Sunday, April 3, 2022

വീണ്ടും കുരിശിലേറ്റപ്പെട്ട ക്രിസ്തു - നിക്കോസ് കസാൻദ് സാകീസ്


   ധുനിക ഗ്രീക്ക് സാഹിത്യത്തിലെ      അതികായകനായിരുന്ന നിക്കോസ് കസാൻദ് സാകീസ് രണ്ടായിരത്തത്തോളം ആണ്ടുകൾ ഇപ്പുറം നിന്ന് ക്രിസ്തു കടന്നുവന്നിടത്തേക്ക് കടന്നുചെന്ന് ക്രിസ്തുവിനെ ജീവിതത്തിലേക്ക് വീണ്ടും കൂട്ടികൊണ്ടു വരുന്നു. അതൊരിക്കലും വീണ്ടും ക്രൂശിക്കപ്പെടാനല്ല. കേവലമൊരു വേഷം കെട്ടലിനുമപ്പുറം അത് വൈകാരികമായിത്തന്നെ  നിക്കോസ് കസാൻദ് സാകീസ് അവതരിപ്പിക്കുന്നുണ്ട്. കാരുണ്യ രഹിതമായ ഈ മനുഷ്യ സമൂഹത്തിൽ മടങ്ങിയെത്തുന്ന ക്രിസ്തുവിന് സ്ഥാപിതമതത്തിൻ്റെ അധികാര കേന്ദ്രം എത്ര മാത്രം ക്രിസ്തു വിരുദ്ധമാണെന്ന് തിരിച്ചറിയുന്ന നിമിഷം തീ പിടിച്ച ഒരു ആയുധം കൈലേന്തിക്കൊണ്ടെന്ന പോലെ വായിച്ച് തീർത്ത ഒരു പുസ്തകം. ഭുമിയിലെ നിരാശ്രയർക്കുവേണ്ടിയുള്ള പോരാട്ടത്തിൻറെ തുടക്കമാണെന്ന്  മനോലിയോസ് എന്ന സൗമ്യനും ശക്തനുമായ കഥാപാത്രം കാണിച്ചുതരുന്നു. ഇവിടെ നിങ്ങൾക്കൊരു യൂദാസിനെ ആവശ്യമില്ല. ഒരു കീഴ്വഴക്കങ്ങളുടെയും ആവശ്യമില്ല, ഇവിടെ എല്ലാം പുതിയ കാഴ്ചപ്പാടുകളാണ്.പുതിയത് മാത്രം 

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...