Sunday, December 29, 2019

ഇന്ത്യൻ പൗരത്വം-വിപിൻ വിശ്വനാഥ് ഗരീയസ്സീ

ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മം ആഘോഷിച്ച ഈ വർഷംതന്നെ നമ്മുടെ സർക്കാർ (നമ്മുടെ അല്ലാതായിക്കൊണ്ടിരിക്കുന്ന )ദേശീയ പൗരത്വ ഭേദഗതി നടപ്പാക്കി.രാജ്യത്തിൻ്റെ താൽപ്പര്യമെന്നോണം ഒരു പാർട്ടിയുടെ താൽപര്യത്തെ എല്ലാവരിലേക്കും അടിച്ചേൽപ്പിച്ചു.ഒരു രാജ്യത്തിൻെറ മുഖച്ഛായയാണ് സി.എ.എ കൊണ്ടുമാറ്റിയത്.തിരഞ്ഞെടുപ്പുകാലത്തെ വാഗ്ദാനങ്ങളൊന്നുംതന്നെ പാലിക്കുകയോ നടപ്പാക്കുന്നതിൻ്റെ യാതൊരുലക്ഷണമോ ഇതുവരെ ഈ സർക്കാർ കാണിച്ചിട്ടില്ല.ഉള്ളതൊക്കെ ഇല്ലാതാക്കാനുള്ള പ്രവണതയും
നോക്കാൻഏൽപ്പിക്കുന്ന മനോഭാവവും മാത്രമേ നമുക്ക് ഇതുവരെ കാണാൻ സാധിച്ചിട്ടുള്ളു.ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങളിൽ നിന്നകന്ന് 'ജനാധിപത്യ-മതേതര ഇന്ത്യ'യെന്ന സങ്കല്പം ഇതാ അവസാന ദീർഘശ്വാസം വലിക്കുകയാണ്.
രാജ്യത്തിൻറെ ഏറ്റവും വലിയ ന്യുനപക്ഷത്തെ ആശങ്കയിലാക്കിയ ഈ നിയം ഭേദഗതി ചെയിതപ്പോളൊന്നും തന്നെ ലോക്സഭയിലും രാജ്യസഭയിലും മോഡിയുടെ നിഴൽപോലും കാണാൻ കഴിഞ്ഞില്ല.ഇവിടെ സ്വേച്ഛാധിപത്യപരമായ പ്രവർത്തനമാണ്.കാശ്‌മീരിൻ്റെ പ്രത്യേകപദവി എടുത്തുകളഞ്ഞപ്പോൾമുതൽ പുതിയതലമുറ അസ്വസ്ഥരാണ് മിസ്റ്റർ.ഞങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ നിങ്ങളെല്ലാം ഒപ്പിച്ചുവെക്കും (നോട്ടുനിരോധനമടക്കമുള്ള കാര്യം).ഇന്നിതാ നാളയുടെ സുരക്ഷിതത്വത്തിനായി ഒരു വലിയതലമുറ ഉണർന്നിരിക്കുകയാണ്.യുവാക്കളുടെ നിറഞ്ഞപ്രതിഷേധങ്ങൾ നിങ്ങൾ കാണുന്നുണ്ടല്ലോ അല്ലെ?ജാമിയമില്ലിയ,ജെ.എൻ.യു,ലഖ്നൗ സർവകലാശാല ഉള്പടെയുള്ള ഇന്ത്യയുടെ ഭാവിതലമുറ തെരുവുകളിലിറങ്ങിനടക്കുകയാണ്.നാളത്തെ ഇന്ത്യയ്ക്ക് വേണ്ടിയല്ല ഇന്നുള്ള ഇന്ത്യ ഇങ്ങനെ തന്നെ നിലനിൽക്കണം എന്ന രാജ്യസ്നേഹം ഉള്ളിൽ ഉള്ളതുകൊണ്ട് മാത്രം.
ഹിന്ദു,സിഖ്,ജൈന,ബുദ്ധ,പാഴ്‌സി,ക്രിസ്ത്യൻ വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാരെ കുടിയേറ്റക്കാരായി പൗരത്വ നിയമം പരിഗണിക്കുന്നില്ല. കൂടാതെ അവർക്ക് ഇന്ത്യൻ പൗരത്വം നല്കുകയും ചെയ്യുന്നു.എന്നാൽ ഇതിൽനിന്നും മുസ്‌ലിങ്ങളെ ഒഴിവാക്കിയിരിക്കുന്നു.മുസ്ലീങ്ങൾ ഒഴികയുള്ള;അഞ്ചുവർഷം ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ അഭയാർത്ഥികൾക്കും പൗരത്വം നൽകും. അതിരുകളില്ലാത്ത അധികാരത്തിൽ എന്തും ചെയ്യാമെന്നത് ഭരണഘടനാപരമായി ശരിയല്ല.കാരണം ഇന്ത്യൻ ഭരണഘടന ഹിന്ദുത്വ വാദിയുടേതല്ല പൂർവികരുടെ ശേഷിപ്പുകളിൽ സ്വതന്ത്രരായി പിറന്നുവീണ എല്ലാവരുടെയുമാണ്.അവിടെ മതത്തിൻ്റെ അതിർ വരമ്പുകളില്ല.ഇന്ത്യയുടെ സ്വാതന്ത്രത്തിൽ ഒരു തരിമ്പുപോലും പങ്കാളിയല്ലാത്ത നിങ്ങളുടെ പാർട്ടിയും അനുയായികളും കാണിക്കുന്ന ഈ പ്രീണന നയത്തിന് കാലം നിങ്ങൾക്ക് തിരിച്ചടിതരും...നിങ്ങൾ ഒറ്റപ്പെടും
മാതൃഭൂമി അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ ബെന്യാമിൻ പറഞ്ഞ വാചകത്തിൽ അവസാനിപ്പിക്കാം "പോളണ്ടിൽ ഹിറ്റ്ലർ 13 ലക്ഷം ജൂതന്മാരെ ചതച്ചുകൊന്ന ഓഷ് വിറ്റ്സ് എന്ന തടങ്കൽ പാളയം മ്യുസിയമാക്കിയപ്പോൾ അതിൽ ഇങ്ങനെ എഴുതി -ചരിത്രം മറക്കുന്നവരെ ചരിത്രം ശിക്ഷിക്കും"...........

