
നൂനിയുടെ അവധിക്കാലം എവിടെ ചിലവഴിക്കണം എന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിലൂടെയാണ് കഥ തുടങ്ങുന്നത്.അമ്മ ഉഷക്ക് ഡൽഹിയിൽ അത്യാവശ്യമായി പങ്കുചേരേണ്ട ഒരു പ്രോഗ്രാം ഉണ്ട്.പിതാവായ ശേഖർ ഹോസ്‌പിറ്റൽ സംബന്ധമായ തിരക്കുകാരണം അവളെ കൂടെ നിർത്താനും വയ്യ.ഒടുവിൽ പിതാവിൻ്റെ ഗ്രാമമായ സോമനഹളി ഗ്രാമത്തിലേക്ക് പറഞ്ഞയക്കാൻ തീരുമാനിക്കുന്നു. അവിടെ അജ്ജയ്ക്കും അജ്ജിയ്ക്കുമൊപ്പം അവൾ അവധിക്കാലവും ആഘോഷിക്കുന്നു.
നഗരത്തിലെ നാലാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ഗ്രാമത്തിലേക്കുള്ള അവളുടെ മാറ്റം വായനക്കാരെൻ്റെയും കൂടി മാറ്റമാണ്.ഗ്രാമവുമായി ആദ്യം അടുത്തത് സൈക്കിൾ ഓട്ടം പഠിച്ചാണ്. നഗരത്തിൽ ഓടിച്ചുപഠിക്കാനുള്ള ചുറ്റുവട്ടം ഇല്ലെന്ന് നൂനി തന്നെ പറയുന്നുണ്ട്.ആകെയുള്ള ആശ്വാസം അവധിക്കാല നീന്തൽ ക്ലാസ്സ് ആണ്.ഗ്രാമത്തിലെ കുട്ടികൾ സൈക്കിൾ ഓടിക്കുന്നത് കണ്ടപ്പോൾ സൈക്കിൾ ഓടിക്കാനറിയില്ല എന്നത് ഒരു കുറവായി തന്നെ വൾക്ക് തോന്നി. ഗ്രാമം ഉള്ളംകൈ പോലെ അറിയാവുന്ന മഹാദേവനെയാണ് അജ്ജി നൂനിയുടെ സൈക്കിൾ പഠിത്തം ഏൽപ്പിച്ചത്. ഗ്രാമത്തിലുള്ള എല്ലാ കുട്ടികൾക്കും സർക്കാർ സൈക്കിൾ കൊടുക്കും അതുകൊണ്ട് എല്ലാവരും സൈക്കിൾ കാറ്റുപോലെ പറത്തുമെന്ന് അജ്ജി പറഞ്ഞത് അവളിൽ ആവേശമുണ്ടാക്കി.
സോമനഹളിയിലേക്ക് എത്തിയ നൂനി ഒരുദിവസം കാട്ടിൽ അകപ്പെടുകയും അവരുടെ ഗ്രാമവുമായി ബന്ധപ്പെട്ട " പടിക്കിണർ " എന്ന ചരിത്ര സ്ഥലം കണ്ടെത്തുകയും ചെയ്യുന്നതോടെ കഥ വേറൊരു തലത്തിലേക്ക് മാറുന്നു. ലളിതമായ ആഖ്യാന രീതി ഇതിൻ്റെ പ്രത്യേകതയാണ്. അതിന് അനിയോജ്യമായ വിവർത്തനമാണ് ദേശമംഗലം നടത്തിയത്.
No comments:
Post a Comment