Sunday, September 27, 2020

ബ്രൈമൂറിലെ വിളക്കുകൾ - പ്രതാപ് പോത്തൻ ( മാധ്യമം ആഴചപതിപ്പ് ഓഗസ്റ്റ് 31 )

  പ്രതാപ് പോത്തൻ, രണ്ട് വർഷം മുന്നേ ഒരു യാത്രക്കിടയിൽ ദുരൂഹമാംവിധം തിരോധാനം ചെയ്ത സഞ്ചാര സാഹിത്യകാരൻ. ഇനിയൊരു രചനയും അദ്ദേഹത്തിന്റേതായി പുറത്തുവരാനില്ലായെന്ന് കരുതിരിക്കുമ്പോഴാണ് അദ്ധേഹത്തിന്റെ കൈപ്പടയിലുള്ള ഒരു രചന കുറിയന്നൂരിൽ ചരൽക്കുന്നിൽനിന്ന് അദ്ദേഹത്തിന്റെ സഹോദരി മറിയത്തിന് ഈ ചെറു യാത്രാവിവരണം കിട്ടുന്നത്.
    മഞ്ഞിന്റെ മേലാടയണിഞ്ഞ ബ്രൈമൂർ മലകളിൽ പൊയ്‌പ്പോയ ഭൂതകാലത്തിന്റെ ചെറുവിളക്കുകൾ തെളിയിക്കാൻ അദ്ദേഹത്തിനായ്. നിഗുഢതയുടെ ഉൾക്കാബുകളിൽ നിന്ന് പ്രലോഭനനഗളുടെ വെള്ളിവെളിച്ചത്തേക്ക് വായനക്കാരനും ഒപ്പം ഇറങ്ങി നടക്കുകയായിരുന്നു. തുലാമഴയുടെ തിരകളൊഴിഞ്ഞു,മഞ്ഞുകാലത്തിന്റെ ആരംഭത്തിലാണ് ബ്രൈമൂറിലെത്തുന്നത്; എപ്പോഴുമെന്നപോലെ ഏറിയാൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന യാത്ര. സത്യത്തിൽ ഈ ചെറുവിവരണത്തിൽ പ്രതാപ് പോത്തനെപ്പോലെ ചെറു യാത്രകൾ നടത്തിയവരാണ് നമ്മളിൽ പലരും. എന്നാൽ ഒരു നല്ല സഞ്ചാരിക്ക് മാത്രം കാണാൻ കഴിയുന്ന കാഴ്ചകൾ ഏച്ചുകെട്ടലുകൾ ഒന്നുമേയില്ലാതെയാണ് പ്രതാപ് പോത്തൻ വിവരിച്ചിരിക്കുന്നത്. മറ്റാർക്കും അത് കാണാൻ കഴിയില്ല; ബ്രൈമൂറിലെ വിളക്കുകൾ കണ്ടപോലെ.
    മുന്നെകണ്ടുവെച്ച ഒരു കൂറ്റൻ പാറക്കെട്ടിൽ ഒരുഭാഗത്ത് കിടക്കാൻ വട്ടംകൂട്ടി. തൂത്ത് വൃത്തിയാക്കി. ഒരു ടീഷർട്ട് വിരിച്ചു, ഒരു ചെറിയ എമർജെൻസി വിളക്ക് തെളിയിച്ച് ഉണക്കിയ ഇറച്ചി ഉലത്തിയത് നിവർത്തിവെച്ചു.  അനേകം ഋതുക്കളിലൂടെ കടന്നുപോയ ഒരു മുഖവുമായി ഒരാൾ കടന്നുവന്നു. അയാൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയും കൊടുക്കുന്നുണ്ട്. ശെൽവൻ എന്നാണ് അയാളുടെ പേര്.