Wednesday, December 25, 2019

സംസ്ക്കാരത്തിൻ്റെ സംഘർഷങ്ങൾ- കെ.ഇ.എൻ

സംസ്ക്കാര വിമർശനത്തിൻറെ മൂന്നക്ഷരമാണ് കെ.ഇ.എൻ.മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു കാലത്തിൻറെ വെളിച്ചംതേടിയുള്ള പിടച്ചിലാണ് കെ.ഇ.എൻ തൻ്റെ എല്ലാ എഴുത്തും കാഴ്ചവെക്കുന്നത്.ദേശത്തിനകത്ത് ശക്തിയാർജിക്കുന്ന മുസ്‌ലിം-ദളിത് വിരുദ്ധതയും അതുതന്നെ പടച്ചുവിടുന്ന വിവേചനഭീകരതയും കൈ കോർത്തുപിടിക്കുന്ന ഈ കാലത്ത് മതരഹിതമായ സാംസ്‌കാരിക വിമർശക വികാസപരിണാമത്തിന് പാത്രമാകുന്ന ചുരുക്കം ചില എഴുത്തുകാരിലൊരാളാണ് ഇദ്ദേഹം.
        കെ.ഇ.എൻ എഴുതിയ കീഴാളവർഗത്തിൻറെ സ്വത്വ പ്രതിസന്ധി വിശകലന വിധേയമാക്കുന്ന കറുപ്പിൻറെ സൗന്ദര്യ ശാസ്ത്രം-ഗുജറാത്തിൽ നടന്ന മുസ്‌ലിം വംശഹത്യയെ വിശദമാക്കുന്ന -ഇരകളുടെ മാനിഫെസ്റ്റോ,ശ്മശാനങ്ങൾ സ്മാരകങ്ങളോട്  പറയാനാവാത്തത്- അവർ ക്രിസ്ത്യാനിക്കളെ തേടിയെത്തി -വരെ സമൂഹത്തിൽ അടിയുറച്ചുപോയ ഇത്തരം വിഷയങ്ങളെ  കെ.ഇ.എൻ തൻ്റെ ഉൽക്കടമായാ രചനാശൈലി ഒന്നുകൊണ്ടുമാത്രം അനീതിക്കെതിരെ പ്രതിരോധത്തിൻ്റെ കെട്ടഴിച്ചുവിടാൻ അദ്ദേഹത്തിന് സാധിച്ചത്.
          സംസ്കാരത്തിൻറെ സംഘർഷങ്ങൾ  ജനാധിപത്യവാദികൾ പൊതുവിലും-കീഴാള സമൂഹങ്ങൾ പ്രത്യേകിച്ചും അനുഭവിക്കാൻ നിർബന്ധിതരാകാറുള്ള ജീവിതാവസ്ഥയെ വിശകലനം ചെയ്യാനുമാകുന്നതരത്തിൽ മതനിരപേക്ഷ കാഴ്ചപ്പാട് വെച്ചുപുലർത്തി കെ.ഇ.എൻ രചനനടത്തി.ഇതിലെ ഓരോ വരിയും കാലത്തിനോട് സംവദിക്കുന്നതാണ്;ഒരു തർക്കത്തിന് മുതിരുന്നതുമാണ്.അത് എഴുത്തിൻറെ അതിർവരമ്പുകൾ ഭേദിച്ച് ഉത്തരങ്ങൾക്കായി ദേശങ്ങളും കാലങ്ങളും കടന്നുപോകുന്നത് നമുക്ക് കാണാൻ സാധിക്കും.അതിൽ തെല്ലും അത്ഭുതപ്പെടാനില്ല,കാരണം ചോദ്യം ആരാഞ്ഞിരിക്കുന്നത് കെ.ഇ.എൻ ആണ്.
           "ചരിത്രം ചോദിക്കുന്ന വഴികൾ" തുടങ്ങുന്നത് തന്നെ അത്തരത്തിലുള്ള  ചിന്താഗതിയോടെയാണ്.ഇന്നുകേൾക്കുമ്പോൾ അവ അവിശ്വസനീയമായി തോന്നും.മഹാത്മാ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന കാലത്ത് -ഗാന്ധിജി മരിച്ചോട്ടെ- എന്ന മുദ്രാവാക്യവും മുഴങ്ങി കേട്ടിരുന്നു.നിരാഹാര സമരത്തെ നിർവീര്യമാക്കാനെന്നോണം. "പാകിസ്ഥാൻ ചാരൻ "എന്ന ക്രൂരമായാവിളി ജീവിതാന്ത്യം വരെ ആ മഹാത്മാവിനെ പിൻതുടർന്നിരുന്നു.1948-ജനുവരി 30 വെള്ളിയാഴ്ച ആണ് ഗാന്ധി വെടിയേറ്റ് മരിച്ചത്. "പിരി ലൂസ് ആയ ഒരു മുട്ടാളന് സംഭവിച്ച കൈപ്പിഴയാണ് "എന്ന ന്യായ ഗതി പൊതുവിൽ മുന്നേറിയത് ഈ കൈപ്പിഴയിൽ ആർ.എസ് എസ് ന് പങ്കില്ലെന്ന് തെളിയിക്കാൻ വേണ്ടികൂടിയായിരുന്നു.
