ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രോജജ്വലമായ ഒരു അദ്ധ്യായമാണ് ഭഗത് സിംഗിന്റെ രക്ത സാക്ഷിത്വം. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ സായുധ പോരാട്ടം നടത്തിയ നേതാക്കളിൽ പ്രധാനിയാണ് ഭഗത് സിംഗ്. അദ്ദേഹം ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ എപ്രകാരം രൂപപ്പെടുത്തി എന്ന വസ്തുത The year 1929 will be marked as a year of great awakening among the youth of India എന്ന ഗാന്ധിയുടെ വാക്കുകളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.
ഭഗത് സിംഗിന്റെ രാഷ്ട്രീയ ലക്ഷ്യം എന്ന ഈ പുസ്തകം ദേശീയ പ്രസ്ഥാനത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഒഴിച്ചുകൂടാനാകാത്ത ഒരു വായനയാണ്. ചരിത്ര വികലീകരണത്തിന്റെയും തമസ്ക്കരണത്തിന്റെയും കാലത്ത് കൈമോശം വരാതെ നാം വായിച്ചാഘോഷിക്കേണ്ട പുസ്തകങ്ങളിൽ ഒന്നാണിത്. വിവിധ ധാരകളിലൂടെ മുന്നേറി വന്ന സ്വാതന്ത്ര്യ സമര ചരിത്ര മുന്നേറ്റം ഏകമുഖം ആയിരുന്നില്ല. അത്തരം ഒരു സാഹചര്യത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതാണ് ഭഗത് സിംഗിന്റെ രാഷ്ട്രീയ ലക്ഷ്യം എന്ന ഈ പുസ്തകം.
ഭഗത് സിംഗിന്റെ കുടുംബം അദ്ദേഹത്തെ ഒരു വിപ്ലവകാരി ആക്കിമാറ്റിയത് എങ്ങനെയാണെന്ന് ഇതിൽ വിശദീകരിക്കുന്നുണ്ട്. എന്നാൽ പിൽക്കാല ചരിത്രം ഈ വിപ്ലവ ധാരയെ മത-വർഗീയതയും സങ്കുചിത ദേശീയതയും കൊണ്ട് ദേശീയ ഭ്രാന്ത് പടച്ച് വിടുകയും അതിന് പല വിപ്ലവകാരികളുടെയും പേര് ഉപയോഗിച്ചു. എന്നാൽ അവർ ഒരു ജീവിത കാലം മുഴുവൻ സ്വജീവിതം കൊണ്ട് സമരം ചെയ്തവരാണ്. അവരെയാണ് ഇങ്ങനെ ചെളിവാരി എറിഞ്ഞതെന്ന് നാം ഓർക്കണം. 1931-ൽ സമര ആവശ്യകത വ്യകതമാക്കിക്കൊണ്ട് '' യുവ രാഷ്ട്രീയ പ്രവത്തകർക്ക് " എന്ന പേരിൽ ഒരു തുറന്ന കത്ത് എഴുതി. ഇത് എല്ലാ സങ്കുചിത കാഴ്ചപ്പാടിനെയും ദുർവ്യാഖ്യാനം നടത്തിയവരേയും തള്ളിപ്പറഞ്ഞുകൊണ്ട് ഒരു പുതിയ ചരിത്ര അവബോധം സൃഷ്ടിച്ചു, വീശിഷ്യ പുതു തലമുറയ്ക്ക്.
ഈ പുസ്തകം രക്തസാക്ഷി ഭഗത് സിംഗിന്റെ ആവേശോജ്വലമായ വീരഗാഥയായും ഭഗത് സിംഗിന്റെ ബഹുമുഖ നേട്ടത്തെയും സംഭവനകളെയും തുറന്നുകാട്ടുന്നതിനും സഹായിച്ചു. ഇതോനോടകം വളരെ കുറച്ച് കാലം തന്റെ സ്വത്വം മറച്ചുപിടിച്ച് അദ്ദേഹത്തിന് ജീവിക്കേണ്ടി വന്നു. ആ സമയം അദ്ദേഹം സ്കൂൾ അധ്യാപകനായും ക്ഷീര കർഷകനായും താൽക്കാലിക ജീവിതം തുടർന്നു. ഒരിക്കൽപോലും അദ്ദേഹം വിപ്ലവവീര്യം പകുതിയിൽ ഉപേക്ഷിച്ചില്ല. ഇവിടെ ഭഗത് സിംഗിനോളം മറ്റൊരാളെ ഓർക്കേണ്ടതുണ്ട്, അത് രാജ്ഗുരുവാണ്. അദ്ദേഹം വിപ്ലവമുഖത്ത് സ്ഥിരം