ആമുഖമോ വിവരണങ്ങളോ ഒന്നും തന്നെ ആവശ്യ ഇല്ലാത്ത ചുരുക്കം ചില എഴുത്തുകാരിൽ ഒരാളാണ് എസ് കെ പൊറ്റെക്കാട്ട്. അദ്ധേഹത്തിൻ്റെ മഹാകാവ്യമാണ് നൈൽ ഡയറി. മനുഷ്യൻ്റെ സൃഷ്ടികാലം തൊട്ട് മനുഷ്യൻ സഞ്ചരിക്കുന്നുണ്ട്. നാഴികയോളം നീണ്ടുവരുന്ന ആ യാത്രകൾക്ക് പിൽകാലത്ത് സാഹിത്യത്തിൽ ഇത്രയും പ്രാധാന്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞത് യാത്രാ വിവരണങ്ങൾ സാഹിത്യത്തിൽ വിപുലമായതുമുതൽക്കാണ്.
വിക്ടോറിയാ സരസ്സ് നൈൽ നദിയെ പ്രസവിക്കുന്ന കാഴ്ച ഒന്ന് കാണേണ്ടതുതന്നെയാണ്. ഇങ്ങനെ എത്രയോ കാഴ്ചകളാണ് നമ്മുടെ കണ്ണനിലേക്കും മനസ്സിലേക്കും ഇരച്ച് കയറുന്നത്. പതുക്കെ പതുക്കെ നൈൽ ഒരു നാടക ശാലപോലെയാകുന്നു. ഏതൊരാളെയും പോലെ നാം അതിലേക്ക് ഇത്തിരിനേരം നോക്കിനിൽക്കാൻ ആഗ്രഹിക്കുകയും ഒടുവിൽ അത് അവസാനം വരെ കണ്ട് മടങ്ങുകയും ചെയ്യുന്ന ആ ആൾക്കൂട്ടത്തിനിടയിൽ നമ്മളും ഉണ്ടാകും.
അങ്ങനെ എത്രയോ മനുഷ്യരും അവർക്കുചുറ്റുമുള്ള ജീവിത സാഹചര്യങ്ങളും നമ്മൾ കാണുന്നു. അവിടെയവർ ജീവനുള്ള കഥാപാത്രങ്ങളെ കണ്ടുമുട്ടുന്നു. അങ്ങനെ നാം ജീവിതത്തിൽ കണ്ടുമുട്ടുന്ന കഥാപാത്രണങ്ങളെയാണ് എസ്.കെ തൻ്റെ കഥകളിലും നോവലുകളിലും പകർത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ നമുക്കിവരൊന്നും അപരിചിതരല്ല. അത്തരത്തിൽ അവയനക്കാരൻ്റെ ഭവാനലോകത്തിൽ ഈ കഥാപാത്രങ്ങളൊക്കെയും ഇന്നും ജീവിച്ചിരിക്കുന്നു. മനുഷ്യനോടും പുല്ലിനോടും മൃഗങ്ങളോടും എഴുത്തുകാരൻ കാണിക്കുന്ന അതേ താൽപ്പര്യം തന്നെയാണ് മനുഷ്യനോടും കാണിക്കുന്നത്. അല്ലാതെ മനുഷ്യന് തൻ്റെ സൃഷ്ട്ടികളിലൊന്നിനും തെളിമകൂട്ടി കാണിച്ചിട്ടില്ല.
No comments:
Post a Comment