സാഹിത്യമെന്ന ബ്രിഹത്തായ വ്യവതയ്ക്കുള്ളിൽ നിന്ന് അന്യോന്യം പ്രതിപ്രവൃത്തിക്കുന്ന അനേകം വ്യവസ്ഥകളിൽ ഒന്നാണ് പരിഭാഷാസാഹിത്യം. അതിന്റെ പ്രാധാന്യം ഇന്നും അറിയാത്തതുകൊണ്ട് മലയാളത്തിൽ അതിനെ സർഗ്ഗാത്മകമായി കാണാത്ത സമീപനം ഉണ്ടാകുന്നുണ്ട്. 19-ാംനൂറ്റാണ്ടിലെ ഗദ്യമാതൃകകളെ - പ്രത്യേകിച്ച് നോവൽ അടക്കം മറ്റെല്ലാ വലിയ സാഹിത്യ മേഖലയും പരിഭാഷയിലൂടെ വിശ്വാസഹിത്യത്തിലെ എല്ലാത്തരം കൃതികളെയും തിരിച്ചറിയാനും വായിച്ച് മനസ്സിലാക്കാനും കഴിഞ്ഞു.
ഇന്ന് പരിഭാഷ സർഗ്ഗാത്മക പ്രവർത്തനമാണ്. ഏകാന്തതയുടെ നൂറ് വർഷങ്ങൾ റബാസയുടെ ഇംഗ്ലീഷ് പരിഭാഷയിലൂടെ സ്വയം ഒരു മഹത്തായ കൃതിയായി എന്ന് മാർക്കേസ് തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അതുപോലെ മറ്റൊന്നാണ് ശരത്ചന്ദ്ര
ചതോപാദ്ധ്യായയുടെ പഥേർ ദാബി ലീല സർക്കാർ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്.
രാഷ്ട്രീയ ഭാവനയുടെ പശ്ചാതലത്തിൽ എഴുതിയ ഈ നോവൽ 1922 ഫെബ്രുവരി- മാർച്ചിലും 1926 ഏപ്രിൽ-മെയ് മാസങ്ങളിലും ബംഗാളി മാസികയായ "ബംഗബാനിയ"യിൽ സീരീസായി ആണ് പുറത്ത് വന്നത്. അന്ന് അത് ഏറെ വിവാദങ്ങൾ ഉണ്ടാക്കി. തുടർന്ന് പഥേർ ദാബി 1939 വരെ നിരോധിക്കുന്നു. എന്നിരുന്നാൽ തന്നെയും ഇന്ത്യൻ സ്വാതന്ത്ര്യത്തിലേക്കുള്ള പാതയിലെ വിപ്ലവത്തിന്റെ ചുവന്ന ചിഹ്നങ്ങൾ അടയാളപ്പെടുത്തി പഥേർ ദാബി മുന്നേറി. സ്വാതന്ത്ര്യത്തിലേക്കുള്ള പാതയിൽ വിപ്ലവവും മനുഷ്യ സ്നേഹവും തമ്മിലുള്ള ബന്ധവും ആ വഴിത്താരയിലെ ദീർഘ വിചാരങ്ങളും ഉൾക്കൊള്ളുന്ന മഹത്തായ ഈ കൃതിയുടെ കഥാപരിസരം പ്രധാനമായും ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടമാണ്. ആ നിലക്ക് പഥേർ ദാബി ഇന്ത്യൻ സമൂഹത്തിൽ വിപ്ലവം കൊണ്ടുവരാനുള്ള എല്ലാം ശ്രമങ്ങളും നടത്തിയിട്ടുണ്ട്.
പഥേർ ദാബി - ഇന്ത്യൻ സമൂഹത്തിൽ വിപ്ലവം കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു രഹസ്യ സമൂഹമാണ്. അതിനായി മരിക്കാൻ തയ്യാറായ മനുഷ്യരും അവരുടെ പരസ്പ്പര ബന്ധവും സമരവും ജീവിതവും വേദനയുമാണ് പഥേർ ദാബിയുടെ കഥാ പരിസരം. ഈ സമരത്തിന്റെയും സഹനത്തിന്റെയും ഇടയിൽ അവർ ആനന്ദം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. ഒട്ടനവധിയായ മാതൃകകളാൽ സൃഷ്ടിക്കപ്പെട്ട ഈ നോവൽ വംഗ സാഹിത്യത്തിലെ ആദ്യാങ്കുരങ്ങൾ കൊണ്ട് ഭാസുരമാണ്.