         1993 ഡിസംബർ 24 ന് ഡൽഹിയിൽ വെച്ച് " ഞാൻ എന്തിന് ഗാന്ധിയെ കൊന്നു "എന്ന സ്വന്തം പുസ്തകത്തിൻ്റെ പ്രകാശന വേളയിൽ തൻറെയും സഹോദരൻ ഗോപാൽ ഗോഡ്സേയും ആർ.എസ്.എസ് ബന്ധത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്.തുടർന്ന് 1994 ഫ്രണ്ട് ലൈൻ മാസികയിൽ അനുവദിച്ച അഭിമുഖത്തിൽ ഗാന്ധിവധത്തിന് ആർ.എസ്.എസ് നു പങ്കില്ലെന്ന അദ്വാനിയുടെ വാധത്തെ ഗോഡ്‌സേ  എതിർത്തത് ഇങ്ങനെയായിരുന്നു- "ഗാന്ധി വധത്തിൽ ആർ.എസ്.എസ് നു പങ്കില്ലെന്ന് പറയുന്നത് ഭീരുത്വം ആണ്.നിങ്ങൾക്കാകെക്കൂടി പറയാനുള്ളത് 'പോയി ഗാന്ധിയെ കൊന്നുവാ' എന്നൊരു പ്രമേയം പാസാക്കിയിട്ടില്ല എന്നതുമാത്രമാണ്.
         ഗാന്ധിയെ കൊല്ലുകമാത്രമല്ല ഗോഡ്സേ ചെയ്തത്.ആ അരുംകൊല നീതിയുകതമാണെന്ന് കോടതിയിൽ വാദിച്ചു.ഒന്നും രണ്ടും മണിക്കൂറല്ല നീണ്ട അഞ്ചര മണിക്കൂർ.ഗാന്ധിജിക്ക് അനുകൂലമായി ശക്തിപ്പെട്ട ബഹുജന അഭിപ്രായത്തിനു മുന്നിൽ ഇന്ത്യൻ ഫാഷിസ്റ്റുകൾ നിസ്സഹായമാകുകയും ഗാന്ധിജി നിർദ്ദേശിച്ച ഉടമ്പടിയിൽ ഒപ്പുവയ്ക്കാൻ അവർ നിർബന്ധിതരാകുകയും ചെയ്തു.ഗോൾവാക്കർ അക്കാലത്തു നടത്തിയ പ്രെകോപനപരമായ പ്രഭാഷണം (1947 ഡിസംബർ 8 ) ഇങ്ങനെ ആയിരുന്നു.' ആർ.എസ്.എസ് ൻ്റെ വഴിയിൽ നിൽക്കുന്നവരെയും കശാപ്പ് ചെയ്യും അതിനെതിരെ നിന്ന ഒരാൾ മോഹൻദാസ് കരംചന്ദ് ഗാന്ധി ആയിരുന്നു."ഹിന്ദു-മുസ്‌ലിം ഐക്യം ഇല്ലാതെ സ്വരാജ്യം ഇല്ലെന്ന് പ്രഖ്യാപിച്ചവർ രാജ്യദ്രോഹികൾ ആണെന്ന് പ്രഖ്യാപിച്ചതും ഗോൾവാക്കർ തന്നെയായിരുന്നു.
        യേശുവിൻ്റെ കാലത്താണ് ഞാൻ ജീവിച്ചിരുന്നതെങ്കിൽ എൻ്റെ ഹൃദയം കൊണ്ട് ഞാൻ ആ മഹാത്മാവിൻ്റെ   പാദങ്ങൾ കഴുകുമായിരുന്നു.ആധുനിക ചരിത്രം ഇന്ന് ചോരപുരണ്ട സിംഹാസനങ്ങളിലും-പൊടി പുരണ്ട താളിയോലകളിലും വിശ്രമിക്കുന്നില്ല. അവർ അധികാര ശക്തികൾക്കെതിരെ ചോദ്യങ്ങളുയർത്തി തെരുവുകളിൽ ഇറങ്ങിയിരിക്കുകയാണ്.ചരിത്രത്തിൽ കെട്ടിച്ചമച്ചതും പൊള്ളയായതുമായ കഥകൾ തകർത്ത് കാലത്തോട് സംവദിക്കുമ്പോഴാണ് അധികാര കേന്ദ്രങ്ങളുടെ അകത്തളങ്ങളിൽ അസ്വസ്ഥതയുടെ ഇടി മുഴങ്ങുന്നത്.സംസ്‍കാരം മാനവികമാകുന്നത് വ്യത്യസ്ത സമൂഹങ്ങൾ സ്വന്തം വാക്കുകൾക്ക് മുർച്ചകൂട്ടുമ്പോഴല്ല;മറിച്ച് അവരുടെ മനസുകൾ വിസ്‌മൃതംകുമ്പോഴാണ്.ഇന്നിന്ന ജന്തുവിനെ തിന്നരുത് എന്നല്ല;ഒരു ജന്തുവിൻ്റെ പേരിലും പരസ്പരം കൊല്ലരുത് എന്ന പ്രമാണത്തിലാണ് സമൂഹം ഒപ്പ് ചാർത്തേണ്ടത്.ഇപ്പോഴത്തെ സാമൂഹിക സാഹചര്യത്തോടു ചേർത്തുവായിക്കാവുന്ന പുസ്തകം.

