അറിഞ്ഞതിനും അനുഭവിച്ചതിനുമപ്പുറം അമ്മയെതേടുന്ന മക്കളുടെ കഥയാണ് " രണ്ട് അമ്മക്കഥകൾ ". മനസ്സിൽ ആദ്രഭാവങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന രണ്ടുനോവെല്ലകൾ. അമ്മയെന്നവാക്ക് ഒരു നദിപോലെ ഒഴുകിപ്പരന്ന് വായനക്കാരിൽ പറഞ്ഞറിയിക്കാൻ കഴിയാത്തതരത്തിൽ അനുഭൂതി സൃഷ്ടിക്കുന്ന തരം അതിമനോഹരമായ രചന.

രണ്ടാമത്തെ നോവൽ " മുകേഷ് ". വിസ്മയകരമായ പെരുമാറ്റവും ഏറ്റവും നന്നായി മറ്റുള്ളവരെ മനസിലാക്കാനുള്ള ശേഷിയുമാണ് ഈ നോവലിലെ സ്ത്രീ കഥാപാത്രങ്ങളെ വ്യത്യസ്തമാക്കുന്നത്. ആദ്യത്തേതിലെന്നപോലെ ഇതിലും അമ്മയെ അന്വേഷിച്ചു കണ്ടുപിടിക്കുന്നതാണ് നോവൽ പശ്ചാത്തലം. മുകേഷ് മറ്റൊരാളുടെ മകനാണെന്നും മറ്റൊരു സമുദായമായിരുന്നിരിക്കാം എന്നതും അയാളുടെ ഭാര്യയായ സുമതിയിൽ അലോസരമൊന്നും ഉണ്ടാക്കുന്നില്ല. " നിങ്ങൾ ആരുടെയെങ്കിലും മകനായിരിക്കാം പക്ഷേ, നിങ്ങളെപ്പോഴും എൻ്റെ ഭർത്താവായിരിക്കും" എന്ന മറുപടി ഒരു നദിപോലെ ഒഴുകി ആരിലൂടൊക്കെയോ നമ്മേയും വഹിച്ചുകൊണ്ട് കടന്നുപോകുന്നതായി മനസ്സിലാക്കാൻ സാധിക്കും. ഒരമ്മയുടെ വാത്സല്യം അനുഭവിച്ചറിയാൻ കഴിഞ്ഞതിൻ്റെ പാരമ്യത നിങ്ങളിലും ഉണ്ടായേക്കാം.....
No comments:
Post a Comment