കഴിഞ്ഞ ഏഴു വർഷങ്ങൾക്കിടയിൽ ഒൻപത് പതിപ്പുകൾ ഇറങ്ങിയ അരുൺ എഴുത്തച്ഛൻ്റെ കൃതിയാണ് വിശുദ്ധ പാപങ്ങളുടെ ഇന്ത്യ. തുടർച്ചയായ യത്രകളുടെയും അന്വേഷങ്ങളുടെയും തുടർച്ചയാണ് ഈ യാത്രാവിവരണം.
മതപരമായ ആചാരങ്ങളെ തുടർന്ന് സ്ത്രീകൾ ലൈംഗിക തൊഴിലാളികൾ ആകുന്ന ചരിത്രവും നിയമപരമായ വിലക്കുകളും ഈ കൃതിയിൽ ചർച്ച ചെയ്യുന്നുണ്ട്. മാഘ പൗർണമിക്ക് പെൺകുട്ടികളെ ദേവദാസിയക്കുന്നത് നിർത്തലാക്കി സുപ്രീംകോടതി കർണാടക ചീഫ്സെക്രട്ടറിക്ക് ഫാക്സ് സന്ദേശം നൽകുന്നുണ്ട്.
ഈ യാത്രയിൽ ചരിത്രപരമായ തെളിവുകൾ ഉൾക്കൊള്ളിച്ച് വിഷയത്തിൽ നിന്ന് വ്യതിചലിക്കാതെ ദീർഘമായ ഒരു വിവരണമാണ് നൽകുന്നത്. ഓരോ സ്ഥലകാല ചരിത്രവും ഈ വിവരണത്തിന് കൂടുതൽ നിരീക്ഷണം ഉറപ്പാക്കുന്നു.
ദേവദാസിയാക്കപെട്ട സ്ത്രീകളിൽ നിന്നുതന്നെയാണ് എഴുത്തുകാരൻ ഇതിൻ്റെ തെളിവുകൾ ശേഖരിക്കുന്നത്. അവിടെ ജാതി വിവേചനം മറ്റൊരു പ്രശ്നമയ് അടയാളപ്പെടുത്താൻ എഴുത്തുകാരന് സാധിക്കുന്നുണ്ട്.
ഒറീസയിൽ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളവർ ദേവദാസിയാക്കപ്പെട്ടിരുന്നില്ല. അതിൻ്റെ കാരണം അവരെ മനുഷ്യരായ്പ്പോലും കാണുന്നില്ല എന്ന് പറയുന്നിടത്ത് എത്രയെത്ര മനുഷ്യരും ജീവിതങ്ങളൂമാണ് നമുക്ക് ചുറ്റും അടയാളപ്പെടുത്താതെ കടന്നുപോകുന്നത്. ഒരേസമയം വർത്തമാനകാല ചരിത്രത്തിനുകൂടി എഴുത്തുകാരൻ പ്രധാന്യം കൊടുക്കുന്നുണ്ട്.
No comments:
Post a Comment