

കാലം ഇനിയും ഇവ ഓരോന്നും കാമ്ഷിക്കും വിശകലനം ചെയ്യും അവ നമ്മുടെ ചർച്ചകളുടെ വിഷയങ്ങളാകും. ഇരുട്ടിൽ തെളിഞ്ഞാടുന്ന തെയ്യങ്ങൾ പ്രദീക്ഷയുടെ പ്രകാശമാകുംപോലെ;അതിന് അറിഞ്ഞും അറിയാതെയും " മുച്ചിലോട്ടമ്മ " കാരണമാകും. ഇതിലെ ആദ്യ കഥതന്നെ വായനക്കാരൻ്റെ മനസ്സിനെ പാകപ്പെടുത്താൻ പോന്ന തരത്തിലുള്ളതായിരുന്നു. മുൻവിധികളൊന്നും തന്നെ വച്ച് പുലർത്തേണ്ടാത്ത ഒരു മനുഷ്യന് നാം മനസ്സിൽ ജന്മം നൽകും എവിടെ നിന്ന് നോക്കിയാലും കാണാവുന്ന തരത്തിൽ നമ്മുടെ മനസ്സിനെ നാം പാകപ്പെടുത്തും. " ആർത്ത് പെയ്യുന്ന മഴയിൽ ജുമൈല " എന്ന കഥയിൽ ജുമൈല ശിവദാസനെ നോക്കി കാണുന്നപോലെ. മുൻപ് ജുമൈലയുടെ ശരീരം താജ്‌ജുദീൻ്റെ ബിസിനസ് നന്നാവാനുള്ള ചവിട്ടുപടിയായിരുന്നു;ജാതി മത ഭേദമന്യേ... ശിവദാസൻ്റെ വീട്ടിലെ ഫ്രിഡ്ജിനു മുകളിൽ ഇരിക്കുന്ന അയാളുടെ മകളുടെ ചിത്രം അയാളിൽ ഇനിയും വറ്റിയിട്ടില്ലാത്ത പിതാവിൻ്റെ സ്നേഹമാണ് വായനക്കാരൻ കാണിച്ച് തരുന്നത്. " മോളെ !കുറച്ച് സമയം ഞാൻ നിൻ്റെ അരുകിൽ കിടന്നോട്ടേ? " എന്നയാൾ പറയുന്നത് ഇനിയും അസ്തമിച്ചിട്ടില്ലാത്ത അയാളിലെ പിതാവിലേക്കുള്ള മടങ്ങിപ്പോക്കായിരുന്നു.
" പൊട്ടിയമ്മത്തെയ്യം " മാതൃത്വത്തിലേക്കാണ് പിന്നെ വായനക്കാരനെ കൂട്ടിക്കൊണ്ട് പോകുന്നത്. ഒരു റെയിൽവേ പാളത്തിൽ ഛിന്ന ഭിന്നമായിപ്പോയ അവർ ആർഭാടം നിറഞ്ഞ വേഷ വിദാനം കൊണ്ടല്ല,സഹജമായ വീര്യവും കൊണ്ടല്ല വായനക്കാരൻ്റെ മനസ്സിൽ ഇടംപിടിച്ചത്. യാദൃച്ഛികതക്കപ്പുറത്തേക്ക് ജീവിതത്തിൽ എപ്പോഴെങ്കിലും നാം കണ്ടുമറന്ന സ്ത്രീ രൂപത്തോട് ചേർത്ത് വായിച്ചപ്പോഴാണ്.
ഈ ചെറുകഥാ സമാഹാരത്തിലെ ഒടുവിലത്തെ കഥയായ " മുച്ചിലോട്ടമ്മ "യിലെ നിലവിളി കഥാകാരൻ്റെയും കൂടിയുള്ള നിലവിളിയാണ്. ഈ ഇരുണ്ട ലോകത്തിൽ കഥാകാരൻ കൊത്തിവെച്ച വഴിവിളക്കുകൾ പോലെയാണ് ഇതിലെ ഓരോ കഥകളും. പൊട്ടൻ തെയ്യത്തിൻ്റെ തോറ്റത്തിൽ പറയുന്നപോലെ ഇരുട്ടിൻ്റെ ഉള്ളിൽ ഒരു വലിയ സൂര്യൻ ഉണ്ട് എന്ന കാര്യം ഇതിലെ ഓരോ കഥയിലൂടെയും കഥാകാരൻ ഓർമ്മിപ്പിക്കും. പരിസ്ഥിതി ദുരന്തം ഇത്രയുമുണ്ടായിട്ടും നമുക്ക് വിവേകം ഉണ്ടാകുന്നില്ലല്ലോ എന്ന് സ്വയം പരിതപിക്കും. ഈ കഥാ സമാഹാരത്തിൽ കൂടുതലുള്ളതും പരിസ്ഥിതി പ്രമേയമാക്കിയ കഥകൾ ആണ്
No comments:
Post a Comment