

മാധവ് ത്ധാ എന്നയാൾ അയാൾക്കും അയാളുടെ പ്രണയിനിയായിരുന്ന റിയ സോമാനിയായ്ക്കും പ്രിയപ്പെട്ട എഴുത്തുകാരനായ ചേതൻ്റെ മുന്നിൽ പഴകി പേപ്പറിൽ മഞ്ഞവീണ പകുതിയും ചിതൽ തിന്ന ഒരു ഡയറി കൊടുത്തു. " ഇത് റിയയുടെ ഡയറിയാണ്,അവളുടെ പ്രിയപ്പെട്ട എഴുത്തുകാരനല്ലാതെ അവളുടെ മരണശേഷം ഇത് ആര് വായിക്കാനാണ് ". ഒരുപക്ഷേ അയാളുടെ എഴുത്തു ജീവിതത്തിന് അത് ഉപകാരപ്പെട്ടേയ്ക്കാം എന്ന് മാധവ് ത്ധായ്ക്ക് തോന്നിയിരിക്കാം. ചേതൻ വെളുക്കുവോളം ആ ഡയറി ഇരുന്നുവായിച്ചു. നഷ്ട്ടപെട്ട ഭാഗം മാധവ് ത്ധായിൽനിന്നും അയാൾ ചോദിച്ചറിയുന്നു.
മാധവ് ത്ധാ ഒരു തനി ബീഹാറിയാണ്-രാജകുടുംബാഗം. ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ അറിയില്ല എന്ന അപഹർഷതാബോധം ഉള്ളിൽ പേറി ജീവിക്കുന്നയാൾ. ബാസ്‌ക്കറ് ബോൾ പ്ലെയർ.ബാസ്കറ് ബോൾ ഫെഡറേഷൻ അംഗം. സെൻ്റ് സ്റ്റീഫൻ കോളേജിൽ ബോട്ടണി വിഭാഗം പഠിക്കാൻ സ്പോഴ്സ് കോട്ടയിൽ അഡ്‌മിഷൻ വാങ്ങാൻ ട്രയൽസിന് ഗ്രൗണ്ടിൽ എത്തുന്നു. റിയ സോമാനിയായും ബാസ്‌ക്കറ്റ് ബോൾ ആണ്; സ്പോഴ്‌സ് കോട്ടയാണ്,ഇംഗ്ലീഷ് ഓണേഴ്‌സ് ആണ് അവളുടെ വിഷയം. സെലക്ഷൻ ട്രയൽസിനുവേണ്ടി ഗ്രൗണ്ടിൽ ഇറങ്ങുബോഴാണ് മാധവ് ത്ധാ അവളെ കാണുന്നത്.അയാൾക്ക് അവളോടുള്ള പ്രണയം തുടങ്ങുന്നതും അതേ ഗ്രൗണ്ടിൽ നിന്നുമാണ്.
അവളെ കണ്ടമാത്രയിൽ മാധവിന് അവളോട് പ്രണയം തോന്നുന്നു.അവൾക്ക് ഒരു സുഹൃത്ത് ബന്ധത്തിനപ്പുറത്തേക്ക് ആ ബന്ധം കൊണ്ടുപോകുന്നതിന് താൽപ്പര്യം ഇല്ലായിരുന്നു. ഒരു കാമുക ഹൃദയംകൊണ്ട് മാധവ് ത്ധായും ഒരു സുഹൃത്ത് ഹൃദയംകൊണ്ട് റിയയും പെരുമാറുന്നു.അതിന് അവൾ കണ്ടെത്തിയ മാർഗമായിരുന്നു ഹാഫ് ഗേൾ ഫ്രണ്ട്. വായനക്കാർ ഈ നോവൽ വായിക്കുമ്പോൾ ഒരുപക്ഷേ അക്ഷരങ്ങൾക്കപ്പുറത്തേക്ക് നമുക്ക് അവരുടെ പ്രണയം കാണാൻ സാധിക്കും.ഈ വായനയിൽ ഒരെത്തുംപിടിയും കിട്ടാത്ത ക്യാരക്ടർ ആയി റിയ വായനക്കാരൻ്റെ മനസ്സിൽ അവശേഷിക്കും. എല്ലാരീതിയിലുമുള്ള പ്രണയസാഭല്യത്തിനായി മാധവ് ത്ധാ കൊതിക്കുന്നു. അതിനായി വിഫലമായ ധാരാളം ശ്രമങ്ങളും നോവലിലുടനീളം കാണാൻ സാധിക്കും. അത്തരത്തിലുള്ള ഒരു ശ്രമത്തിനിടയിലാണ് ഇരുവരും പിരിയുന്നത്. മാപ്പ് പറയാനുള്ള മാധവിൻ്റെ എല്ലാശ്രമങ്ങളും വിഫലമാകുകയും ചെയ്യുന്നു.
