Tuesday, September 10, 2019

എൻ.എൻ പിള്ളയുടെ "സുപ്രീംകോർട്ട്" എന്ന നാടകത്തിൻ്റെ വായനാനുഭവം

.
സുപ്രീംകോർട്ട് എന്ന നാടകം വായിച്ചു കഴിയുമ്പോൾ ഫാൻൻ്റസിയും സങ്കൽപ്പ യാഥാർഥത്യവുംഎല്ലാം ഒന്നിച്ചു കൂടികുഴയുന്നത് കാണാൻ സാധിക്കും.ഒരു കോടതിമുറിയുടെ പശ്ചാത്തലത്തിൽ ആണ് നാടകം തുടങ്ങുന്നത്.1948-ൽ മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്നതിൻ്റെ  വിസ്താരമാണ് സന്ദർഭവം.ഗോഡ്‌സെയെ വീണ്ടും വിസ്തരിക്കുന്ന പശ്ചാത്തലത്തിൽ സന്ധിയും,ജീസസ് ക്രൈസ്റ്റും ,കാറൽ മാർക്സും ഉണ്ട്.
    വിധിന്യായത്തിൻ്റെ അന്വേണ കമ്മീഷനായി നിയമിക്കുന്നത് ഇവരെ മുന്നുപേരേയുമാണ്.അതിനായി അവരെ മൂന്നുപേരെയും ഇന്നത്തെ ലോകത്തേക്ക് അയക്കുന്നതാണ് നാടകത്തിൻെറ കാതൽ.മനോഹരമായ ഒരു വിധിന്യാവും പ്രതിക്കുപറയാനുള്ളത് ഒന്നുകൂടി കേൾക്കാനുള്ള അവസരവുമാണ് ഇതിലൂടെ ഓരോ പ്രേക്ഷകർക്കും കിട്ടുന്നത്.ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ ഈ നാടകത്തോളം പ്രസക്തി മറ്റൊന്നിനും തന്നെയില്ല എന്നത് എടുത്തുപറയണ്ട ഒന്നാണ്.അന്നുവരെ എല്ലാ വിമർശനങ്ങൾക്കും വിധേയനായ ഗോഡ്‌സെ ശരിയായിരുന്നു എന്ന് പറയുന്നത് ഗാന്ധിയാണ്.ശാശ്വതമായ ഒരു മഹത്വത്തിലേക്കെങ്കിലും ഒരു നിമിഷം ഗോഡ്‌സെ എത്തുന്നു."ഞങളുടെ ലോകത്തിൽ മഹാന്മാർ മരിക്കണം,വെറും മരണമല്ല അപമൃത്യു "എന്ന ഗോഡ്‌സെയുടെ വാചകം ഇന്ന് എത്രകണ്ട് ശരിയാണ്."പ്രവാചകൻെറ ഉടുപ്പുമാത്രമേ ലോകം കണ്ടിട്ടുള്ളു:ഉള്ളുകണ്ടിട്ടില്ല.ഉള്ളുകണ്ട ഒറ്റ പ്രവാചകനെപോലും വെച്ചുവാഴിച്ച ചരിത്രവും ഇല്ല"എന്ന് പറയുന്നിടത്ത് ജീസസ് പൂർണമായും യോചിക്കുന്നുണ്ട്.ഇതിന് ജീസസ് പറയുന്ന മറുപടിയായാണ് "ഷുവർ... ഷുവർ...ഞാൻ കൊല്ലരുതെന്ന് പ്രസംഗിച്ചു;ഞാൻ തന്നെ കൊല്ലപ്പെട്ടു.അതി ദാരുണമായി... ഒരു മരകുരിശിൽ മൂന്ന് ഇരുമ്പാണി തറച്ച് മൂന്ന് ദിവസം പ്രാണവേദനയിൽ കരഞ്ഞു വിളിച്ചാണ് ഞാൻ മരിച്ചത്.എൻ്റെ കുരിശ് ഞാൻ തന്നെ പണിയുകയായിരുന്നു".
    എത്ര നൂറ്റാണ്ടു കടന്നുപോയാലും ഈ നാടകത്തിൻെറ മാറ്റ് കുറയുകയില്ല.എത്രവലിയ സത്യങ്ങളാണ് ഇതിൽ വിളിച്ചു പറയുന്നത്.ഈ നാടകത്തെ പറ്റി ഒരു ചർച്ച വെച്ചാൽ പറഞ്ഞു പൂർത്തിയാക്കാൻ കഴിയാത്ത തരത്തിൽ കണ്ണിചേർത്താണ് ഈ നാടകം എഴുതിയിരിക്കുന്നത്.ഒരു പക്ഷെ നാടക ചരിത്രത്തിൽ തന്നെ ഇത്രത്തോളം സാമൂഹിക വിഷയങ്ങളെ വലിയ കോലാഹലങ്ങളിലേക്കു തള്ളിവിടാതെ അവതരിപ്പിക്കാൻ എൻ.എൻ പിള്ളയോളം കഴിവ് മറ്റാർക്കും ഉണ്ടെന്നു തോന്നുന്നില്ല.
    ഇതിലെ കഥയും കഥാപാത്രങ്ങളും നിലവിലെ സാമൂഹിക സാഹചര്യത്തിൽ അവരവരുടേതായ സാമൂഹിക ചുറ്റുപാട് നിലനിർത്തി പോരുന്നവരാണ്.അവിടേക്കാണ് ഈ നാടകത്തിൻെറ കർട്ടൻ ഉയർത്തുന്നത്.ഇനിയും എത്രയോ സംവത്സരങ്ങൾ ഈ നാടകം അരങ്ങിൽ കളിക്കും, അപ്പോഴെല്ലാം അന്നുവരെ ജനങ്ങളിൽ ഉണ്ടായിരുന്ന ചിന്തയേയും - രാഷ്ട്രിയത്തിൻെറ മുകളിൽ ഒരു പുതിയ സർഗാത്മകതയുണ്ടാക്കാൻ ഈ നാടകത്തിനു കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
     മനുഷ്യമാംസം പച്ചക്കെടുത്ത് ഉപ്പുകൂടാതെ ചവച്ചുകൊണ്ടു നീതി സംഹിതകളെഴുതിയ ഏകാതി തികൾക്കു കൂടിയുള്ള മറുപടിയാണ് സുപ്രീം കോർട്ട്. വീണ്ടും നടക്കാൻ പോകുന്ന ഈ വിധിയുടെ പുനഃ പരിശോധന ഒരർത്ഥത്തിൽ നല്ലതു തന്നെയാണ്.വാധിക്കും പ്രതിക്കും അവരവരുടേതായ അഭിപ്രയം പറയാനുള്ള സാമൂഹിക സാഹചര്യം ഒരിക്കൽ കൂടി ഒരുക്കി കൊടുക്കുകയാണ് എൻ.എൻ പിള്ളയുടെ ഈ നാടകം.
    മനുഷ്യൻ മാർ ചിരിക്കാൻ പോലും മറന്നുപോയ ഈ ജീവിത സാഹചര്യത്തിൽ എന്തുകൊണ്ടും കണ്ടിരിക്കേണ്ട ഒരുനാടകം തന്നെയാണ് സുപ്രീം കോർട്ട്.സത്യവും-നീതിയും-ന്യായവും ഒരിടത്തും ഒരുമിക്കുന്നില്ല എന്ന നഗ്‌ന സത്യം ഈ നാടകം കണ്ടുകഴിയുമ്പോൾ നിങ്ങക്കും മനസിലാകും.   

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...