

കഥാപാത്രങ്ങളെ വായനക്കാരൻ്റെ സങ്കല്പങ്ങൾക്കപ്പുറത്തുനിന്ന് നോക്കിക്കാണാനും മനോഹരമായി അവതരിപ്പിക്കാനുമുള്ള കഴിവാണ് ലാജോ ജോസിൻ്റെ നോവലുകളെ വ്യത്യസ്തമാക്കുന്നത്.നോവലിലേക്ക് വന്നാൽ ഇതിലെ പ്രധാന കഥാപാത്രം റൂത്ത് റൊണാൾഡും അവളുടെ ഭർത്താവായ ഡോ. റൊണാൾഡ് തോമസുമാണ്. നോവേലിൻ്റെ തുടക്കം തന്നെ ഒരു മിസ്‌ട്രി ജനിപ്പിക്കാൻ ലാജോയ്ക്ക് കഴിഞ്ഞു.റൂത്ത് തന്നെപ്പറ്റി മനസ്സിലാക്കുന്ന അവളുടെ പ്രാധമിക വിവരങ്ങളൊക്കെയും അവളുടെ ഭർത്താവ് അവൾക്കു കുറിച്ച് കൊടുത്ത ഡയറി നോട്ടിലും മൊബൈൽ വോയിസ് ക്ലിപ്പിലും ഉള്ളതാകുന്നു.അവളുടെ പാസ്ററ് അതിൽ കൂടി മാത്രമാണ് അവൾക്ക് ഓർത്തെടുക്കാൻ സാധിക്കുന്നത്.
ഇതിലെ ഓരോ കഥാപാത്രവും - സന്ദർഭവും വായനക്കാരിൽ ഉദ്വേഗവും മാനസ്സിക സമ്മർദ്ദവും സൃഷ്ടിക്കുന്നു.അതുകൊണ്ടാണ് നാം അറിയാതെതന്നെ ഈ നോവൽ ഒറ്റയിരുപ്പിൽ വായിച്ചുതീർക്കുന്നത്.റൂത്ത് റൊണാൾഡ് എന്ന യുവതിയുടെ ഓർമ്മക്കും മറവിക്കും ഇടയിലൂടെയാണ് നോവൽ കടന്നുപോകുന്നത്. ഒളിഞ്ഞും തെളിഞ്ഞും വരുന്ന അവളുടെ ഓർമ്മകൾക്കിടയിലേക്കാണ് ഛായ ഹെഗ്‌ഡേ എന്ന യുവതിയുടെ കൊലപാതകവും അതുമായി ബന്ധപ്പെട്ട അന്വേക്ഷണങ്ങളും ചോദ്യം ചെയ്യലും കടന്നുവരുന്നത്. വൈപരീത്യമായി തോന്നാവുന്ന പല സന്ദർഭങ്ങളും ഏച്ചുകെട്ടുകളില്ലാതെ ചേർത്തിരിക്കുന്നത് നോവലിൻ്റെ നിഗൂഢത വർധിപ്പിക്കാൻ ഇടയാക്കുന്നു. ഛായ ഹെഗ്‌ഡേ എന്ന യുവതിയുടെ മരണത്തിന് പിന്നിലേക്ക് തൻ്റെ മങ്ങിയ ഓർമ്മകളുമായി റൂത്തും പോകുന്നു. അവളിൽ അവശേഷിക്കുന്ന പലചോദ്യങ്ങൾക്കുമുള്ള ഉത്തരം അവളുടെ മങ്ങിയ ഓർമ്മകളിൽ ആണെന്നുള്ളത് അവളെപ്പോലെ നമ്മളിലും നിരാശ ജനിപ്പിക്കുന്നു. പലതരത്തിലും സൃഷ്ടിക്കപ്പെടുന്ന സങ്കീർണതകൾക്കുനടുവിൽ നിന്നാണ് ഈ കൊലപാതകങ്ങൾ അന്വേഷിക്കുന്നത്.
കൊലപാതകിയെ അവളരെ പതുക്കെ വായനക്കാരന് മുന്നിൽ അവതരിപ്പിക്കുന്നു. അയാൾക്കുള്ളിൽ മൃഗ തൃഷ്ണയുണർത്തിയ അയാളുടെ കുട്ടിക്കാലം;കൊലകൾ മറച്ചുവെക്കുന്നതിൽ അയാൾ സ്വീകരിച്ച വഴികൾ ഇവയൊക്ക വളരെ വ്യത്യസ്തമായിരുന്നു.ഒരു പാരമ്പരാഗത രീതിയിലുള്ള ക്രൈം നോവൽ ജെനുസ്സിൽ പെടുന്നതല്ല ലാജോ ജോസിൻ്റെ റൂത്തിൻ്റെ ലോകം.പ്രെത്യേകിച്ച് ഡയറി കുറിപ്പുകളിലൂടെ ഉള്ള കഥ പറച്ചിൽ രീതി. നോവലിൻ്റെ അവസാനം അയാളിലെ മൃഗ തൃഷ്ണ എത്രത്തോളം ആയിരുന്നു എന്നത് നമുക്ക് മനസ്സിലാക്കി തരുന്നതിൽ ലാജോ ജോസ് വിജയിക്കുകയും ചെയ്തു.ഈ നോവലിന് നൂറിൽ നൂറുമാർക്ക്
No comments:
Post a Comment