  അമ്മയിൽനിന്ന് കഥകൾ കേട്ട് യാത്രകൾ തേൻ അടകൾ പോലെ മനസ്സിൽ സ്ഥാനം പിടിച്ച ആളായിരുന്നു പ്രതാപ് പോത്തൻ. പ്രതാപ് പോത്തന്റെ ചെറുയാത്രാവിവരണങ്ങൾ വായിച്ചുതുടങ്ങുബോൾ, ഉൺമക്കപ്പുറത്തേക്ക് സങ്കല്പിക്കുമ്പോൾ,ഭാവനക്കുമേൽ ജീവിതം കൂടുതൽ ജീവിക്കാൻ കൊള്ളാവുന്ന ഒന്നാകുന്നു. അതിലെ ഓരോ യാത്രയും അടുത്തയാത്രക്കുള്ള ഭാണ്ഡം കെട്ടുകയാണ്.
  സെർബിയയ്‌ക്കും ഹംഗറിക്കും ഇടയിലെ ഏതോ വനത്തിൽ വെച്ചാണ് പ്രതാപ് പോത്തന്റെ തിരോധാനം സംഭവിക്കുന്നത്. അദ്ദേഹത്തിന്റേതായ ഇനി ഒരു യാത്രാവിവരണവും വായിക്കാൻ കഴിയില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് മറിയം ഈ ചെറുയാത്രാവിവരണം കണ്ടെടുത്തത് മാധ്യമം ആഴ്ചപ്പതിപ്പിന് അയച്ചുകൊടുക്കുന്നത്. ഇതുപോലെ ദുരൂഹതയുടെ മറനീക്കി നിങ്ങളും പുറത്തുവരും എന്ന പ്രദീക്ഷയിൽ ഞങ്ങൾക്കത്രതന്നെ പ്രദീക്ഷനൽകുന്നതാണ് ബ്രൈമൂറിലെ വിളക്കുകൾ എന്ന ഈ ചെറുയാത്രാവിവരണം.

Wednesday, September 9, 2020

വേട്ടാള - ഫർസാന അലി


സെപ്റ്റബർ ഏഴിനിറങ്ങിയ മാധ്യമം ആഴ്ചപ്പതിപ്പ് അന്വേഷിക്കലായിരുന്നു കുറച്ച് ദിവസങ്ങളായി എൻ്റെ പണി.കടകളിൽ ഒന്നുംതന്നെ കിട്ടിയില്ല. കൊറോണ കൂടുതൽ വായനക്കാരെ സൃഷ്ടിച്ചിരിക്കുന്നു. പലരും പഴയപോലെ വായനയുടെ പോർമുഖത്ത് സജീവമായി. ഒടുവിൽ ലാലാജി ലൈബ്രറിയിൽ നിന്നും രണ്ടുദിവസത്തിനകം തിരികെ നൽകാം എന്ന വ്യവസ്ഥയിൽ മാധ്യമം ആഴ്ചപ്പതിപ്പ് വാങ്ങി.   
      അരണ്ട വെളിച്ചതിനുചുറ്റും വട്ടമിട്ട് പറക്കുന്ന ഇയ്യലുകളുടെ മുഖചിത്രത്തോടെ ആണ് മാധ്യമം ആഴ്ചപ്പതിപ്പ് പുറത്തിറങ്ങിയത്. ആ അരണ്ട വെളിച്ചം എത്തുന്നിടം മാത്രം ആകാശമായിക്കണ്ട് പറക്കാൻ വിധിക്കപ്പട്ടവ; ഇരുട്ടിൽ നഷ്ട്ടപെട്ട മുഴുവൻ ആകാശത്തിൻ്റെ ഒരുകീറുമാത്രമാണെന്ന തിരിച്ചറിവിൽ എത്തുമ്പോഴേക്കും ജീവൻ നഷ്ട്ടപ്പെട്ടിരിക്കും, മുഖം പോലെത്തന്നെ കാലത്തെ അടയാളപ്പെടുത്തുന്ന ഒരുകൂട്ടം കഥകളും.   
