Monday, March 31, 2025

വാർഷികപ്പതിപ്പ്

ഈ വർഷത്തെ വാർഷികപ്പതിൽ താരതമ്യേനെ ഭേദമായി തോന്നിയത് മാധ്യമം ആഴ്ചപ്പതിപ്പാണ്. അതിൽ എടുത്ത് പറയേണ്ടത് പരസ്യത്തിന്റെ അതിപ്രസരം ഇല്ല എന്നതാണ്. 
     " നഗ്നവസ്ത്രം" എന്ന റഫീക്ക് അഹമ്മദിന്റെ കവിതയിൽ തുടങ്ങിയ പതിപ്പ് നഗ്നതയുടെ ദാർശനിക വ്യവസ്ഥകളെ ഇല മറവില്ലാതെ അക്ഷരങ്ങളുടെ വെളിച്ചത്തിൽ തുറസ്സായ സ്ഥലത്ത് വലിച്ചു കീറി. നഗ്നത നിലാവോ നക്ഷത്രമോ ജനാധിപത്യമോ ഫാഷിസമോ എന്ന് തിരിച്ചറിയാൻ അതുകൊണ്ട് സാധിച്ചു. സംവിധായകൻ ശ്യാമ പ്രസാദുമൊത്ത് നാടകം-സിനിമ -ജീവിതം-എഴുത്ത് എന്നിങ്ങനെ പലേതലങ്ങളിൽ നീങ്ങുപോകുന്ന ഒരു സംഭാഷണം ആണ് അടുത്തത്. അയാളിലെ അഭിരുചിയുടെ പലേ കാലങ്ങൾ അതിൽ കടന്ന് വരുന്നുണ്ട്. അതിനെ ചുവടുപിടിച്ച് പിന്നീട് പി എഫ് മാത്യൂസ് എഴുതിയ "കുഞ്ഞൂഞ്ഞും അനിയന്മാരും "എന്ന കഥയാണ്. മനോഹരമായ എഴുത്ത്. ഇടക്ക് അദ്ദേഹം എഴുതിയ ചാവ്നിലം ഓർമ്മ വന്നു. രണ്ടിലും ഒരേ കഥാപരിസരമാണ്. വാക്കുകൾ ജീവിതത്തിന്റെ ചുരുക്കെഴുത്ത് ആകുന്നത് ഇതിൽ കാണാൻ സാധിക്കും. സ്വഭാവികമായി സ്വരപ്പെടുന്ന ധാരാളം ചോദ്യങ്ങൾക്ക് മുകളിൽ അതിലെ കഥാപാത്രമായ കീവറീത് വലവിരിക്കും. ഗ്രേസി എഴുതിയ " ഒച്ച " പത്രപ്രവർത്തകനായ ഒരാളുടെ മരണം കൊലപാതമാണോ എന്ന കോടതി വിസ്താരത്തിൽ നിന്നാണ് ആരംഭിക്കുന്നത്. അയാൾ വലിയൊരു " ഒച്ച " കേട്ടാണ് മരിക്കുന്നത്. അത് അയാളിൽ ഒരു വാള് പോലെ ആഞ്ഞുപതിച്ചു. അത് അയാളുടെ പ്രാണനെടുത്തു. എന്ന് വക്കീൽ കൂട്ടിച്ചേർക്കുബോൾ അവൾ വക്കീലിനെ പാടെ അവഗണിച്ച് ന്യായാധിപനോടായ് പറഞ്ഞു. 'സർ, അങ്ങ് ദുശ്ശാസന വധം കഥകളി കണ്ടിട്ടുണ്ടോ?'

ഉവ്വ്..

'ഭീമന്റെ അലർച്ച കേട്ട് കാണികളാരെങ്കിലും മരിച്ചു വീണിട്ടുണ്ടോ' എന്നാണ്. അടുത്ത ഭാഗം ബാലഗോപാൽ കാഞ്ഞങ്ങാട് സച്ചിദാനന്ദനുമായി നടത്തിയ അഭിമുഖമാണ്. മനോഹരമായ ഒരു ദീർഘ സംഭാഷണം. കവിതയിൽ ആരനൂറ്റാണ്ടിലേറെ നിറ സാന്നിധ്യമായ കവിയെ രാഷ്ട്രീയവും സാഹിത്യവും നിലപാടും എന്ന നിലക്ക് നമുക്ക് കേൾക്കാം. ഒപ്പം ചെറിയ ഒരു യാത്രാ വിവരമാവുമായി വി മുസഫർ അഹമ്മദ് ഉം ഒപ്പമുണ്ട്. രണ്ട് ചെറിയ കവിതകൾ ഇതിൽ ഉണ്ട്. അതിൽ "ആയുധങ്ങൾക്ക് മുന്നിൽ നൃത്തം ചെയ്യുന്ന മനുഷ്യൻ" എന്ന കവിത ആഴത്തിൽ സ്പർശിക്കുന്നതാണ്. ഇതിൽ ഏറ്റവും അനിവാര്യമായ വായന കുർദ് കവിയും എഴുത്തുകാരിയും മാധ്യമ പരവർത്തകയുമായ കാജൽ അഹ്മദ് തന്റെ കവിതകളെപ്പറ്റി സംസാരിക്കുന്നതാണ്. കവിതകൾക്ക് ധിഷണാപരവും പ്രത്യയശാസ്ത്രപരവും മതപരവുമായി അടരുകളെ അഭിമുഖീകരിക്കാൻ കഴിയുമെന്ന് കാജൽ അഹ്മദ് പറയുന്നുണ്ട്. ജീവിത യാഥാർഥ്യങ്ങളിൽ സ്ത്രീ ശരീരങ്ങളെയും സ്ത്രീയുടെ നിലനിൽപ്പിനെത്തന്നെയും പത്തൊൻപതാം നൂറ്റാണ്ടുമുതൽ അഭിമാനത്തോടെ ആവിഷ്കരിച്ച ഒരൊറ്റ കവിതപോലും കണ്ടെത്താനാകില്ല. അതിന് നേർ വിപരീതമായി ധാരാളം കവിതകൾ യഥേഷ്ടം കാണുകയും ചെയ്യും. മികച്ച വായനയാണ് നൽകിയത്....

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...