Monday, December 16, 2019

ലണ്ടനിലേക്ക് ഒരു റോഡ് യാത്ര - ബൈജു എൻ നായർ

മനോഹരമായ ഒരു യാത്രാ വിവരണമാണ് ബൈജു എൻ നായർ വായനക്കാർക്കായി "ലണ്ടനിലേക്ക് ഒരു റോഡ് യാത്ര"യിൽ ഒരുക്കിയിരിക്കുന്നത്.ഒരേസമയം വിശാലവും സമഗ്രവുമായ ഒരുകാഴ്ചപ്പാടിൽനിന്ന് രചിക്കപ്പെട്ട ഈ യാത്രാവിവരണം ലളിതവും സുതരായവുമായ രചനാശൈലികൊണ്ടും ഹൃദയപൂർവ്വമായ നിരീക്ഷണം കൊണ്ടും വായനക്കാരനെ പിടിച്ചിരുത്തുന്നു. നാം ജീവിക്കുന്ന ഈ ഭൂഗോളത്തെ ഒരു മനുഷ്യായുസ്സ് ജീവിച്ചിരുന്നിട്ട് സ്വന്തം ദേശംപോലും പോലും കണ്ടുതീർക്കാൻകഴിയാതെ വിടപറഞ്ഞുപോകുന്ന എത്രയോ
മനുഷ്യർക്കിടയിലാണ് ഇവർമൂന്നുപേർ ഈ സാഹസിക്കയാത്രനടത്തി അത്ഭുതപ്പെടുത്തിയത്.
       പൊറ്റെക്കാടിൻ്റെ യാത്രാവിവരണം മാത്രം വായിച്ചുശീലമുള്ള ഒരുകൂട്ടം വായനക്കാർക്ക് മുന്നിലേക്കാണ് ഒരു സന്ദേഹവുംകൂടാതെ ബൈജു തൻ്റെ യാത്രവിവരണം വെച്ചുനീട്ടിയത്.കടന്നുപോയ ഓരോ രാജ്യവും അവിടുത്തെ ഭൂമിശാസ്ത്രപരമായ ഓരോ സവിശേഷതയും ഓരോരാജ്യത്തു നിലനിൽക്കുന്ന റോഡ് നിയമങ്ങളും വിദേശികൾക്കുള്ള യാത്രാനുമതികളും അവിടുത്ത പ്രധാന ഭക്ഷണവും ഭാഷയും നാണയവും അങ്ങനെയല്ലാത്തരത്തിലുമുള്ള വിവരങ്ങളും ബൈജു കൃത്യമായി ഈ യാത്രാവിവരണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.യാത്ര അസാധ്യമാണ് എന്ന് പറയുന്നതിൽ അത്ഭുതമില്ല.27-രാജ്യങ്ങൾ,24000 -കീലോമീറ്റർ,72-ദിവസം ഇതായിരുന്നു അവർ പൂർത്തിയാക്കിയ ലണ്ടൻ യാത്ര.
           ബൈജുവിൻ്റെ വിവരണം ദൈനദിന വെല്ലുവിളികളിലൂടെയും സംഘർഷങ്ങളിലൂടെയും വായനക്കാരനെയൊരു സഹയാത്രികനെപോലെ കൂട്ടിക്കൊണ്ടുപോകുന്നു.നീണ്ടു നിവർന്നുകിടക്കുന്നപാതയും അവിടുത്തെ സംസ്കാരങ്ങളും ചുരുങ്ങിയവക്കുകളിലൂടെ വിവരിക്കുന്നത് വായന സാധ്യമാക്കുന്നു."മലയാളികളില്ലാത്ത നാടുണ്ടോ" എന്നുനാം കാര്യമായും തമാശയായും ചിലപ്പോഴെങ്കിലും പറയാറുണ്ട്.അത് സത്യമാണെന്ന് ഈ യാത്രാവിവരണം വായിച്ചാൽ മതിയാകും.

