പ്രതാപ് പോത്തൻ, രണ്ട് വർഷം മുന്നേ ഒരു യാത്രക്കിടയിൽ ദുരൂഹമാംവിധം തിരോധാനം ചെയ്ത സഞ്ചാര സാഹിത്യകാരൻ. ഇനിയൊരു രചനയും അദ്ദേഹത്തിന്റേതായി പുറത്തുവരാനില്ലായെന്ന് കരുതിരിക്കുമ്പോഴാണ് അദ്ധേഹത്തിന്റെ കൈപ്പടയിലുള്ള ഒരു രചന കുറിയന്നൂരിൽ ചരൽക്കുന്നിൽനിന്ന് അദ്ദേഹത്തിന്റെ സഹോദരി മറിയത്തിന് ഈ ചെറു യാത്രാവിവരണം കിട്ടുന്നത്.
മഞ്ഞിന്റെ മേലാടയണിഞ്ഞ ബ്രൈമൂർ മലകളിൽ പൊയ്‌പ്പോയ ഭൂതകാലത്തിന്റെ ചെറുവിളക്കുകൾ തെളിയിക്കാൻ അദ്ദേഹത്തിനായ്. നിഗുഢതയുടെ ഉൾക്കാബുകളിൽ നിന്ന് പ്രലോഭനനഗളുടെ വെള്ളിവെളിച്ചത്തേക്ക് വായനക്കാരനും ഒപ്പം ഇറങ്ങി നടക്കുകയായിരുന്നു. തുലാമഴയുടെ തിരകളൊഴിഞ്ഞു,മഞ്ഞുകാലത്തിന്റെ ആരംഭത്തിലാണ് ബ്രൈമൂറിലെത്തുന്നത്; എപ്പോഴുമെന്നപോലെ ഏറിയാൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന യാത്ര. സത്യത്തിൽ ഈ ചെറുവിവരണത്തിൽ പ്രതാപ് പോത്തനെപ്പോലെ ചെറു യാത്രകൾ നടത്തിയവരാണ് നമ്മളിൽ പലരും. എന്നാൽ ഒരു നല്ല സഞ്ചാരിക്ക് മാത്രം കാണാൻ കഴിയുന്ന കാഴ്ചകൾ ഏച്ചുകെട്ടലുകൾ ഒന്നുമേയില്ലാതെയാണ് പ്രതാപ് പോത്തൻ വിവരിച്ചിരിക്കുന്നത്. മറ്റാർക്കും അത് കാണാൻ കഴിയില്ല; ബ്രൈമൂറിലെ വിളക്കുകൾ കണ്ടപോലെ.
മുന്നെകണ്ടുവെച്ച ഒരു കൂറ്റൻ പാറക്കെട്ടിൽ ഒരുഭാഗത്ത് കിടക്കാൻ വട്ടംകൂട്ടി. തൂത്ത് വൃത്തിയാക്കി. ഒരു ടീഷർട്ട് വിരിച്ചു, ഒരു ചെറിയ എമർജെൻസി വിളക്ക് തെളിയിച്ച് ഉണക്കിയ ഇറച്ചി ഉലത്തിയത് നിവർത്തിവെച്ചു. അനേകം ഋതുക്കളിലൂടെ കടന്നുപോയ ഒരു മുഖവുമായി ഒരാൾ കടന്നുവന്നു. അയാൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയും കൊടുക്കുന്നുണ്ട്. ശെൽവൻ എന്നാണ് അയാളുടെ പേര്.
അമ്മയിൽനിന്ന് കഥകൾ കേട്ട് യാത്രകൾ തേൻ അടകൾ പോലെ മനസ്സിൽ സ്ഥാനം പിടിച്ച ആളായിരുന്നു പ്രതാപ് പോത്തൻ. പ്രതാപ് പോത്തന്റെ ചെറുയാത്രാവിവരണങ്ങൾ വായിച്ചുതുടങ്ങുബോൾ, ഉൺമക്കപ്പുറത്തേക്ക് സങ്കല്പിക്കുമ്പോൾ,ഭാവനക്കുമേൽ ജീവിതം കൂടുതൽ ജീവിക്കാൻ കൊള്ളാവുന്ന ഒന്നാകുന്നു. അതിലെ ഓരോ യാത്രയും അടുത്തയാത്രക്കുള്ള ഭാണ്ഡം കെട്ടുകയാണ്.
സെർബിയയ്‌ക്കും ഹംഗറിക്കും ഇടയിലെ ഏതോ വനത്തിൽ വെച്ചാണ് പ്രതാപ് പോത്തന്റെ തിരോധാനം സംഭവിക്കുന്നത്. അദ്ദേഹത്തിന്റേതായ ഇനി ഒരു യാത്രാവിവരണവും വായിക്കാൻ കഴിയില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് മറിയം ഈ ചെറുയാത്രാവിവരണം കണ്ടെടുത്തത് മാധ്യമം ആഴ്ചപ്പതിപ്പിന് അയച്ചുകൊടുക്കുന്നത്. ഇതുപോലെ ദുരൂഹതയുടെ മറനീക്കി നിങ്ങളും പുറത്തുവരും എന്ന പ്രദീക്ഷയിൽ ഞങ്ങൾക്കത്രതന്നെ പ്രദീക്ഷനൽകുന്നതാണ് ബ്രൈമൂറിലെ വിളക്കുകൾ എന്ന ഈ ചെറുയാത്രാവിവരണം.
Sunday, September 27, 2020
ബ്രൈമൂറിലെ വിളക്കുകൾ - പ്രതാപ് പോത്തൻ ( മാധ്യമം ആഴചപതിപ്പ് ഓഗസ്റ്റ് 31 )
Subscribe to:
Post Comments (Atom)
ഡയാസ് പൊറ - സുരേഷ് കുമാർ വി.
വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...
-
അറുപത് വർഷത്തെ 60 കഥകൾ കോർത്തിണക്കിയ '' കാലം മറക്കാത്ത കഥകൾ ''വായിച്ചുകൊണ്ടിരിക്കുന്നു. ഈ കഥാ സമാഹാരത്തിലെ ഓരോ കഥയിൽക്കൂടിയ...
-
ദൈവം എഴുതുന്ന കവിതയാണ് മഴയെന്ന് ആരോ എഴുതി ഞാൻ കണ്ടിട്ടുണ്ട്. മഴ ഏതൊരു മനുഷ്യനിലും സൃഷ്ടിക്കുന്ന സ്വാധീനം പറഞ്ഞറിയിക്കുക അപ്രാപ്യമാണ്.ദുഃഖവു...
-
നാം ഒരു സാഹിത്യകാരനെ വിലയിരുത്തുമ്പോൾ നിശ്ചയമായും ആ സാഹിത്യകാരനെ രൂപപ്പെടുത്തിയെടുത്ത സാമൂഹിക,രാഷ്ട്രീയ, സാഹിത്യ-പശ്ചാത്തലം പൂർണമായും ഒരു ...
No comments:
Post a Comment