Sunday, March 29, 2020

സീതയല്ല ജാനകി - സ്വപ്‍ന എം

സ്വപ്‍ന എം എഴുതിയ " സീതയല്ല ജാനകി " വായിച്ചു. ഒരു വലിയ നോവലിലേതെന്നപോലെ എടുത്താൽ പൊങ്ങാത്ത തരത്തിലുള്ള ആവിഷ്‌ക്കാര രീതിയോ കഥാ  തന്തുവോ ഈ നോവലിൽ ഇല്ല. അയത്നലളിതമായി ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കാൻ കഴിയുന്ന നോവലാണ് സീതയല്ല ജാനകി. നോവേലി ൻ്റെ പേര് എന്നിൽ ഉയർത്തിയ ചോദ്യം പലതായിരുന്നു. സീത പരക്കെ അറിയപ്പെടുന്ന സ്ത്രീ കഥാപാത്രമാണ്. തൻ്റെ ഭർത്താവിനോട് ഒരിക്കൽ പോലും അഹിതം പറയുകയോ പ്രവൃത്തിക്കുകയോ ചെയിതിട്ടുള്ളവൾ അല്ല. അവളിലെ സ്ത്രീയേ ഏതൊരുവനെയും പോലെ ഞാനും വായിച്ചറിയാൻ ശ്രമിച്ചിട്ടുണ്ട്.ആ സീതയല്ല ജാനകി എന്ന നോവേലി ൻ്റെ തലക്കെട്ട് - എന്തായിരിക്കാം എന്ന നിജ്ഞാസയോട് കൂടിയാണ് ഞാൻ ഈ നോവൽ വായിച്ചുതുടങ്ങിയത്.
      ഈ നോവൽ ഒരു സങ്കീർണ സൃഷ്ടിയാണ്;അതെടുത്തുയർത്തുന്ന ചോദ്യം " ഭാര്യാ ഭതൃ ബന്ധത്തിൽ പവിത്രത  എന്നതൊന്നുണ്ടോ എന്ന ചോദ്യമാണ്? ". ഇൻഷുറൻസ് കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനായ പ്രമോദ് എന്നയാൾ ബാലചന്ദ്രൻ്റെയും പ്രഭാവതിയുടെയും ഒറ്റമകളായ ജാനകിയെ വിവാഹം കഴിക്കുന്നു. ജാനകി ഒരു തനി നാട്ടുംപുറത്തുകാരിയാണ്. ഗ്രാമാന്തരീക്ഷത്തുനിന്നും കൊച്ചിയിലെ നഗരത്തിലേക്ക് മാറുന്നതോടെ നോവേലിൻ്റെ കഥാതന്തുവിലേക് വായനക്കാർ എത്തുന്നു.
        ആദ്യകാലം ഏതൊരു കുടുംബത്തേയും പോലെ സന്തോഷം നിറഞ്ഞതായിരുന്നു അവരുടെ ജീവിതവും. അയാളുടെ തിരക്കുപിടിച്ച ജീവിതരീതിയും ,താമസിച്ചുള്ള മടങ്ങിവരവും,മദ്യപാനവും അവൾ മനസ്സിലാക്കുന്നത് അവിടെനിന്നുമാണ്. കുട്ടികളില്ലാതെയുള്ള അവളുടെ ദാമ്പത്യബന്ധം ശരികേടുകളുടെ  ഒരു വലിയ കൂബരമായി മാറുന്നത് പതുക്കെപ്പതുക്കെ മനസ്സിലാകും. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ജാനകിയെന്ന സ്ത്രീയിലേക്കാണ് രാജു എന്ന വ്യക്തി കടന്നുവരുന്നത്;അല്ലെങ്കിൽ അവൾ സ്വയം കടന്നുചെല്ലുന്നത്. അയാളിലൂടെ അവൾക്കുണ്ടാകുന്ന കരുതലും സ്നേഹവും അവൾ ആവോളം ആസ്വദിക്കുകയും അതിൽ നിർവിധിയണയുകയും ചെയ്യുന്നു. രാജു അവളിലെ ഒറ്റപെടലിന്റെയും അവഗണനയുടെയും വന്മതിലാണ് തകർത്തുകളഞ്ഞത്. അവളെ സ്വയം ഉരുക്കി ഉടച്ചുവാർക്കാൻ പാകപ്പെടുത്തിയത് അയാളാണ്.
      ഒരു മൂലയിൽ മൂകയായി കാണപ്പെട്ട ജാനകിയിൽ  ഇപ്പോഴത്തെ മൂളിപ്പാട്ടും പ്രസന്നതയും പ്രസരിപ്പും പ്രമോദിൽ അമ്പരപ്പും അവളിലെ മാറ്റത്തിൻ്റെ കരണത്തിലേക്ക് ചൂഴ്ന്ന് ചെല്ലാനുള്ള ആകാംഷയും അയാളിലുണ്ടാക്കി. അവളിലെ മാറ്റത്തിൻ്റെ കാരണം പ്രമോദിന് മനസിലാകുന്നു. കണക്കുകൾ കൂട്ടികൊണ്ടുള്ള അയാളുടെ ചതുരംഗം കളിയിൽ എവിടെയോ പാകപ്പിഴവുകളുണ്ടായതായി അയാൾ മനസ്സിലാക്കുന്നു.എല്ലാം വിട്ടെറിഞ്ഞ അയാൾ ഗ്രാമത്തിലേക്ക് തിരികെപോകുന്നു. ഇടക്കെപ്പോഴെങ്ങിലും ചേരാത്തതെന്തോ ആണ് അയാൾ വീണ്ടും അണിയാൻ ശ്രമിക്കുന്നത് എന്ന തോന്നൽ നമ്മളിൽ ഉണ്ടാകും.പാമ്പ് ഉറയൂരുംപോലെ ഒരു ജീവിതത്തിൽ നിന്ന് മറ്റൊരു ജീവിതത്തിലേക്ക് കൂടുമാറ്റം നടത്തിയത് കുറ്റബോധത്തോടെ അവളിൽ നിന്ന് പുറത്തുവരുന്നു. സ്വത്വം നഷ്ട്ടപെട്ട ഒരു സ്ത്രീയായി ജാനകി വായനക്കാരനുമുന്നിൽ അവശേഷിക്കും......അതെ സീതയല്ല ജാനകി എന്ന് എന്നെപ്പോലെ നിങ്ങൾക്കും മനസ്സിലാകും.
        മനോഹരമായ ആഖ്യാന രീതികണ്ട് സമ്പന്നമാണ് ഈ നോവൽ.തീർത്തും നല്ലൊരു വായനാനുഭവമായിരിക്കും നിങ്ങൾക്കും സമ്മാനിക്കുന്നത്.

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...