Wednesday, December 11, 2019

എൻ്റെ മകൾ ഒളിച്ചോടും മുൻപ് - സുസ്മേഷ് ചന്ത്രോത്ത്

 എഴുത്തിലെ ആഖ്യാന ഭാഷയുടെ കാര്യത്തിൽ അതീവ ജാഗ്രത പ്രകടിപ്പിക്കുന്ന എഴുത്തുകാരനാണ് സുസ്‌മേഷ്‌ ചന്ത്രോത്ത്.കലാരൂപത്തിൻ്റെ തികവിൽ ശ്രദ്ധലുവായ ഒരു എഴുത്തുകാരനിൽ ഇത് സ്വാഭാവികമാണ്.അതിലുപരി മലയാളത്തിൻ്റെ തനിമക്കു വേണ്ടിയുള്ള മനഃപ്പുർവ്വമായ ഒരു അന്തർദാഹം ഈ എഴുത്തുകാരൻ്റെ എഴുത്തുകളിൽ നമുക്ക് കാണാൻ സാധിക്കും.
             കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌ക്കാരംകിട്ടിയ യുവ എഴുത്തുകാരനായ സുസ്മേഷ് ചന്ത്രോത്തിൻ്റെ കഥാ സമാഹാരമാണ് "എൻ്റെ മകൾ ഒളിച്ചോടും മുൻപ് ". മലയാള ചെറുകഥയുടെ ഇതുവരെയുള്ള ചരിത്രത്തിൽ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.കുറെയേറെ എഴുത്തുകാർ സമകാലീന ജീവിതത്തെ തൻ്റെ എഴുത്തിൽ ഉൾക്കൊള്ളിക്കുകയും ഏകമുഖമായ ജീവിത ചിത്രീകരണത്തിനുപകരം സംവാദാത്മകരമായി അത് ചിത്രീകരിക്കുകയും ചെയ്യുന്നു.അക്കൂട്ടത്തിൽ പെടുത്തതാവുന്ന ഒരു എഴുത്തുകാരനാണ് സുസ്മേഷ്.
             ഞാൻ അദ്ദഹത്തിൻ്റെതായി ആദ്യം വായിക്കുന്ന നോവൽ "ആത്മഛായ" ആണ്.പിന്നീടങ്ങോട് ഗാന്ധിമാർഗം -മരണ വിദ്യാലയം -സ്വർണ മഹൽ -സങ്കട മോചനം -ബാർകോഡ് തുടങ്ങി എനിക്കുകടന്നുപോകാൻ ഇടവന്നിട്ടുള്ള അദ്ദേഹത്തിൻ്റെ കഥാ സമാഹാരങ്ങളിലെല്ലാം തന്നെ ഈ എഴുത്തുകാരനിൽ അഗാധമായ പ്രത്യാശ വെച്ചുപുലർത്താൻ പ്രേരിപ്പിക്കുമായിരുന്നു.
             അപസർപ്പക ഛായാഗ്രാഹകൻ -എന്ന കഥയിൽ ഒരു രാഷ്‌ടീയക്കാരൻ്റെ  വ്യക്തതിജീവിതത്തിലേക്ക് അപരനാൽ എത്തിക്കപ്പെടുന്ന ഒരു ചിത്രമാണ് കഥാതന്തു.മുനിസിപ്പൽ ചെയർമാൻ സഥാനത്തേക്ക് മല്സരിക്കുകയുണ്ടായ മാധവൻ നീറനാടൻ എന്ന രാഷ്ട്രീയ നേതാവ് അയാളുടെ ജീവിതത്തിൽ ആദ്യമായും അവസാനമായും വാങ്ങിയ കൈക്കൂലി നന്നായി പകർത്തിവെച്ചിട്ടുള്ളതാണ് മേല്പറഞ്ഞിട്ടുള്ള ചിത്രം.തൻ്റെ രാഷ്ട്രീയ ജീവിതത്തിനു മങ്ങലേൽപ്പിക്കാൻ ഇത് കാരണമാകുമോ എന്ന ഉൾഭയമാണ് കഥ.താൻ അല്ല ചിത്രത്തിലെന്ന് ഫ്രീലാൻഡറായ ഫോട്ടോഗ്രാഫറോട് പറയുമ്പോൾ കഴിഞ്ഞ വെള്ളയാഴ്ചയാണ് ഞാൻ ഇത് പകർത്തിയതെന്ന് പറയുമ്പോൾ അയാൾ വിയർത്തുടുപ്പിനോട് ചേരുന്നു.ഇവിടെ ഒരു വ്യകിതിയെ രണ്ടുകളങ്ങളിലായി തിരിച്ച് നമുക്ക് കാണിച്ചുതരുന്നു.