    സൂസൻ മാത്യുസ്,അവൾ ഇരുപത് ദിവസമായ് തടങ്കലിൽ ആണ്,ഒരുപക്ഷെ ഇതുവായിക്കുന്ന എന്നയും  നിങ്ങളേയും പോലെ. കഥയുടെ ഒരു വശം നമുക്കൊക്കെ സുപരിചിതമായ സാമൂഹിക സാഹചര്യമാണ്. മറുവശം സൂസന്ന് മാത്രം അറിയാവുന്ന സൂസൻ്റെ ജീവിതവും. നാട്ടിൽ വിമാനം ഇറങ്ങി സ്വയം നിരീക്ഷണത്തിൽ ഇരിക്കുകയാണ്. അതും അൻപതേക്കർ തോട്ടത്തിൻ്റെ ഒത്ത നടുക്ക് ഒരു റസ്റ്റ് ഹൗസ്സിൽ. ജനൽവട്ടക്കാഴ്ചകൾ ഏറിയാൽ നീളുന്നത് എരുമയിലേക്കും പശുവിലേക്കും. അത്രതന്നെ ഓട്ടുപാഴ്‌ ചുറ്റും ജാതിയും,തെങ്ങും,റബറും,അടക്കമരവും. കഴിഞ്ഞാൽ! ഒരു മനുഷ്യൻ്റെ വെട്ടം കാണുക,സംസാരിക്കുക അത്രതന്നെ ഇപ്പോഴത്തെ ആഗ്രഹം.         ചിതറിയ ചിന്തകൾ അവളിൽ നിന്ന് ഇടക്ക് ഫ്ലാറ്റിലേക്കും സണ്ണിച്ചായനിലേക്കും കിളികളിലേക്കും ജോഷിയിലേക്കും പോകുന്നുണ്ട്. കിളിക്കൂട്ടിൽ അടക്കപ്പെട്ടാലെന്നപോലെ മനസ്സും ശരീരവും; ഇത് വായിക്കുന്ന ഓരോ വായനക്കാരനും സൂസനെ പോലെയാണ്. അവളുടെ അതേ അനുഭവം നമുക്കും ഉണ്ട്. അവളെപോലെ ഇത് വായിക്കുന്ന നമ്മളോരോരുത്തരും ഇപ്പോൾ സ്വാതന്ത്ര്യം  കൊതിക്കുന്നു. ആ സ്വാതന്ത്ര്യം ശരീരത്തിൽ നിന്ന് നീണ്ടുപോകുന്ന നിഴൽ പോലെയാണ്;സ്വത്വത്തിൽ നിന്ന് തീർത്തും വിഭിന്നമായ്‌. 
    ഇടക്ക് നാം സൂസനെ മാതയുമായ് ചേർത്ത് വായിക്കേണ്ടി വരും. വെറ്റിലമുറുക്കി ഉണ്ണീരൻ്റെ ഒപ്പം മലയിറങ്ങിയവൾ, അമ്പതേക്കറിൽ നടന്ന് പുറംപണിയെടുക്കുന്നവൾ. ഒരു കാലത്ത് തീണ്ടലിൽ രൂപമായിരുന്നവൾ, അടുക്കള കോലായിൽ നിന്ന് ഭ്രഷ്ട്ട് കൽപ്പിച്ചിരുന്നവൾ. ആ മാതയിൽ നിന്നാണ് സൂസൻ ചായ  വാങ്ങി കുടിക്കുന്നത്. ഇക്കാലമത്രയും മാതയെ പുറത്തുനിർത്തിയ സമൂഹത്തെ കീടം എന്നാണ് അവൾ വിളിക്കുന്നത്. പ്രണയം പോലും പ്രായവ്യത്യാസം കൊണ്ട് തോൽപ്പിച്ചുകളഞ്ഞവൾ.  അർത്ഥവും സ്വാതന്ത്ര്യവും തിരുവാലിപ്പുഴകടന്ന് മലകയറി;ഒപ്പം മനസ്സിലും.മനോഹരമായ കഥ. 

