ശ്രീദേവി തയ്യകത്ത് എഴുതിയ " അയൽക്കാരൻ " എന്ന ചെറുകഥ വായിച്ചു. വാക്കുകൾകൊണ്ട് ഒരു ചിത്രമാണ് അവർ ഈ ചെറുകഥയിൽ സൃഷ്ടിച്ചത്. തികഞ്ഞ ഒരു മദ്യപാനിയായ ഒരു വ്യക്തിയിൽനിന്ന് ഒരു മകനും അമ്മയും അനുഭവിക്കുന്ന പീഡനം എത്രത്തോളം വലുതായിരുന്നെന്ന് ആ കഥയുടെ ഒടുവിൽ വായനക്കാരൻ മനസ്സിലാക്കുന്നു.
എച്ചിൽ കൈയ്യുമായി സഹായം അഭ്യർത്ഥിച്ച് അയൽക്കാരനായ ഒരാളുടെ വീട്ടിലേക്ക് അവൻ കയറിവരുന്നത് - അതിലെ ഓരോ അക്ഷരങ്ങളിലും നിങ്ങൾക്ക് കാണാൻ സാധിക്കും. മലയോര ഗ്രാമത്തിലെ അയാളുടെ വീട്ടിലേക്ക് അവൻ ഓടിക്കയറിവരുന്നത് ഇത് ആദ്യമായല്ല. കടിച്ചുപിടിച്ച ചുണ്ടുകളും അക്ഷമനായ അവൻ്റെ കാലുകളുടെ ചലനവും അവനുള്ളിലെ ഭീതിയുടെ ആഴം എത്രത്തോളം ഉണ്ടെന്ന് വായനക്കാരനിലും മനസിലാകുന്ന തരത്തിലാണ് ശ്രീദേവി തയ്യകത്ത് ഈ കഥ എഴുതിയിരിക്കുന്നത്. അന്ന് അവനെയും കൂട്ടി കയറിച്ചെന്നത് മദ്യപിച്ച് ലക്കുകെട്ട ഒരു മനുഷ്യൻ്റെ പുളിച്ച സ്വീകരണത്തിലേക്ക് ആയിരുന്നു. അയാളുടെ പിറകിൽ ചൂളി നിന്ന് " അച്ഛൻ " എന്നവൻ പറഞ്ഞു. അതിൽപിന്നെ പലതവണ വറ്റാത്ത പ്രതീക്ഷയോടെ അവൻ കയറിവന്നിട്ടുണ്ട്: രാത്രിയെന്നോ - പകലെന്നോ ഭേദമില്ലാതെ.
മറ്റൊരാളുടെ കുടുബ പ്രശ്നത്തിൽ ഇടപെടുന്നതിലെ അനിഷ്ടത കൂർത്ത നോട്ടം കൊണ്ട് അയാളുടെ ഭാര്യ പങ്കുവെയ്ക്കുന്നു.അയാൾ അവിടേക്ക് കയറിചെന്നാലുണ്ടാകുന്ന വാക്കുകളുടെയും അപമാന ഭാരത്തിൻ്റെയും കൈപ്പ് പിന്നീട് അങ്ങോട്ടേക്ക് പോകുന്നതിൽ നിന്നും അയാളെ പിൻവലിക്കുന്നു.ചോറും കറിയും പുരണ്ട കുഞ്ഞു വലംകൈ അപേക്ഷയോടെ യാചിച്ചത് - ഇത് വായിക്കുന്ന ഓരോ വായനക്കാരനോടും കൂടിയായാണ്....
ഇന്നവൻ ആവശ്യപെട്ടില്ലെങ്കിലും ഇരുട്ടുമ്പോൾ അയാൾ അവൻ്റെ വീടിൻ്റെ പടിക്കലോളം ചെന്ന് നിൽക്കാറുണ്ട് അതിന് കാരണം, " ഗൃഹനാഥൻ ഭാര്യയേയും മകനേയും കൊന്ന് ആത്മഹത്യ ചെയ്ത ആ വീട് പോലീസ് സീൽ ചെയ്ത് പൂട്ടിപോയതിന് ശേഷം " പേരറിയാത്ത കാട്ട് പടപ്പുകളാൽ ആ വീട് ഇന്ന് മൂടികിടക്കുകയാണ് ". ഇവിടെ കുറ്റബോധത്തിൻ്റെ ഭാരം വായനക്കാരനിലും ഉണ്ടാകാം. അതിനുകാരണം നമ്മുടെയുള്ളും പേരറിയാത്ത കാട്ട് പടപ്പുകളാൽ മൂടികിടക്കുകയാണ് എന്ന സത്യം നാം തിരിച്ചറിയുമ്പോഴാണ്.
ഇതിലെ ഓരോ അക്ഷരങ്ങൾക്കും വേദനയുടെയും പ്രതീക്ഷയുടെയും ചായം പുരട്ടിയിട്ടുണ്ട് ശ്രീദേവി തയ്യകത്ത് .....

No comments:
Post a Comment