            അതുപോലെതന്നയാണ് കുടുംബശ്രീ -എന്ന കഥയും.മകനെ വിളിക്കാൻ ദിറുതിയിൽ സ്കൂളിലേക്ക് പോകുന്ന അനിതയിലാണ് കഥതുടങ്ങുന്നത്.വഴിയിൽ പലയിടാത്തതായി ചിതറിക്കിടക്കുന്ന പണം തൻ്റെതെന്ന കണക്കെ വാരിക്കൂട്ടുകയും അതിൽ അമർഷം പൂണ്ട അനിത സമയോചിതമായി ഇടപെട്ട് പണം പോലീസിൽ എത്തിക്കുന്നു.ഇവിടെ മനുഷ്യനിലെ നന്മ ഇനിയും നഷ്ട്ടപെട്ടുപോയിട്ടില്ല എന്ന്കാണിച്ചുതരുകയും ചെയ്യുന്നു.ഇത്തരത്തിൽ ജീവിതത്തിൻ്റെ  നീതികളെ കത്തെഴുത്തിലൂടെ സുസ്മേഷ് വിവരിക്കുന്നു.എല്ലാപേരും ഉണ്ടായിട്ടും തീർത്തും ഒറ്റപ്പെട്ട ഒരു സ്ത്രീയെ  വിവരിച്ചുകാണിച്ച് തരുന്നുണ്ട്.
         മനുഷ്യ ജീവിതത്തിലേക്കുള്ള മൊബൈൽ ഫോണിൻ്റെ കടന്ന് വരവാണ് "സമൂഹ വാഴ്ചക്കെതിരെയുള്ള ഒരു മരണ സന്ദർഭം "എന്ന കഥയിൽ പറയുന്നത്.സേവ്യർ തൻ്റെ ഫോൺ ജീവിതത്തിൽ നിന്നും ഒഴുവാക്കുന്നത് അതിൻ്റെ അടക്കം നടത്തികൊണ്ടാണ്.അത്രത്തോളം മനുഷ്യനിലേക്ക് മൊബൈൽ ഫോൺ കടന്നുവരുന്നു എന്ന് ഇതിൽനിന്നും മനസിലാക്കാൻ സാധിക്കും.മരണം കൊണ്ടല്ലാതെ അതിനെ ജീവിതത്തിൽനിന്നും പുറത്താക്കാൻ പറ്റില്ലെന്ന് കാണിച്ചുതരുകയും ചെയ്യുന്നുണ്ട് കഥാകാരൻ.ഇതറിഞ്ഞ മേയർ ചടങ്ങിൽ പങ്കുകൊള്ളുകയും ചെയ്യുന്നു.അയാളിലും സ്വൈര്യ ജീവിതതിന്ന് മൊബൈൽ ഒരു വിലങ്ങുതടിയാകുന്നുണ്ടെന്ന് മനസിലാക്കുകായും; അയാൾ മൊബൈലിൻ്റെ മരണം ആഗ്രഹിക്കുകയും ചെയ്യുന്നു. മറ്റാർക്കും ചെയ്യാൻ കഴിയാത്തതാണ് സേവ്യർ ചെയ്തതെന്ന് മേയർ മനസിലാക്കുകയും മേയർ സേവ്യറെ അഭിനന്ദിക്കുകയും ചെയ്യുന്നു.
           മൂന്ന് സ്ത്രീകളെ ആധാരമാക്കിയുള്ളതാണ് പുരുഷജന്മം -എന്ന കഥ.ഇതിലെ കഥാപാത്രങ്ങൾ വെളിപ്പെടാനാവാത്തതരത്തിൽ പരസ്പ്പരം ബന്ധപ്പെട്ടുകിടക്കുന്നു.ഇതിലെ കഥാപാത്രമായ തപൻ അദ്ദേഹത്തിൻ്റെ ജീവിതത്തിൽ സ്വാന്തനം അരുളിയ സ്ത്രീയെ കാണാൻ പോകുന്നതാണ്  കഥാ സന്ദർഭം.തൻ്റെ പിതാവായ സുബോധിനി ഏറ്റവും നന്നായി മനസിലാക്കിയത് സന്യാസിനിയായ സ്ത്രീയാണ് എന്നുപറയുമ്പോൾ -താൻ ജീവിച്ചതുതന്നെ ഇത് കേൾക്കാൻ വേണ്ടിയായിരുന്നു എന്ന് പറഞ്ഞാണ് ആ പ്രസ്താവനയെ തപൻ സ്വാഗതം ചെയ്തത്.ഇതിലെ ഉൾപൊരുളുകൾ വായനയുടെ വേഗത കൂട്ടുന്നതിന് കാരണമാകുന്നു.
