
ആധുനികയുഗത്തിൽ ഇന്നീക്കാണുന്ന പുരോഗതിക്കുപിന്നിൽ പ്രവർത്തിച്ച പല പ്രശസ്തരെയും ചരിത്രം തമസ്ക്കരിച്ചു. ധീര ദേശാഭിമാനികളുടെ സമാനതകളില്ലാത്ത സംഭാവനകളിലേക്ക് വായനക്കാരെ കൈപിടിച്ച് നടത്തുകയാണ് ഗുഹ. അദ്ദേഹത്തിൻ്റെ അനന്യമായ രചനാശൈലി എല്ലാവിഭാഗങ്ങളിലുമായി വായനക്കാരുടെ ഒരു വലിയ കൂട്ടത്തെ ആകർഷിച്ച് നിലനിർത്തുന്നു.
നാം ചരിത്രത്തിലേക്ക് മടങ്ങിപോകുമ്പോൾ നമ്മുടെ കാലുകളിൽ രക്തം പുരണ്ടേക്കാം, പ്രാണൻവെടിഞ്ഞുടലാറിത്തണുത്ത ശവശരീരങ്ങൾ കണ്ടേക്കാം;അഹിംസയുടെ ബിംബമായ ഗാന്ധിയുടേതുപോലും . മുദ്രാവാക്യങ്ങൾ മുഴങ്ങിക്കേൾക്കും ,വെടിമരുന്നിൻ്റെ ഗന്ധം പരന്നിരിക്കുന്നതനുഭവപ്പെട്ടേക്കാം. ഇത്തരം സാഹചര്യങ്ങളൊക്കെ കൊണ്ടാണ് മാനവരാശിയുടെ ചരിത്രം നിലനിന്നുപോകുന്നത്. ഇത്തരത്തിൽ നാം ചരിത്രത്തെ വിഭാവനം ചെയ്യുമ്പോൾ അവ വിഭജനം-സ്വാതന്ത്ര്യം എന്നിവ മാത്രമായി ഒതുങ്ങിപോകുന്നതായി നമുക്ക് കാണാൻ സാധിക്കും.
ഒരുപക്ഷേ 1947 -ആഗസ്റ്റ് -15 ൽ ഇന്ത്യയുടെ ചരിത്രം അവസാനിച്ചു.അപ്പോൾ 534 കോടി ജനസംഖ്യ മാത്രമേ ഇന്ത്യക്കുണ്ടായിരുന്നുള്ളു. രാഷ്ട്ര സ്വാതന്ത്ര്യത്തിൻ്റെ പൂർണത ഉൾക്കൊണ്ടുകൊണ്ട് ഒരു ചിത്രം ബംഗാൾ ഗവർണർ ഫെഡറിക് ബെറോസി ൻ്റെ തായുണ്ട് - ഗാന്ധി തൊപ്പിയണിഞ്ഞു ഓഫീസിൽ നിന്ന് ഇറങ്ങിപ്പോകുന്ന ഫെഡറിക്കിൻ്റെ ചിത്രം.
ചരിത്രം മൗണ്ട്ബാറ്റൺ പ്രഭുവിനെ എങ്ങനെ ചിത്രീകരിക്കും എന്നതിൽ അദ്ദേഹത്തിന് അതിയായ വേവലാതിയുണ്ടായിരുന്നു.അദ്ദേഹം ബഹുജന സമ്പർക്കമുള്ള ഉദ്യോഗസ്ഥനായിട്ടാണ് പെരുമാറുന്നത്. എന്നാൽ അദ്ദേഹത്തിൻ്റെ സഹായി പറയുന്നത് ' തൻ്റെ മേലാളനാണ് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ തണ്ടൻ'. ദൃഷ്ടി രേഖയുടെ ആറിഞ്ചുമുകളിൽനിന്നേ ഫോട്ടോ എടുക്കാവൂ എന്ന് അദ്ദേഹം നിഷ്‌കർഷിച്ചിരുന്നു. കാരണം അദ്ദേഹത്തിൻ്റെ ചങ്ങാതിയും നടനുമായ കാരി ഗ്രാൻ്റ് പറഞ്ഞിട്ടുണ്ട്; അങ്ങനെയായാൽ വസ്ത്രത്തിൻ്റെ ചുളിവുകൾ കാണില്ല. ഫീൽഡ് മാർഷൽ മോണ്ട് ഗോമറി ഇന്ത്യ സന്ദർശിച്ചപ്പോൾ ഇരുവരും ചേർന്ന് ഫോട്ടോ വേണമെന്ന് മാധ്യമ പ്രവർത്തകൻ നിർബന്ധം പിടിച്ചു. മൗണ്ട് ബാറ്റൺ വല്ലാതെ വിഷമിച്ചു;മോണ്ടി തന്നേക്കാൾ മെഡലുകൾ ധരിച്ചിരുന്നു എന്നതായിരുന്നു ആ വിഷമത്തിനുകാരണം.ഇന്ത്യൻ കുട്ടികളെ സംബന്ധിച്ച് അവർ ചരിത്രം പഠിക്കുമ്പോൾ അത് വിഭജനം-സ്വാതന്ത്രം എന്നിവയോടുകൂടി അവസാനിക്കുന്നതായി കാണാൻ സാധിക്കും. ഭൂതകാലത്തെക്കുറിക്കുന്ന ഔപചാരിക ഘടനാബന്ധമായ വിജ്ഞാനം എന്ന നിലക്ക് ചരിത്രം എത്രത്തോളം വിഷയം കൈകാര്യം ചെയ്യുന്നു എന്നത് വർത്തമാനകാലത്തെ ഒരു പ്രധാനപ്രശ്‌നം ആണ്. ഇന്ത്യൻ കുട്ടികൾക്ക് ചരിത്രം വിഭജനം-സ്വന്തന്ത്ര്യം എന്നിവയോടുകൂടി അവസാനിക്കുന്നുയെങ്കിൽ മുതിർന്ന ചരിത്രകാരന്മാർ അങ്ങനെ വേണമെന്ന് മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചതിൻ്റെ ഫലമായിട്ടാണ്.
അക്കാദമിക്ക് സഥാപനങ്ങളിൽ ഭൂതകാലത്തെ ചരിത്രം വിഭാവനം ചെയ്യുമ്പോൾ വർത്തമാനകാലം രാഷ്ട്രമീമാംസയിലും -സാമൂഹിക ശാസ്ത്രത്തിലുമായി ഉൾക്കൊണ്ട് നീങ്ങുന്നതായി കാണാൻ സാധിക്കും. അതുകൊണ്ടുമാത്രമാണ് നമ്മുടെ ഭൂതകാലം അപാരമായ ഒരു തീയ്യതിയിൽ അവസാനിച്ചത് ; 1947 - ആഗസ്ത് - 15.
No comments:
Post a Comment