Wednesday, September 2, 2020

മാമ ആഫ്രിക്ക - ടി.ഡി. രാമകൃഷ്‌ണൻ

 1895 -മുതൽ 1901 വരെ കിഴക്കൻ ആഫ്രിക്കയിലെ മൊംബസയിൽ നിന്ന് വിക്ടോറിയ തടാകം വരെനീളുന്ന റെയിൽവേ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ളതാണ് ഈ നോവലിൻ്റെ കഥാ പശ്ചാത്തലം. മാനസികമായ ഒരുകൂട്ടം ആത്മസംഘർഷങ്ങൾ യാഥാർഥ്യങ്ങളുടെയും ഭാവനയുടെയും ഇടയിൽ ഒരു ഉന്മാദമായ അവസ്ഥ സൃഷ്ടിക്കുന്നു. അത് ഒരു ഒഴുക്കാണ്;മനസ്സിലുണ്ടാകുന്ന ഒഴുക്ക്, അത് ഒരു ഭാരമാണ്; മനസുകൊണ്ടുനടക്കുന്ന ഭാരം.
അത്തരത്തിൽ ആഫ്രിക്കയിലേക്ക് കേരളത്തിൽ നിന്നെത്തി അവിടെ സ്ഥിരതാമസം തുടങ്ങിയവരുടെ പിന്മുറക്കാരനാണ് ഡോ. പണിക്കർ. ചുവന്ന പുസ്തകങ്ങളുടെ എഴുത്തുകാരൻ, പ്രസിഡൻറ് വാക്കാൽ നിരോധിച്ച ' ഉഹുറു ' എന്ന വാക്ക് ഉപയോഗിച്ചു എന്നതിൻ്റെ പേരിൽ ഭാര്യയുടെയും മക്കളുടെയും മുന്നിൽവെച്ച് അറസ്റ്റ് ചെയ്യപ്പെടുകയും തുടർന്ന് കൊല്ലപ്പെടുകയും ചെയ്യുന്നു.
       ആഫ്രിക്കയുടെ ചിരിത്രം - കറുത്തവരോടുള്ള വേർതിരിവുകളും അവഗണയും ഇതിൻ്റെ പ്രമേയമായ വരുന്നുണ്ട്. പണിക്കരുടെ മകളായ താരാ വിശ്വനാഥ് അധികാര ശക്തികൾക്കെതിരെ പൊരുതുകയും ആ പോരാട്ടത്തിൽ താര പലപ്പോഴും ഇരയാകേണ്ടി വരുകയും ചെയ്യുന്നു. ലക്ഷക്കണക്കിന് വർഷങ്ങൾക്കുമുൻപ് പിറന്നുവീണ മനുഷ്യവംശത്തിൻ്റെ ചിരിത്രം മായികമായ ഒരു ബോധതലത്തിൽ നിന്ന് താരാ വിശ്വനാഥ് നോക്കിക്കാണുന്നു. ആ തരത്തിൽ താരാ വിശ്വനാഥ് സൃഷ്ട്ടിക്കുന്ന മാമ താരയുടെതന്നെ ഉപബോധ മനസ്സാണ്. മനുഷ്യവംശത്തിൻ്റെ ചരിത്രം താര മാമയിലൂടെ വിശദീകരിക്കുന്നു. പലപ്പോഴും അതൊരു സംഭാഷണമെന്നപോലെയാണ്. താരയുടെ മാമ എന്ന ഈ സങ്കൽപ്പത്തിന് എന്തെങ്കിലും