           ഈ കഥാസമാഹാരത്തിൽ ഉദ്വേഗ ജനകവും സംഘർഷ ഭരിതവുമായ കഥ "എൻ്റെ മകൾ ഒളിച്ചോടും മുൻപ് "ആണ്.ഇന്നോ നാളെയോ തൻ്റെ മകൾ എൽമ അവൾ മൂന്നര വർഷമായി സ്നേഹിക്കുന്ന നൗഫൽ എന്ന ചെറുപ്പക്കാരനൊപ്പം നാടുവിടും -എന്നുപറഞ്ഞാന്ന് കഥ തുടങ്ങുന്നതുതന്നെ.കേരളത്തിൽ ഏതുകുടുംബത്തിനും സംഭവിക്കാവുന്ന ഒന്നുമാത്രമാണ് ഈ കഥാ സന്ദർഭം.ഇവിടെ കഥ പറഞ്ഞുതുടങ്ങുന്നത് പിതാവിൽകൂടിയാണ്.എൽമയുടെ അമ്മ നീന അവൾക്കെന്തുകൊണ്ടും യോചിച്ച ഒരുബന്ധമല്ല ഇതെന്ന ബോധത്തിൽ നിന്ന് ഈ പ്രേമ ബന്ധത്തെ എതിർക്കുകയും ചെയ്യുന്നു. എൽമ നൗഫലിൻ്റെ ഭാര്യ ആയിക്കഴിഞ്ഞാൽ അവൾ അവളുടെ വിശ്വാസം ഉപേക്ഷിച്ച് അവൻ്റെ വിശ്വാസത്തിൽ പങ്കുകൊള്ളേണ്ടി വരുന്നത് അവൻ്റെ രണ്ട് സഹോദരിമാരുടെ വിവാഹം നടക്കുന്നതിനു വേണ്ടിയാന്നെന്ന് പറഞ്ഞുവെക്കുന്നു.സ്ത്രീയുടെ പൊതുബോധത്തെയും ഇഷ്ട്ടാനിഷ്ടങ്ങളെയും ഏതുവിധേനയും മാറ്റിമറിക്കാൻ കഴിയുന്ന ഒന്നാണെന്ന് ഇതിലൂടെ കഥാകാരൻ പറഞ്ഞുവെക്കുന്നു.നൗഫലുമായുള്ള ബന്ധം ദൃഢമാണെന്ന് പിതാവ് മനസിലാക്കുകയും നീനയെ അത് പറഞ്ഞുമനസിലാക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ;പിതാവിന് അവളോടുള്ള സ്നേഹത്തിൻ്റെ ആഴം ചോദ്യം ചെയ്യപ്പെടുന്നു.ഭാര്യയുടെയും മകളുടെയും സ്നേഹത്തിൻ്റെ പിടിവലിക്കുള്ളിൽ ശ്വാസം മുട്ടുന്ന ഒരു പിതാവിനെ നന്നായിത്തന്നെ സുസ്മേഷ് വരച്ചുകാട്ടുന്നുണ്ട്.പിതാവിൻ്റെയുള്ളിൽ അവൾ ഒരു കുഞ്ഞാണ്;നീനയിൽ അവളൊരു പെൺകുട്ടിയുമാണ്.ഇതിനിടയിലുള്ള സ്നേഹത്തിൻ്റെ കരുതലിനെയാണ് എൽമ രണ്ടുതരത്തിലും അനുഭവിക്കുന്നത്.ഇരുട്ടിയും അവളുടെ മുറിയിൽ വെളിച്ചം കാണുന്ന പിതാവ് അവളോട് അതേപ്പറ്റിചോദിക്കുകയും അവളിലെ നിശബ്ദത അയാളിൽ ഉത്തരമാകുകയും ചെയ്യുന്നു."താൻ ഒരാളെ സഹിച്ചാൽ അത് തെറ്റാകുമോ?"എന്ന് പിതാവിനോട് എൽമ ചോദിക്കുന്നുണ്ട്.അവൻ ആരാണെന്ന് ചോദിക്കുമ്പോൾ "സീനിയറാണ്ഞാൻ 'എസ്സ്' എന്നോ 'നോ' എന്നോ പറഞ്ഞിട്ടില്ല " എന്നുപറയുകയും രണ്ടുവർഷത്തിനുശേഷം വീണ്ടും ഒരു ചോദ്യവുമായി പിതാവിനെ സമീപിക്കുമ്പോൾ അവളിലെ തീരുമാനം ഉറച്ചതായിരുന്നു;അവൾ ഒരു മുതിർന്ന പെണ്ണായിരിക്കുന്നുയെന്ന് സുസ്മേഷ് പറയാതെ പറഞ്ഞുതരുന്നു.
          തൻ്റെ ഓരോ ആഖ്യാനവും ഉറച്ചതാകണമെന്ന സുസ്മേഷിൻ്റെ ബോധപൂർവമായ നിർബന്ധം പല എഴുത്തിലും കാണാൻ സാധിക്കും.പിതാവിനെ അൽപ്പനേരം നോക്കിനിന്ന എൽമ-അവൾപോകുമെന്ന് ഉറപ്പുള്ള പിതാവും ഒരു വൃത്തത്തിൻ്റെ പൂർത്തീകരണം പോലെ അവശേഷിക്കുന്നത് അതിൻ്റെ ഉദാഹരണമാണ്.അതിനുശേഷം കഥ എന്തായി എന്ന് കഥാകൃത്ത് വിവരിക്കുന്നില്ല.വായനക്കാരനിലേക്ക് അവസാനഭാഗം വെച്ചുനീട്ടുകയാണ് സുസ്മേഷ് ചന്ത്രോത്ത്.  

