ദീപാ നിശാന്തിൻറെ ഒറ്റ മരപ്പെയിത്ത് ഡി.സി.ബുക്ക്സ് പുറത്തിറക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം.ദീപയുടെ ഓർമകളെ കടലാസിലേക്ക് പകർത്താൻ ഡി.സി.ക്കു വീണ്ടുമൊരവസരമാണ് ലഭിച്ചത് "ഓമകളെല്ലാം ഒരർത്ഥത്തിൽ പെരുപ്പിച്ചു കാണിച്ച കള്ളങ്ങളാണ്" ( ദീപയുടെ തന്നെ വാക്കുകൾ ).ദീപാ നിശാന്തിൻറെ ഓർമ്മയൊഴുക്കിൽ മൂന്നാമത്തെ പുസ്തകം.
ഭൂതകാല കുളിരും-നനഞ്ഞു തീർത്ത മഴയും-ഞങ്ങൾക്ക് കൂടി പറയാനുള്ള ഓർമ്മകുറിപ്പുകളായിരുന്നു. ദീപാ,വായനക്കാരൻറെ മനസ്സിനെ മഴയത്തേക്കിറക്കി നിർത്തി നനയാൻ പഠിപ്പിച്ചത് എത്ര എന്നായി( നനഞ്ഞു തീർത്ത മഴകൾ ).നനവ് പടരാതെ ഉണങ്ങി കിടന്ന വായനക്കാരൻറെ മനസിലേക്കാണ് ആ മഴ പെയിതു തീർന്നത്.നനഞ്ഞ മണ്ണിൽ ഇപ്പോൾ ഓർമയുടെ വളക്കൂറുണ്ട്.അവിടെ ഏത് ഒറ്റമരവും കിളിർക്കും,വളർന്നു പന്തലിക്കും ,കായ്ക്കുകയും പൂക്കുകയും ചെയ്യും.പിന്നീടങ്ങോട്ട് ഒറ്റമരപെയ്ത്തായിരിക്കും.പെയ്യട്ടെ....തകർത്തു തന്നെ പെയ്യട്ടെ ഓർമയുടെ എല്ലാ പുൽനാമ്പും "ഭൂതകാല പച്ചപിടട്ടെ "...ഈ മഴ തോരാതെ പെയ്യട്ടെ ഈ മഴയ്ക്ക് എൻ്റെ ഇടിയും മിന്നലാശംസകളും
No comments:
Post a Comment