹത്തിൻ്റെ ജീവിതത്തിൽ സ്വാന്തനം അരുളിയ സ്ത്രീയെ കാണാൻ പോകുന്നതാണ് കഥാ സന്ദർഭം.തൻ്റെ പിതാവായ സുബോധിനി ഏറ്റവും നന്നായി മനസിലാക്കിയത് സന്യാസിനിയായ സ്ത്രീയാണ് എന്നുപറയുമ്പോൾ -താൻ ജീവിച്ചതുതന്നെ ഇത് കേൾക്കാൻ വേണ്ടിയായിരുന്നു എന്ന് പറഞ്ഞാണ് ആ പ്രസ്താവനയെ തപൻ സ്വാഗതം ചെയ്തത്.ഇതിലെ ഉൾപൊരുളുകൾ വായനയുടെ വേഗത കൂട്ടുന്നതിന് കാരണമാകുന്നു.
ഈ കഥാസമാഹാരത്തിൽ ഉദ്വേഗ ജനകവും സംഘർഷ ഭരിതവുമായ കഥ "എൻ്റെ മകൾ ഒളിച്ചോടും മുൻപ് "ആണ്.ഇന്നോ നാളെയോ തൻ്റെ മകൾ എൽമ അവൾ മൂന്നര വർഷമായി സ്നേഹിക്കുന്ന നൗഫൽ എന്ന ചെറുപ്പക്കാരനൊപ്പം നാടുവിടും -എന്നുപറഞ്ഞാന്ന് കഥ തുടങ്ങുന്നതുതന്നെ.കേരളത്തിൽ ഏതുകുടുംബത്തിനും സംഭവിക്കാവുന്ന ഒന്നുമാത്രമാണ് ഈ കഥാ സന്ദർഭം.ഇവിടെ കഥ പറഞ്ഞുതുടങ്ങുന്നത് പിതാവിൽകൂടിയാണ്.എൽമയുടെ അമ്മ നീന അവൾക്കെന്തുകൊണ്ടും യോചിച്ച ഒരുബന്ധമല്ല ഇതെന്ന ബോധത്തിൽ നിന്ന് ഈ പ്രേമ ബന്ധത്തെ എതിർക്കുകയും ചെയ്യുന്നു. എൽമ നൗഫലിൻ്റെ ഭാര്യ ആയിക്കഴിഞ്ഞാൽ അവൾ അവളുടെ വിശ്വാസം ഉപേക്ഷിച്ച് അവൻ്റെ വിശ്വാസത്തിൽ പങ്കുകൊള്ളേണ്ടി വരുന്നത് അവൻ്റെ രണ്ട് സഹോദരിമാരുടെ വിവാഹം നടക്കുന്നതിനു വേണ്ടിയാന്നെന്ന് പറഞ്ഞുവെക്കുന്നു.സ്ത്രീയുടെ പൊതുബോധത്തെയും ഇഷ്ട്ടാനിഷ്ടങ്ങളെയും ഏതുവിധേനയും മാറ്റിമറിക്കാൻ കഴിയുന്ന ഒന്നാണെന്ന് ഇതിലൂടെ കഥാകാരൻ പറഞ്ഞുവെക്കുന്നു.നൗഫലുമായുള്ള ബന്ധം ദൃഢമാണെന്ന് പിതാവ് മനസിലാക്കുകയും നീനയെ അത് പറഞ്ഞുമനസിലാക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ;പിതാവിന് അവളോടുള്ള സ്നേഹത്തിൻ്റെ ആഴം ചോദ്യം ചെയ്യപ്പെടുന്നു.ഭാര്യയുടെയും മകളുടെയും സ്നേഹത്തിൻ്റെ പിടിവലിക്കുള്ളിൽ ശ്വാസം മുട്ടുന്ന ഒരു പിതാവിനെ നന്നായിത്തന്നെ സുസ്മേഷ് വരച്ചുകാട്ടുന്നുണ്ട്.പിതാവിൻ്റെയുള്ളിൽ അവൾ ഒരു കുഞ്ഞാണ്;നീനയിൽ അവളൊരു പെൺകുട്ടിയുമാണ്.ഇതിനിടയിലുള്ള സ്നേഹത്തിൻ്റെ കരുതലിനെയാണ് എൽമ രണ്ടുതരത്തിലും അനുഭവിക്കുന്നത്.ഇരുട്ടിയും അവളുടെ മുറിയിൽ വെളിച്ചം കാണുന്ന പിതാവ് അവളോട് അതേപ്പറ്റിചോദിക്കുകയും അവളിലെ നിശബ്ദത അയാളിൽ ഉത്തരമാകുകയും ചെയ്യുന്നു."താൻ ഒരാളെ സഹിച്ചാൽ അത് തെറ്റാകുമോ?"എന്ന് പിതാവിനോട് എൽമ ചോദിക്കുന്നുണ്ട്.അവൻ ആരാണെന്ന് ചോദിക്കുമ്പോൾ "സീനിയറാണ്ഞാൻ 'എസ്സ്' എന്നോ 'നോ' എന്നോ പറഞ്ഞിട്ടില്ല " എന്നുപറയുകയും രണ്ടുവർഷത്തിനുശേഷം വീണ്ടും ഒരു ചോദ്യവുമായി പിതാവിനെ സമീപിക്കുമ്പോൾ അവളിലെ തീരുമാനം ഉറച്ചതായിരുന്നു;അവൾ ഒരു മുതിർന്ന പെണ്ണായിരിക്കുന്നുയെന്ന് സുസ്മേഷ് പറയാതെ പറഞ്ഞുതരുന്നു.
തൻ്റെ ഓരോ ആഖ്യാനവും ഉറച്ചതാകണമെന്ന സുസ്മേഷിൻ്റെ ബോധപൂർവമായ നിർബന്ധം പല എഴുത്തിലും കാണാൻ സാധിക്കും.പിതാവിനെ അൽപ്പനേരം നോക്കിനിന്ന എൽമ-അവൾപോകുമെന്ന് ഉറപ്പുള്ള പിതാവും ഒരു വൃത്തത്തിൻ്റെ പൂർത്തീകരണം പോലെ അവശേഷിക്കുന്നത് അതിൻ്റെ ഉദാഹരണമാണ്.അതിനുശേഷം കഥ എന്തായി എന്ന് കഥാകൃത്ത് വിവരിക്കുന്നില്ല.വായനക്കാരനിലേക്ക് അവസാനഭാഗം വെച്ചുനീട്ടുകയാണ് സുസ്മേഷ് ചന്ത്രോത്ത്.

No comments:
Post a Comment