Saturday, December 7, 2019

മലയാളത്തിൻ്റെ പ്രീയപെട്ട എഴുത്തുകാരൻ ടീ.പത്മനാഭൻ 90-ൻ്റെ നിറവിൽ

മലയാളത്തിൻ്റെ പ്രീയപെട്ട എഴുത്തുകാരൻ ടീ.പത്മനാഭൻ 90-ൻ്റെ നിറവിൽ എത്തിനിൽക്കുകയാണ്‌.സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തെ പറ്റിയും മാറിപ്പോയ സാമൂഹിക ജീവിതത്തെപ്പറ്റിയും അവിടെ ജീവിക്കുകയും അതിജീവിക്കുകയും ചെയ്ത് എഴുത്തുകാരെ പറ്റിയും അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്.അത് അദ്ദേഹം നമ്മോടു പങ്കുവെക്കുകയാണ് മാതൃഭൂമി ദിനപത്രത്തിലൂടെ (2019 -ഡിസംബർ 07). ഇന്നാണെങ്കിൽ ഒരു വിശാലമായ ഉത്തരം പറയേണ്ടുന്നതിൻ്റെ ആവശ്യകതയും നിലനിൽക്കുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുകയും ചെയ്യുന്നത്.
          എഴുത്തുകാരൻ തൻ്റെ അഭിപ്രായം പറയുകയെന്നത് ഇന്നത്തെ സാഹചര്യത്തിൽ വിഷമം പിടിച്ചൊരു പണിയാണെന്ന് പത്മനാഭനെപ്പോലെ അനുഭവസമ്പത്തുള്ള ഒരു എഴുത്തുകാരൻ പറയുന്നതിൻ്റെ വൈചിത്യം മനസിലാക്കാവുന്നതേയുള്ളു.അഭിപ്രായം പറഞ്ഞതിൻ്റെ പേരിൽ  പലതും നഷ്ടപ്പെട്ടേക്കാം ചിലപ്പോൾ ജീവൻ-അതുമല്ലെങ്കിൽ സ്വാതന്ത്ര്യം-അതുമല്ലെങ്കിൽ സർക്കാർ അംഗീകാരങ്ങളോ പുരസ്‌ക്കാരങ്ങളോ.എത്ര ഭീതിദത്തമാണ് ഇന്നത്തെ കാലാവസ്ഥ.
         ഒരിക്കൽ ഒരു പൊതുവേദിയിൽ കത്തിച്ചുവെച്ച നിലവിളക്കിൽനിന്നും ബഷീർ സിഗരറ്റ് കത്തിച്ചു വലിച്ചു എന്നത് നടന്ന സംഭവമാണ്.അദ്ദേഹത്തിൻ്റെ നിഷ്കളങ്കതയാണ് എല്ലാരും അതിൽ കണ്ടതെങ്കിലും ഇന്നങ്ങനെ കാണണം എന്നില്ല.മറിച്ച് സദസ്സ് പോലും മതത്തിൻ്റെ പേരിൽ തരംതിരിക്കപ്പെടുന്ന ഈ രാഷ്ട്രീയ സാഹചര്യത്തിൽ.പലതുറന്നുപറച്ചിലുകളുടെയും പേരിൽ അദ്ദേഹത്തെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചിട്ടുണ്ട്.അതൊക്കെ അദ്ദേഹം നേരിടുകയുംചെയ്തു.   എഴുത്തിൽ സെക്സ് എഴുതിയാൽ മാത്രമേ കഥ പൂർത്തിയാകൂ എന്ന മനസ്സ് വെച്ചുപുലർത്തുന്ന എഴുത്തുകാരെ നിഷിദ്ധം വിമർശിക്കുകവരെ ചെയ്ത് അദ്ദേഹം തൻ്റെ കഥകളും നോവലുകളുമാണ് ഉദാഹരണമായി പറഞ്ഞത്. 
       കാലം നമ്മളിൽ ആൽമരംപോലെ വളർത്തുന്നത് ഇരുട്ടാണ്,വെളിച്ചമല്ല.ഇരുട്ടുകടഞ്ഞാൽ വെളിച്ചംകിട്ടില്ല.ഉള്ള വെളിച്ചം നന്നായി കത്തിക്കുകയാണ് വേണ്ടത്. 

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...