ആധുനിക കാലത്തെ ഏറ്റവും പ്രമുഖരായ എഴുത്തുകാരുടെ നിരയിൽ പെടുന്നയാളാണ് ബോർഹസ്. ഫാന്റസിയും റിയാലിറ്റിയും ഇടകലർത്തി എഴുതുമ്പോൾ ഒന്ന് മറ്റൊന്നാകുകയും അത് കഥകൾക്ക് പുതിയ സാമ്പ്രദായിക രീതി സൃഷ്ടിക്കുകയും, അത്തരം ദാർശനിക സമസ്യകൾ അപസർപ്പക കഥകളുടെ രൂപമെടുക്കുകയും ഭ്രമാത്മക കഥകൾ പുതിയ പ്രമേങ്ങളാൽ നിരന്തരം മാറ്റി എഴുത്തുകൾക്ക് വിധേയമാകുകയും ചെയ്യുന്നു.
വളച്ചുകെട്ടുകൾ ഇല്ലാതെ ഇത്തരം കഥകൾ എഴുതാൻ എത്രപേർ ഇന്ന് ധൈര്യപ്പെടുമെന്ന് എനിക്കറിയില്ല. അതിന്റെ പ്രധാന കാരണം കഥകൾ ഇന്ന് ഓരോ വാക്കിലും വിശദീകരണങ്ങൾക്ക് വിദേയമാക്കുന്നു. ഇതിൽ ഞാൻ പറഞ്ഞുവരുന്നത് ഹൊർഹെ ലൂയിസ് ബോർഹസ് എന്ന എഴുത്തുകാരനെ പറ്റിയാണ്. 1899 ഓഗെസ്റ്റ് 24ന് അദ്ദേഹം ബ്യൂണേഴ്സ് അയയ്സിയിൽ ജനിച്ചു. അധികം വൈകാതെ കുടുംബം നഗര പ്രാന്തമായ പലേർമോയിലേക്ക് താമസം മാറ്റി. ഇറ്റാലിയൻ കുടിയേറ്റ സമൂഹത്തിന്റെ വേരുകൾ ഉള്ള "പലേർമോ" ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ രാഷ്ട്രീയ കുടിപ്പകകളുടെയും റൗഡികളുടെയും കേന്ദ്രമെന്ന ചീത്തപ്പേര് അപ്പോഴേക്കും നേടിയിരുന്നു. എന്നാൽ ബോർഹസിന്റെ കുടിയേറ്റ കാലത്ത് പഥേർമോയ്ക്ക് അതിന്റെ നിറപ്പകിട്ടുകൾ നഷ്ട്ടമായി തുടങ്ങിയിരുന്നു. എന്നാൽ കാബറെകളും വേശ്യാലയങ്ങളും ആക്രമണങ്ങളും ടാംഗോ നൃത്തവും കത്തിമുനയിൽ പ്രതികാരം നടത്തുന്ന പുരുഷന്മാരും മാറ്റമില്ലാതെ തുടർന്നുപൊന്നു. തന്റെ കൗമാര കാലഘട്ടെ ഉത്തേജിപ്പിച്ച ഇത്തരം പശ്ചാത്തലം ബോർഹസ്സിന്റെ തുടക്ക കാലത്തെ എഴുത്തുകളിൽ നമുക്ക് കാണാൻ സാധിക്കും. അത് അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം സ്വാധീനിക്കുന്നുണ്ട്.
അച്ഛന്റെ ആരോഗ്യസ്ഥിതി മോശമായപ്പോൾ ബോർഹസ്സിന് ഒരു പുതിയ തൊഴിൽ കണ്ടെത്തേണ്ടി വരുന്നു. ആ ജീവിതം ഒരു മുനിസിപ്പൽ ലൈബ്രറിയുടെ ചുമതലക്കാരൻ എന്നതിലുപരി ആ ലൈബ്രറി ജീവിതം വീർജിനിയ വൂൾഫ് - വില്ല്യം ഫോക്സർ തുടങ്ങിയവരുടെ കൃതികൾ പരിഭാഷപ്പെടുത്തുന്ന തലത്തിൽ വരെ അദ്ദേഹത്തെ കൊണ്ടെത്തിച്ചു. അതുവഴി സാമ്പ്രദായിക എഴുത്ത് രീതികളെ ഒരു പരിധിവരെ മാറ്റി വരയ്ക്കാൻ ബോർഹസ്സിന്റെ ഇത്തരം പരിഭാഷകൾ കൊണ്ട് സാധിച്ചിട്ടുണ്ട്.
പതിനൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തർക്കവിഷയങ്ങളിൽ ഒന്നാണ് സെയ്ൻറ് അൻസോം കൊണ്ടുവന്ന Argumentum Ontologium. അത് ഒരു തരത്തിൽ പറഞ്ഞാൽ ദൈവസ്തിത്വം തെളിയ്ക്കൽ ആണ്. അത് ആർഗ്യുമെന്റ് ഓർനിത്തോളജിയിൽ വായിക്കാം. ഗ്രാമവാസികളെ ഒന്നടങ്കം പറ്റിക്കുന്ന; എന്നാൽ അതിന്റെ ഒരു ലക്ഷണവും കാണിക്കാത്ത ഒരു ഭാവശൂന്യന്റെ കഥയാണ്. അയാൾ ചക്കോ പുഴക്കരികിൽ ( വടക്കൻ അർജെന്റിനയിലെ ഒരു നദി ) ഒരു കാഡ് ബോർഡ് കൊണ്ട് ശവപ്പെട്ടി പണിയുന്നു. വിലാപ വേഷം അണിഞ്ഞ ചിലർ അതിനുമുന്നിൽ മെഴുകുതിരി കത്തിക്കുന്നു. മനുഷ്യർ ഇത് കണ്ട് ഹാംലെറ്റിലെ നടകത്തതിനുള്ളിലെ നാടകം പോലെ മൂഢവും നിന്ദ്യവുമായ വേഷം കെട്ടിയാടുന്നു.
വളരെ ചുരുങ്ങിയ സമയം കൊണ്ട് വരച്ചുതീർത്ത ഒരു രംഗതിന്റെ പുനരാവിഷ്‌ക്കരണം എന്ന നിലയിൽ "ഇതിവൃത്തം" വായിക്കാനാകും. കഠാര മിന്നി മറഞ്ഞതിനിടയിൽ മാർക്ക് ജൂനിയസ് " ബ്രൂട്ടസിന്റെ " മുഖം തിരിച്ചറിയുന്നുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിനിപ്പുറം ബ്രൂണെഴ്സ് അയാഴ്സിന്റെ തെക്കൻ പ്രവിശ്യയിൽ ഒരു ഗൗച്ചോയെ മറ്റൊരു ഗൗച്ചോ ആക്രമിക്കുമ്പോൾ താൻ തല തൊട്ടപ്പനായ ഒരുവനെ കാണുന്നു. "എടാ നീയും..." എന്ന് അയാൾ ചോദിക്കുന്നത് നേരുത്തെ പറഞ്ഞ അതെ നാടകത്തിന്റെ പുനരാവിഷ്‌ക്കരണം തന്നെയാണ് എന്ന് പറയേണ്ടതില്ലല്ലോ?
ക്രി.മു ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ചരിത്രകാരനാണ് ദിയോദോറസ് സിക്കുലസ്. അയാളെപ്പറ്റി ഇതിൽ പറയുന്നുണ്ട്. അതിൽ പറയുന്ന ഒന്നാണ് " ഈ വരഞ്ഞിട്ടിരിക്കുന്നത് തന്നെയാണോ നിന്റെ മുഖം?. " അത് സത്യത്തിൽ ചരിത്രത്തിലേക്ക് തന്നെയുള്ള ഒരു ചോദ്യമാണ്. ജെറുസലേംമിൽ ജീവിച്ചിരുന്ന വെറൊണിക്ക എന്ന വിശ്വാസി കർത്താവിനു മുഖം തുടക്കാൻ തന്റെ മൂട്പടം നൽകുന്നു. മടക്കി കിട്ടിയ തുണിയിൽ കർത്താവിന്റെ മുഖം പതിഞ്ഞിട്ടാണ്ടായിരുന്നു. ഈ കഥ ആ കാലഘട്ടത്തിലേക്ക് കൂടിയുള്ള സഞ്ചാരമാണ്.
പരാമർശസമൃദ്ധമായ ആഖ്യാനത്തിനു തെളിച്ചം കിട്ടാതിരുന്ന ലാറ്റിനമേരിക്കയിൽ ബോർഹസിന്റെ എഴുത്തുകൾ പുതിയ എഴുത്തുകാർക്ക് പ്രതീക്ഷ നൽകിതുടങ്ങി....
No comments:
Post a Comment