പ്രാധന്യം ഉണ്ടോ എന്ന് സ്വാഭാവികമായും വായനക്കാർക്കിടയിൽ ഒരു ചോദ്യം ഉണ്ടാകും. എന്നാൽ ഒരു ഘട്ടം കഴിയുമ്പോൾ നമ്മൾ മനസ്സിലാക്കും പ്രത്യക്ഷത്തിൽ നാം മനസ്സിലാക്കുന്ന ;കാണുന്ന താരയിൽ നിന്ന് വ്യാഖ്യാനിക്കാൻ  ആകാത്ത തരത്തിലേക്ക് താരയുടെതന്നെ ഉപബോധമനസ്സ് സൃഷ്ട്ടിക്കുന്ന ഒരു ഇല്ല്യൂഷനൊ മറ്റോ ആണ് മാമ. ആ മാമയിൽ നാം സഞ്ചരിച്ച് എത്തിച്ചേരുന്നത് കരുത്താർന്ന ഒരു താരയിലേക്കാണ്. വാസ്തവത്തിൽ നിലപാടുകളോട് ചേർന്നുനിൽക്കാൻ താരയ്ക്ക് പിന്തുണകൾ ആവശ്യമായിരുന്നു. നേരെ തിരിച്ച് ധൈഷണികപരമായ നിലപാടുകൾക്കെതിരേയും താരയ്ക്ക്‌ പിന്തുണ ആവശ്യമായി വന്നു. ആനിലേക്ക് താരായുടെ ബുദ്ധിജീവി മെനഞ്ഞെടുത്തതാണ് മാമയെ.
       താര ആഫ്രിക്കയെ എങ്ങനെ നോക്കിക്കാണുന്നു എന്നതിൻ്റെ വിശകലമാണ് ഒളീവിയയും താരായും തമ്മിലുള്ള സംഭാഷണം. എൻ്റെ ആഫ്രിക്കയെ എന്നാണ് താര ആഫ്രിക്കയെ അഭിസംബോധന ചെയ്യുന്നത്. അതിൽനിന്നും,ആഫ്രിക്ക പിതാവിൻ്റെ മരണകരണങ്ങൾക്കു പുറത്തുനിന്നാണ് അവൾ നോക്കി കാണുന്നത്. സങ്കീർണമായ ഒരു വർഗീയ പ്രശ്‌നത്തിലേക്ക്  താര ആഫ്രിക്കയെ കൂട്ടികൊണ്ടുപോകുന്നില്ല. എന്നാൽ മാമയെ ഉൾകൊണ്ട താര മബാക്കയുടെ പ്രലോഭനത്തിൽ വഴങ്ങി ജീവൻ നഷ്ടപ്പെട്ടവരുടെ ഇങ്ങേയറ്റത്തെ കണ്ണിയായ് പണിക്കരെ കാണുകയും ചെയ്യുന്നു. ആഫ്രിക്കയുടെ പ്രസിഡൻറ് -ഉം സ്റ്റേറ്റ് റീസേർച്ച് ബ്യൂറോയുടെ തലവനുമായ ഇദി അമിൻ താരയെ കാണണം എന്ന ആവശ്യം ഉന്നയിക്കയും പിതാവിൻ്റെ മരണത്തിന് കാരണക്കാരനായ ഇദി അമിൻനെ അതിയായി താര ഭയക്കുകയും ചെയ്യുന്നു. എന്നാൽ മാമ ഉൾക്കൊണ്ട താരാ വിശ്വനാഥ് ക്വാൻസയുടെ പിന്മുറക്കാരിയാകുന്നു, വുരുഗു - പ്രസിഡണ്ട് ആയ ഇദി അമിൻ ഉം.