സ്ഥാനീയനാകാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ഒരുപക്ഷെ ഭഗത് സിംഗിനേക്കാളും. പാർലിമെന്റിൽ ബോംബ് എറിയുന്നതിന് ഭഗത് സിംഗിന്റെ കൂടെ ദത്തിനു പകരം തന്നെ അയക്കണമെന്ന് രാജ് വാശിപിടിച്ചു. ഇംഗ്ലീഷിൽ പ്രസ്താവന ചെയ്യാൻ കഴിവില്ലെന്ന് പറഞ്ഞു ആസാദ് രാജ്നെ ഒഴിവാക്കാൻ നോക്കി. ഇംഗ്ലീഷിൽ തന്നെ വേണോ ഹിന്ദിയിൽ ആയാൽ പോരെ ഇനി ഇംഗ്ലീഷിൽ തന്നെ ആവണമെന്നുണ്ടെങ്കിൽ താൻ കാണാതെ പഠിക്കാം എന്ന് ദത്തിനോട് പരാതി പറഞ്ഞു. എന്നാൽ രാജ് പിന്നീട് പൂനയിൽ വെച്ച് പിടിക്കപ്പെട്ടു. ഭഗത് സിംഗിനോടും സുഖ് ദേവ് നോടുമൊപ്പം രാജ് ലാഹോർ ഗൂഢാലോചനയിൽ വിചാരണ നേരിട്ടു. അപ്പോഴെല്ലാം രാജ് ഗുരു കുംഭകർണനെയും തോൽപ്പിക്കുന്ന ഉറക്കമാണ് നടത്തിയത്. പലപ്പോഴും വിചാരണ വേളയിൽ നിന്നുകൊണ്ട് ഉറങ്ങി. ഒരിക്കൽ പാർട്ടി ചർച്ചയിൽ വിപ്ലവകാരികൾ ബ്രിട്ടീഷുകാരാൽ ക്രൂരമായി മർദ്ദനം നേരിടുന്നത് ചർച്ച ചെയ്തു. ഭഗത് സിംഗിന്റെ നേതൃത്വംത്തിൽ ആ ചർച്ച നടക്കുമ്പോൾ രാജ് ഗുരു അടുക്കളയിൽ ചീട്ടുകളി തോറ്റതിന്റെ ക്ഷിച്ചയിൽ ഭക്ഷണം പാകം ചെയ്യുകയായിരുന്നു. ചുട്ടു പഴുത്ത കൊടിൽ രാജ് നെഞ്ചിൽ മൂന്നിടത് വെച്ചു പൊള്ളിച്ചു. ഇത് കണ്ട് ഒരു സഖാവ് അത് പിടിച്ചു വാങ്ങി. അപ്പോൾ രാജ് മറുപടി പറഞ്ഞത് " ബ്രിട്ടീഷുകാർ മർദ്ദിക്കുമ്പോൾ പതറുമോ എന്ന് സ്വയം പരീക്ഷിച്ചു നോക്കിയതാണ് എന്ന് ". തന്നെക്കാൾ മുൻപ്
ഭഗത് സിംഗ് രക്തസാക്ഷിത്വം വഹിക്കരുതെന്ന് രാജ്നു നിർബന്ധം ഉണ്ടായിരുന്നു. രാജ്യത്തിനുവേണ്ടി മരിക്കാൻ മത്സരിക്കുകയായിരുന്നു അവർ. വിചിത്രമായ മറ്റൊരു സംഭവം പറഞ്ഞാൽ ഒരിക്കൽ വക്കീൽ പ്രാൺനാഥ് മേത്ത രാജ്നെ കാണാൻ ജയിലിൽ വന്നു. കൗതുകത്തോടെ തന്റെ പേന നോക്കിയ രാജ്നു അവിടെ വെച്ച് മേത്ത ആ പാർക്കർ പേന കൊടുത്തു. ആ പേന കോടതിയിൽ പോലീസുമായി ഉണ്ടായ പിടിവലിയിൽ ഒടിഞ്ഞുപോയി. പോലീസിന്റെ മർദ്ദനത്തേക്കാൾ രാജ്‌നെ ദുഃഖിപ്പിച്ചത് ആ പേന ഒടിഞ്ഞാതായിരുന്നു. ഇത്രയും പ്രകടമായി മറ്റൊരു പുസ്തകത്തിലും സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഭഗത് സിംഗിന്റെ പങ്കാളിത്തം വിവരിച്ചിട്ടുണ്ടാകില്ല. 1924 -ൽ ഡാൻ ബ്രീനിന്റെ " മൈ ഫൈറ്റ് ഫോർ ഐറിഷ് ഫ്രീഡം " എന്ന ഓർമ്മക്കുറിപ്പ് ഭഗത് സിംഗ് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി. നിരവധി ലേഖനം ഉറുദു - പഞ്ചാബി ഭാഷയിൽ ' കീർത്തി ' ദിന പത്രത്തിൽ എഴുതി. സ്വാതന്ത്ര്യസമര ചരിത്രത്തിൽ വിപ്ലവ പ്രസ്ഥാനങ്ങളുടെ ലക്ഷ്യവും ചരിത്രവും പുതുതലമുറയ്ക്ക് മുന്നിൽ തുറന്നുകാട്ടുന്ന ഈ ഗ്രന്ഥം വരും കാലങ്ങളിൽ കൈമോശം വരാതെ സൂക്ഷിക്കേണ്ടതുണ്ട്. മികച്ച വായനയാണ് നൽകുന്നത്...
No comments:
Post a Comment