Tuesday, March 24, 2020

ഫ്രാൻസിസ്‌ ഇട്ടിക്കോര - ടി.ഡി. രാമകൃഷ്ണൻ


ഫ്രാൻസിസ്‌ ഇട്ടിക്കോരയെന്ന കഥാപാത്രം ആദ്യത്തെ അധ്യായങ്ങളിലെങ്കിലും  നമ്മെ അഭിമുഖീകരിക്കുന്ന കലുഷ ഭേദ്യങ്ങൾ സംഭ്രാന്തി ഇല്ലാതെ ഉൾകൊള്ളാൻ ഈ ഒരു വായനകൊണ്ടുമാത്രം സാധ്യമാകുമെന്ന് തോന്നുന്നില്ല. ആദ്യം മുതൽ അവസാനം വരെയുള്ള വയലൻസ് നോവേലി ൻ്റെ സ്ഥായി ആഖ്യാനരീതിയിൽ തുടർന്ന് പോരുന്നതായി കാണാൻ സാധിക്കും.                 ജീവിതത്തിൽ നിരവധി യാതനകൾ തിരതല്ലുമ്പോൾ ദുരത്തെവിടെയൊനടക്കുന്ന ഈ ഭീകരത എന്തിനു നമ്മളിൽ അലോസരമുണ്ടാക്കുന്നുയെന്നൊരു ചിന്ത വായനയിൽ ഒരിടത്തും കടന്നുവരണമെന്നില്ല. കാരണം,അവയൊന്നും നടക്കുന്നത് അത്രദൂരത്തള്ള എന്ന പൊതുബോധം ഉള്ളിൽ ഉള്ളതുകൊണ്ടുമാത്രം സംഭവിക്കുന്ന ഒന്നാണ്.ഫ്രാൻസിസ് ഇട്ടിക്കോര എന്ന കൃതി ആഖ്യാനത്തി ൻ്റെ പുതുസങ്കേതം സൃഷ്ടിക്കുന്നത് വായനയിലുടനീളം എന്നെപ്പോലെ നിങ്ങൾക്കും മനസ്സിലാക്കാൻ സാധിക്കും.
       ഗുട്ടൻബെർഗ്ഗിൻ്റെ അച്ചുകളേക്കാൾ എത്രയോ ദൂരം ഇന്ന് അക്ഷരം സഞ്ചരിച്ചു,അവയ്ക്ക് കാരണമായത് വിസ്തൃതമായ സന്നാഹങ്ങളാണ്.കീബോർഡിലൂയോടെ അക്ഷരത്തിൻ്റെ വിനിമയ വിപ്ലവം അന്വർത്ഥമാക്കിയത് ആധുനികലോകത്തിൻ്റെ ഒരുപക്ഷേ ആധുനിക ജീവിതത്തിൻ്റെ അവിച്ഛേദ്യമായ ഒരു അംശമായി തീർന്നതിൽ അത്ഭുതപ്പെടാനില്ല. ഇത്തരം സന്ദർഭങ്ങൾ നോവലിൻ്റെ പ്രമേയത്തിന് ഒട്ടേറെ മിഴിവുകൾ കൈവരിക്കുന്നതിന് സഹായിക്കുന്നു.
         ഹിംസകൊണ്ട് വിണ്ടുകീറിയ ഇത്തരം മേഖലകൾ തേടിച്ചെല്ലാൻ ടി.ഡി.രാമകൃഷ്‌ണനെ പ്രേരിപ്പിക്കുന്ന ഘടകം എന്തായിരിക്കും? 'സമന്വയങ്ങളേക്കാൾ ദുരന്വയങ്ങളായ ഒരു ഗാഥ - സ്വപ്നങ്ങളേക്കാൾ ദുസ്വപ്നങ്ങളുടേതായ ഒരു ഗാഥ 'രചിച്ചതിനുശേഷം നാളിതുവരെ ഈ എഴുത്തുകാരൻ വ്യാപാരിച്ചത് കലാപങ്ങളുടേതുമാത്രമായ എഴുത്തു ഭുമിയിലായിക്കാം. ഇതൊരർത്ഥത്തിൽ മലയാളികൾക്കൊരു പുനർചിന്തനത്തിനുള്ള പാഠമാകുന്നു. നോവൽ മുഴുവൻ സേവ്യർ ഇട്ടിക്കോരയുടെ വയലൻസിനെയാണ് കാണിക്കുന്നത്.കാമകലയുടെ അദ്വിതീയാണെന്നാണ് കാണിക്കുന്നത്,പെണ്ണിനെ വേട്ടയാടിപിടിക്കാനുള്ള തീഷ്ണതയാണ് കാണിക്കുന്നത്. ഒരു വൈകാരികതയുടെ ഭാഷ ഈ നോവലിന് ചേരില്ലെന്ന് ടി.ഡി. രാമകൃഷ്ണൻ മനസ്സിലാക്കിയിരുന്നിരിക്കണം. 
          ഒരർത്ഥത്തിൽ ആഘാതകാരിയായ ഈ നോവൽ മനുഷ്യ കാമത്തെ നിഷ്കാമരാക്കുകയാണ്; ഇതിലെ വിശപ്പ് നമ്മിലെ വിശപ്പ് കെടുത്തിക്കളയുകയാണ് ചെയ്യുന്നത്. തുടർന്ന് വിചിത്രമായ ഒരു വൈകാരികത വായനക്കാരിൽ അവശേഷിപ്പിക്കുകയും ചെയ്യുന്നു.അവസാനം വരെ വായനക്കാരൻ ജിജ്ഞാസയെ മനസ്സിൽ പോറ്റുന്നു.ഇട്ടിക്കോര ഗൂഗിളിൽ "ദി ആർട്ട് ഓഫ് ലവ് ലൗ മേക്കിങ്ങ് " എന്ന് സേർച്ച് ചെയ്യുന്നതുമുതൽ നോവൽ ആരംഭിക്കുന്നു. അതിലെ ഒരു പേജിൽ രജിസ്റ്റർ ചെയ്ത് ആർട്ട് ഓഫ് ലൗ മേക്കിങ്ങി ൻ്റെ  വിവിധ മേഖലയെപ്പറ്റി പഠിക്കുന്ന രേഖ എന്ന പെൺകുട്ടി ഇട്ടിക്കോരയുടെ ജീവചരിത്രം പറഞ്ഞുതീരുന്നിടത് നമുക്ക് കാണാൻ സാധിക്കുന്നത് ഒരു നരഭോജിയായ മനുഷ്യനെയാണ്. വായനക്കാരനെ ഓരോ വരിയിലും ത്രില്ലിംഗ് അനുഭവമാണ് ടി.ഡി. രാമകൃഷ്ണൻ ഒരുക്കിവച്ചിരിക്കുന്നത്   

No comments:

Post a Comment

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...