പ്രധാന കഥാപത്രമായ അപൂർവ്വനിൽ നിന്നുമാണ് നോവൽ ആരംഭിക്കുന്നത്. ചേട്ടന്മാരുടെ ദൃഷ്ട്ടാന്തരത്തിൽ നിന്ന് ഏറെ വ്യത്യസ്തനാണ് അപൂർവ്വൻ. ചേട്ടന്മാർ ഒന്നിനെയും മാനിക്കാറില്ല. വാസ്തവമെന്തെന്നാൽ ഡെപ്യൂട്ടി മജിസ്‌ട്രേറ്റ് ആയ പിതാവിന്റെ പിൻതുണയിലും കാഴ്ച്ചപ്പാടിലുമാണ് അവർ വളർന്നത്. അവർ പൂണൂൽ ഊരി ആണിയിന്മേൽ തൂക്കും. പലപ്പോഴും അത് വീണ്ടും ധരിക്കാൻ മറക്കും. എല്ലാവരുടേയും മുന്നിൽ വെച്ച് കോഴിക്കറിയും ചപ്പാത്തിയും കഴിക്കും. അപൂർവ്വന്റെ അമ്മക്ക് ഇത് കണ്ട് കണ്ണീർ ഒഴുക്കാനെ കഴിഞ്ഞുള്ളു. ഇത് പിന്നീട് അനാവശ്യ കലഹങ്ങൾക്കും തർക്കങ്ങൾക്കും ഇടയാക്കി. എന്നാൽ ഇളയവനായ അപൂർവ്വൻ ഉച്ചിക്കുടുമ വെയ്ക്കുകയും അനാഡംബരമായി ജീവിക്കുകയും ചെയ്തു. അമ്മ അവനുവേണ്ടി നിഷ്ഠയും ജപവ്രതങ്ങളുമുള്ള ഒരു പെൺകുട്ടിയെ തേടിക്കൊണ്ടേ ഇരുന്നു. ബോധ കമ്പനി ബെർമ്മയിലെ റങ്കൂനിൽ ഒരു പുതിയ ആപ്പീസ് പണിയുകയും അവയ്ടേക്ക് ജോലിക്കായി കടൽ കടന്ന് അപൂർവ്വൻ പോകുകയും ചെയ്യന്നു. വിദ്യാഭ്യാസ സമ്പന്നൻ ആയിരിക്കെ തന്നെ അറുപഴഞ്ചൻ ചിന്തശേഷിയും കാഴ്ചപ്പാടുമുളള ആളാണ് അപൂർവ്വൻ. അപൂർവ്വൻ എന്ന കഥാപാത്രം ഇതിൽ പറയുന്നുണ്ട് " സ്ത്രീകൾക്കും പുരുഷന്മാർക്കും രാജ്യ സേവനത്തിന് അവകാശം ഉണ്ട്. എന്നാൽ സ്ത്രീകൾ വീടുകളിലെ കുട്ടികളെ സേവിച്ചാണ് രാജ്യ സേവനം ചെയ്യാൻ കഴിയുക എന്ന്. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായ മറ്റൊരു കഥാപാത്രമായ സുമിത്ര. സുമിത്രയാണ് അപൂർവ്വന്റെ കഥാപാത്രത്തെ ഉടച്ചുവാർക്കുന്നത്. അവർതമ്മിലെ സംഭാഷണങ്ങൾ തന്നെ അതിനുള്ള ഉദാഹരമാണ്. മറ്റൊരു സന്ദർഭത്തിൽ അപൂർവ്വന്റെ കാഴ്ചപ്പാടിനെ ഇങ്ങനെ ചോദ്യം ചെയ്ത് ഇങ്ങനെ പറയുന്നുണ്ട് - ഭാര്യയെ സ്വീകരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം ഒരു മകനെ ജനിപ്പിക്കുക മാത്രമല്ലെന്നും വിവാഹിത ആയത് കൊണ്ട് മാത്രം ഒരു സ്ത്രീക്ക് തന്റെ ഭർത്താവിനെ സ്നേഹിക്കാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്നുമാണ്.
പറമ്പരാഗത ബംഗാളി ബ്രഹ്മണ കുടുംബത്തിൽ നിലനിൽക്കുന്ന ജാതി വ്യവസ്ഥ ഈ നോവലിൽ അവിടവിടെയായി വായനക്കാർക്ക് കാണാൻ സാധിക്കും. വസൂരി വന്ന തിവാരിയെ ഭാരതി പരിചരിക്കുന്നുണ്ട്. അത് അയാളിലെ ബ്രാഹ്മണ്യത്തെ ഒരു ചോദ്യചിഹ്നമായി നിർത്തുന്നു. അതേപറ്റി കൂടുതൽ ചിന്തിച്ചാൽ തന്റെ ജാതി നഷ്ടപ്പെടുമെന്ന് തിവാരി കരുതുന്നു. അപ്പോഴും അപൂർവ്വന്റെ സങ്കൽപ്പവും ചിന്തകളും വിവിധ തരം ഭയവും സന്ദേഹങ്ങളും കൊണ്ട് നിറയുന്നു. സ്വാതന്ത്ര്യം-മതം എന്നിവ ഒരു ദീർഘവിചാരങ്ങളെപ്പോലെ ഇതിൽ ഉടനീളം ചർച്ച ചെയ്യുന്നു.ശരത്ചന്ദ്ര ചതോപാദ്ധ്യായയുടെ മരണ ശേഷം നിരോധനം നീക്കിയ നോവലിന്റെ ആദ്യ മലയാള ഭാഷ്യമാണിത്. ബംഗാളി സാഹിത്യത്തിന്റെ സാഗരത്തിൽ മുങ്ങിക്കിടന്ന അപൂർവ്വകൃതി മനോഹരമായ ഒരു വായന നൽകുന്നുണ്ട്...
No comments:
Post a Comment