മഹാഭാരതം അധികരിച്ച് എത്രയേറെ നോവലുകൾ ഇതിനോടകം വന്നുകഴിഞ്ഞു. ഒരുപക്ഷേ ഇത്രയും വലിയ - തുറന്ന കഥപറച്ചിൽ സമീപനം മഹാഭാരകഥയിൽ നടത്തിയിട്ടുള്ളതുകൊണ്ടാകാം പിന്നെയും കഥകളെഴുത്തിൻ്റെ വിളനിലമായി മഹാഭാരതം മാറിയത്. കൂടാതെ പറഞ്ഞു പോകുന്ന കഥയിൽ നിന്ന് പുറത്തുകടക്കാൻ മഹാഭാരത്തിൽ മറ്റൊരു കഥയെ കൂട്ടുപിടിക്കാൻ വളരെയെളുപ്പവുമാണ്.
ഇതിഹാസങ്ങളിൽ ഒരിടത്തും സ്ഥാനപെട്ടിട്ടില്ലത്ത ക്ഷാത്രനാഗരികതയ്ക്ക് അപരിചിതനായ ആത്രേയകം എന്ന അജ്ഞത ദേശത്തിൽ അഭയം തേടിയെത്തുന്ന നിരമിത്രനെ മുൻനിർത്തി പറഞ്ഞുപോകുന്ന ആർ രാജശ്രീയുടെ ഏറ്റവും പുതിയ നോവലാണ് ആത്രേയകം.
പൗരുഷത്തിൻ്റെ ഘോഷാക്ഷരങ്ങൾ ഉച്ചരിക്കുമ്പോൾ എപ്പോഴും പിഴച്ചുപോകുന്ന; ജന്മഫലത്താൽ രാജമുദ്രകൾ മാഞ്ഞുതുടങ്ങിയ ആ അത്യപൂർവ കഥാപാത്രത്തെ; നിരമിത്രനെ മുൻനിർത്തി പലയളവിൽ പകുത്തെടുത്ത ജീവിതമെന്ന പ്രഹേളികയെ ഒരു പുതിയ തലത്തിൽ നിന്നുകൊണ്ട് ഈ നോവലിൽ നമുക്ക് വായിക്കാം.
അത് വായനയിലുടനീളം നിരമിത്രനെന്ന കഥാപാത്രം ദുർബ്ബലമായ ഒരായുധമാണെന്ന് വായനക്കാർക്ക് തിരിച്ചറിയാനാകും.
അപരിചിതനായ സ്ത്രീകളുടെ നിലവിളിയും ആക്രോശങ്ങളും ഭീഷണമായ പുരുഷ ശബ്ദത്തിൻ്റെ മുരൾചകളും തുറന്നുവെയ്ക്കുന്ന പുതിയ അന്തരീക്ഷം വായനക്കാർക്ക് പുതിയൊരു അനുഭവമായിരിക്കും.
ആത്രേയകത്തിലേക്ക് അഭയം തേടിയെത്തുന്ന നിരമിത്രൻ എന്ന കഥാപാത്രം സുഷേണനുമുന്നിൽ കീഴടങ്ങുമ്പൊഴും അവന്തിക്ക് മേൽ നിലയുറപ്പിക്കുമ്പൊഴും നിരമിത്രൻ ഇന്നാർ ഇപ്പോഴാര് എന്ന് ആകാംക്ഷയോടെ തിരച്ചിൽ നടത്തുമായിരുന്നു. തീർത്തും നിയന്ത്രണം വിട്ട പുലമ്പലുകൾക്കൊടുവിൽ നിർമിത്രൻആരാണ് അവന്തിക ആരാണെന്ന് അറിയാതെ പരസ്പരം കലങ്ങിപോകുമായിരുന്നു. സത്യാന്വേഷണം ആയിരുന്നു ഏറ്റവും വലിയ ഭാരം. ആത്രേയകത്തിൽ ഉണ്ടാകുന്ന മുറിവുകൾ പുറത്തേക്ക് പോകാറില്ല. എത്രയോ പാതിജീവനുകളെ മരണത്തിൽ നിന്ന് പിടിച്ചു പറിച്ചെന്നോണം ആത്രേയകം തിരിച്ചെടുത്തിരിക്കുന്നു. അതുകൊണ്ട് അത്രതന്നെ പ്രശസ്തമാണ് ആത്രേയകത്തിനകത്തെ കഥാപാത്രവും വൈദ്യ പാരമ്പര്യം
No comments:
Post a Comment