Monday, May 17, 2021

റാം c/o ആനന്ദി - അഖിൽ പി ധർമ്മജൻ

 

റാം c/o ആനന്ദി വായിച്ചു. ഒരു സിനിമ കണ്ടിറങ്ങിയ അനുഭൂതി ആണ് ഇത് വായിച്ചപ്പോൾ കിട്ടിയത്.    നല്ല ഒഴുക്കോടുകൂടിയുള്ള എഴുത്ത്. അതുകൊണ്ടുതന്നെ വളരെപ്പെട്ടന്ന് വായിച്ചുതീർക്കാൻ സാധിക്കും. റാമിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. റാം ചെന്നൈ റെയിവേ സ്റ്റേഷനിൽ വന്നിറങ്ങുന്നതുമുതൽ വായനക്കാരും ചെന്നൈ നഗരത്തിൻ്റെ തിരക്കുപിച്ച ജീവിതത്തിലേക്ക് ഇറങ്ങുന്നതും ഒരുപോലെയാണ്.

 റാം സിനിമയേപ്പറ്റി പഠിക്കാനാണ് ചെന്നൈയിൽ എത്തുന്നത് അവിടെ ബിനീഷിനൊപ്പം ഒരു അപ്പാർട്മെന്റിൽ താമസിക്കുന്നു. ഒരു ഘട്ടം കഴിയുമ്പോൾ കഥ റാമിലേക്കും വെട്രിയിലേക്കും രേഷ്മയിലേക്കും പാട്ടിയിലേക്കും ആനന്ദിയിലേക്കും ചുരുങ്ങുന്നതായ് കാണാൻ സാധിക്കും. അതിനിടക്ക് പലരും റാമിൻ്റെ ജീവിതത്തിലേക്ക് വരുന്നുണ്ട്. ചെന്നൈ ജീവിതവും അവിടുത്തെ തിരക്കുപിടിച്ച ജീവിതതിനുമിടയിൽ നമ്മൾ അറിയാതെ ഇവരെ ഇഷ്ട്ടപ്പെട്ടുതുടങ്ങും. അത്രകണ്ട് വായനക്കാരൻറെ മനസ്സ് ഈ നോവലിലേക്ക് വലിച്ചടുപ്പിക്കാൻ അഖിൽ പി ധർമ്മജൻ എന്ന എഴുത്തുകാരനെക്കൊണ്ട് സാധിച്ചു. ആനന്ദി എന്ന കഥാപാത്രത്തിലേക്ക് ജനിക്കുന്ന ദുരൂഹതയുടെ കെട്ടഴിക്കുന്നതാണ് നോവലിൻ്റെ ഇതിവൃത്തം. ഈ നോവൽ ഒരുഘട്ടത്തിലും വായനക്കാരനു അലോസരമുണ്ടക്കില്ല. നിങ്ങളീനോവൽ ആസ്വദിക്കുകതന്നെ ചെയ്യും. നിങ്ങളും ആനന്ദിയുടെ ജീവിതം വായിക്കണം. തിരികെ ഒന്നും പ്രതീക്ഷിക്കാത്ത സൗഹൃദങ്ങൾ ആണ് ഈ നോവലിനെ  ഇഴപിരിയാതെ നിലനിർത്തുന്നത്; അതിനപ്പുറം കുറേ അനുഭവങ്ങളും. ഇപ്പോൾ തന്നെ ആലപ്പി ചെന്നൈഎക് സ്പ്രെസ്സ് പിടിച്ചോ.... ചെന്നൈ ഉങ്കളൈ അൻപുടൽ വരവേൽക്കിറത്...! 

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...