ഉണ്ണി ആർ എഴുതിയ പെണ്ണും ചെറുക്കനും വായിച്ചു. '' പെണ്ണും ചെറുക്കനും '' മുതൽ '' നടത്തം '' വരെയുള്ള പതിനൊന്ന് കഥകൾ ഉൾച്ചേർന്നതാണ് ഈ കഥ. അന്യൻറെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന സമൂഹത്തെ ഉണ്ണി ആർ - പെണ്ണും ചെറുക്കനിലൂടെ കാണിച്ചുതരുന്നത്. അവരുടെ സ്വകാര്യ നിമിഷങ്ങളിലേക്ക് മൂന്നാമതൊരാൾ കടന്നുകയറുകയും കണ്ട കാര്യങ്ങൾ അയാൾ അയാളുടെ ഭാര്യയോട് പൊടിപ്പും തൊങ്ങലും കൂട്ടിച്ചേർത്ത് പറയുന്നതുമാണ് കഥ. എന്നാൽ അശ്ലീല പദങ്ങളുടെ ആദിഖ്യം അൽപ്പം കൂടിപ്പോയോ എന്നൊരു ചിന്ത വായനക്കാർക്ക് വന്നുകൂടായ്‌കയില്ല. ഈ കഥയുടെ ആത്മാവ് തന്നെ സ്വകാര്യതയാണ്. അപ്പോൾ അത്തരമൊരു ചിന്ത വെച്ചു പുലർത്തേണ്ടുന്നതിൻ്റെ ആവശ്യകതയും ഉണ്ടാകുന്നില്ല. മിക്കപ്പോഴും സ്വകാര്യത നഷ്ടമാകുന്നത് സ്ത്രീക്കും പുരുഷനുമാണെന്നുള്ളത് നാം ഇവിടെ കണ്ടുമനസ്സിലാക്കുന്നു. വായനക്കാരൻറെ കിളി പറക്കുന്ന കഥകളാണ് ഇതിൽ മിക്കതും. നമുക്കുചുറ്റും നടക്കുന്ന കഥകൾ ആണെന്നത് കൊണ്ട് നാം മുഷിയുകയും ഇല്ല. എന്തെങ്കിലും വായിച്ച് ഉള്ളിൽ എന്തെങ്കിലും പേറുന്നതിനേക്കാൾ ഭയാനകവും താങ്ങാനാകാത്തതും ശൂന്യതയാണെന്ന് ഇത് വായിച്ചപ്പോൾ എനിക്ക് മനസ്സിലായി.ഇങ്ങനെ ജയിൽ മുറികളിൽ നിന്ന് മനുഷ്യരിലേക്ക് നെയ്‌തെടുക്കുന്ന എത്ര കഥകൾ ആണ് ഇതിൽ ഉള്ളത്. ആ കഥകളോരോന്നും വായനക്കാരൻ്റെ മനസ്സിലേക്ക് എട്ടുകാലികൾ വല നെയ്യുന്നപോലെ പിണഞ്ഞുകിടക്കും...
'' ശബ്ദങ്ങൾ '' എന്ന കഥ ഒരുവാതിലിനപ്പുറത്തേക്കുള്ള കാത്തിരിപ്പാണ്. ഒരു കള്ളൻ പോലീസിനെ പേടിച്ച് ഓടിക്കയറുന്നത്; ആരും ഓടിക്കയറാൻ സാധ്യതയില്ലാത്ത ലൈബ്രറിയിലേക്കാണ്. അവിടെ ഒരു വായനക്കാരനെ കാലങ്ങളായി കാത്തിരിക്കുന്ന ലൈബ്രേറിയനും കഥക്കുള്ളിലെ കാര്യമാത്ര പ്രസ്കതി അത്രതന്നെ തീവ്രതയോടുകൂടി വായനാർക്ക് കാണിച്ചു കൊടുക്കുന്നുണ്ട്. പക്ഷെ ആ വാതിൽ ആരും മുട്ടുന്നില്ല...! കുറ്റകൃത്യം നേരിൽ കണ്ടിട്ടും അവിടെ കണ്ണുകളല്ല തെളിവുകൾ ആണ് വേണ്ടതെന്ന് '' കോടതി പറയുന്നത് '' എന്ന കഥ ആനുകാലിക സാഹചര്യങ്ങളുമായി കൂട്ടിവായ്ക്കാൻ ഉതകുന്നതാണ്.
ഒരു ദ്രുവത്തിൽ നിന്ന് കഥപറഞ്ഞു മറ്റൊരു ദ്രുവത്തിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നതിൽ ഉണ്ണി ആർ നു പ്രത്യേക കഴിവുണ്ട്. ഒരു വായനക്കാരനും അലസ്സമായ് ഉണ്ണി ആറിനെ വായിക്കേണ്ടി വരില്ല. കാരണം അത്രതന്നെ ശാന്തമാകാത്ത മനസ്സുകൾ നമുക്ക് ചുറ്റുമുണ്ടെന്ന് '' സുരക്ഷിതനായ മനുഷ്യനിൽ '' നാം കാണും. മനോഹരമായ കുറെ കഥകൾ. ഒടുവിലെ അഭിമുഖം കൃത്യമായ ഉണ്ണി ആറിൻറെ നിലപടുകൾ വ്യക്തമാക്കുണ്ട്. ഇനിയും വായിക്കുവാനുള്ളവർ അഭിമുഖം വായിച്ചിട്ടുവേണം കഥ വായിച്ചുതുടങ്ങാൻ എന്നൊരു അഭിപ്രായം എനിക്കുണ്ട്. ഇത് നിങ്ങളിലെ വായനക്കാരനെ ഒരിക്കലും നിരുത്സാഹപ്പെടുത്തില്ല തീർച്ച.....
No comments:
Post a Comment