     '' നിൻറെ രക്തത്തിൽ കലർപ്പുവരാതെ സൂക്ഷിക്കുക '' എന്ന് മാമ ക്വാൻസയോട് പറയുന്നുണ്ട്. എന്നാൽ വുരുഗു ക്വാൻസയുടെ കീഴ്ച്ചുണ്ടിൽ പല്ലമർത്തി ചോരകുടിക്കുന്നുണ്ട്. പ്രസിഡണ്ടുമായി ആദ്യം കാണുമ്പോൾ താരയുടെ കീഴച്ചുണ്ടും മുറിഞ്ഞു ചോര പടരുന്നുണ്ട്. വുരുഗുവിൻ്റെ രക്തം കലർന്ന് മലിനമായിപ്പോയ ഒരു വംശത്തെ  താരാ വിശ്വനാഥിലൂടെ വിശുദ്ധികരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്;പുരുഷനിലൂടെ നശിച്ചത് സ്ത്രീയുടെ വീണ്ടെടുക്കുക. അതുപോലെ പ്രസിഡണ്ടിൻ്റെ ഒപ്പമെത്താൻ പെരുവിരലിലൂന്നി രണ്ടുകൈകൾകൊണ്ടും ബലിഷ്ഠമായ  അയാളുടെ ശരീരത്തെ ആലിംഗനം ചെയ്യുന്ന താരാ ഏതൊരു ജീവിയേയും പ്രലോഭിപ്പിക്കാൻ  ഉതകുന്ന ശക്തി തൻ്റെ ആലിംഗനത്തിലുണ്ടെന്ന് പിതാവ് നൽകിയിട്ടുള്ള ബോധ്യത്തിൽ മലാക്ക -  ക്വാൻസയെ ആലിംഗനം ചെയ്യുന്നപോലെയാണ്.
       മനസുകൊണ്ട് നമ്മൾ നടത്തുന്ന ഒരു കപ്പൽ യാത്രയാണ് ഈ വായന. തീരെ എളുപ്പമല്ലാത്ത ഒന്ന്. അതുകൊണ്ട് തന്നെ ശക്തമായ ചുഴിയിലെന്നോണം ഇതിലെ ജീവിത യാഥാർഥ്യങ്ങളിലും വേദനയിലുംപെട്ട്  നമ്മൾ ഉലയും. വായന ഇടയ്ക്ക് നങ്കൂരമിട്ട് നിർത്തേങ്ങിയും വരും. ഒരു ഘട്ടം കഴിയുമ്പോൾ പരിചയ സമ്പന്നനായ ഒരു കപ്പിത്താൻ്റെ എല്ലാ പരിവേഷത്തോടും കൂടി നാം വായിച്ചവസാനിപ്പിക്കും. കറുപ്പ് മാത്രമാണ് ആഫ്രിക്കയെന്ന വാദം, വെളുപ്പ് മാത്രമാണ് യൂറോപ്പെന്നപോലെ തെറ്റായ വാദമാണെന്ന് നാം  തിരിച്ചറിയും. കറുപ്പിനും വെളുപ്പിനുമിടയിൽ തവിട്ടും മഞ്ഞയും ചേർന്ന് ഒരു ആഫ്രിക്കയെ താരാ വിശ്വനാഥ് നമുക്ക് കാണിച്ചുതരും. വാസ്തവത്തിൽ താരയുടെ നിലപാടുകളോട് നമുക്ക് യോചിക്കേണ്ടിവരും.
      താര! മാമ കണ്ടതാണ്,...  പൊള്ളുന്ന ജീവിത യാഥാർഥ്യങ്ങളും വേദനയും കണ്ണീരും ചേർന്ന മണ്ണുകൊണ്ടാണ് മാമ ആഫ്രിക്ക എന്ന നോവൽ ടി.ഡി.രാമകൃഷ്‌ണൻ രചിച്ചത്.വായനക്കാരൻ്റെ ഹൃദയത്തിൻ്റെ ചൂടിലാണ് അത് വാർത്തെടുത്തത്. ഹൃദയത്തിൽ സൂക്ഷിക്കുന്നതുകൊണ്ട് അത് ഉടയുകയുമില്ല... 

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...