രോഹനുമായുള്ള വിവാഹം ക്ഷണിക്കാനാണ് പിന്നീട് അവർതമ്മിൽ കാണുന്നത്. വളരെ അടുത്തുനിന്ന് നമ്മൾ അവരിരുവരുടേയും പ്രണയവും വേർപിരിയലും കാണുന്നു. ഉള്ളിൽ എവിടെയൊക്കയോ ഒരു വേദന നമ്മളിലും അവശേഷിക്കുന്നതായി മനസ്സിലാകും.
തീർത്തും വ്യത്യസ്തമായ ഒരു മാധവ് ത്ധായെ ആണ് പിന്നീട് വായനക്കാരൻ കാണുന്നത്.അവളുമായി കഴിഞ്ഞ ഓർമകളിൽ മാത്രം ജീവിക്കുന്ന ഒരുവൻ. പിന്നീട് അയാൾ മുഴുവൻ സമയവും അമ്മ നടത്തിപ്പോരുന്ന ഒരു സ്കൂളിൻ്റെ കാര്യങ്ങളിൽ മുഴുകി ജീവിക്കാൻ ശ്രമിക്കുന്നു. അവിചാരിതമെന്നോണം മാധവ് റിയയെ വീണ്ടും കാണുന്നു,മൂന്ന് വർഷങ്ങൾക്ക് ശേഷം. അവൾ രോഹനുമായി വിവാഹമോചനം നേടിയെന്നറിയുമ്പോൾ നഷ്ട്ടപെട്ടുപോയെന്ന് അയാൾകരുതിയ അയാളുടെ പ്രണയം മാധവിൽ വീണ്ടും ഉടലെടുക്കുന്നു. കോളേജിലെ തൻ്റെ പഴയ ഹാഫ് ഗേൾ ഫ്രണ്ട് എന്ന നിലയിലേക്ക് അയാൾ അവളെ വീണ്ടും നോക്കിക്കാണുന്നു.
റിയ മാധവ്ൻ്റെ അമ്മയുമായുള്ള സംഭാഷണത്തിൽ നിന്നും മകനെ ഒരു രണ്ടാംകെട്ടുകാരിയെ കൊണ്ട് കെട്ടിക്കിലെന്ന തീരുമാനം മനസ്സിലാക്കുന്നു. അവിടം മുതലുള്ള നോവലിലെ റിയ സോമാനിയ മുൻകൂട്ടി പ്ലാൻ ചെയ്താണ് ജീവിക്കുന്നത്. താൻ ഒരാൾക്കും ഭാരമാകരുതെന്ന് റിയ തീരുമാനം എടുക്കുന്നു. സ്‌കൂളിലെ ഒരു പ്രോഗ്രാം അവസാനിക്കുന്ന ദിവസം ഒരു കുട്ടിവഴി " അവൾക്ക് ലെങ്സ് ക്യാൻസർ ആണ്,മൂന്ന് മാസംകൂടിയെ ജീവിക്കൂ,എന്നേ തേടിപിടിക്കാൻ ശ്രമിക്കരുത് " എന്ന ഉള്ളടക്കം കൊണ്ട് അവസാനിക്കുന്ന ഒരു കത്ത് മാധവിന് അവൾ കൊടുക്കുന്നു..
പക്ഷേ യഥാർത്ഥത്തിൽ റിയ എന്തായിരുന്നു എന്നതിൻ്റെ ഉത്തരം അവൾ എഴുതിയിരുന്ന ഡയറി ആയിരുന്നു. മാധവ് എത്ര ശ്രമിച്ചിട്ടും കാണാൻ കഴിയാത്ത അവളുട മനസ്സായിരുന്നു ആ ഡയറി. ആദ്യമേ തന്നെ നോവലിൽ അവളുടെ മരണം ഏതാണ്ട് തീർത്തതും ഉറപ്പാക്കിയിരുന്നു. എന്നാൽ ചേതൻ മാധവിൻ്റെ മുന്നിലേക്ക് വച്ചുനീട്ടിയ റിയയുടെ ആ ഡയറി ഉദ്വേഗം ജനിപ്പിക്കുന്ന വാർത്തയാണ് വായനക്കാർക്ക് വച്ചുനീട്ടിയത്. പറഞ്ഞറിയിക്കാൻ കഴിയാത്ത ദേഷ്യവും സനേഹവും ഒരേസമയം റിയയോട് നമുക്ക് തോന്നും.
" ഈശ്വര സങ്കല്പത്തിനും മുകളിലാണ് അവളുടെ സൗന്ദര്യം.നിങ്ങളെപ്പോലെ എനിക്കിപ്പോൾ അവളെകാണണം മാധവ് ത്ധാ. മാധവ് ത്ധായെപ്പോലെ എനിക്കും ഇപ്പോൾ അവളുടെ മനസ്സറിയാം.അവൾക്ക് അയാളോടുള്ള പ്രണയം എത്രത്തോളമുണ്ടെന്ന് നിങ്ങളെപ്പോലെ - മാധവ് ത്ധായെപ്പോലെ ഇപ്പോൾ എനിക്കുമറിയാം "
ഒന്നുമാത്രമറിയില്ല...." ഇതിൽ ആരാണ് പരസ്പ്പരം കൂടുതൽ സ്നേഹിച്ചത് എന്ന് "
No comments:
Post a Comment