മലയാളത്തിൻ്റെ പ്രീയപെട്ട എഴുത്തുകാരൻ ടീ.പത്മനാഭൻ 90-ൻ്റെ നിറവിൽ എത്തിനിൽക്കുകയാണ്.സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തെ പറ്റിയും മാറിപ്പോയ സാമൂഹിക ജീവിതത്തെപ്പറ്റിയും അവിടെ ജീവിക്കുകയും അതിജീവിക്കുകയും ചെയ്ത് എഴുത്തുകാരെ പറ്റിയും അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്.അത് അദ്ദേഹം നമ്മോടു പങ്കുവെക്കുകയാണ് മാതൃഭൂമി ദിനപത്രത്തിലൂടെ (2019 -ഡിസംബർ 07). ഇന്നാണെങ്കിൽ ഒരു വിശാലമായ ഉത്തരം പറയേണ്ടുന്നതിൻ്റെ ആവശ്യകതയും നിലനിൽക്കുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുകയും ചെയ്യുന്നത്.
എഴുത്തുകാരൻ തൻ്റെ അഭിപ്രായം പറയുകയെന്നത് ഇന്നത്തെ സാഹചര്യത്തിൽ വിഷമം പിടിച്ചൊരു പണിയാണെന്ന് പത്മനാഭനെപ്പോലെ അനുഭവസമ്പത്തുള്ള ഒരു എഴുത്തുകാരൻ പറയുന്നതിൻ്റെ വൈചിത്യം മനസിലാക്കാവുന്നതേയുള്ളു.അഭിപ്രായം പറഞ്ഞതിൻ്റെ പേരിൽ പലതും നഷ്ടപ്പെട്ടേക്കാം ചിലപ്പോൾ ജീവൻ-അതുമല്ലെങ്കിൽ സ്വാതന്ത്ര്യം-അതുമല്ലെങ്കിൽ സർക്കാർ അംഗീകാരങ്ങളോ പുരസ്‌ക്കാരങ്ങളോ.എത്ര ഭീതിദത്തമാണ് ഇന്നത്തെ കാലാവസ്ഥ.
ഒരിക്കൽ ഒരു പൊതുവേദിയിൽ കത്തിച്ചുവെച്ച നിലവിളക്കിൽനിന്നും ബഷീർ സിഗരറ്റ് കത്തിച്ചു വലിച്ചു എന്നത് നടന്ന സംഭവമാണ്.അദ്ദേഹത്തിൻ്റെ നിഷ്കളങ്കതയാണ് എല്ലാരും അതിൽ കണ്ടതെങ്കിലും ഇന്നങ്ങനെ കാണണം എന്നില്ല.മറിച്ച് സദസ്സ് പോലും മതത്തിൻ്റെ പേരിൽ തരംതിരിക്കപ്പെടുന്ന ഈ രാഷ്ട്രീയ സാഹചര്യത്തിൽ.പലതുറന്നുപറച്ചിലുകളുടെയും പേരിൽ അദ്ദേഹത്തെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചിട്ടുണ്ട്.അതൊക്കെ അദ്ദേഹം നേരിടുകയുംചെയ്തു. എഴുത്തിൽ സെക്സ് എഴുതിയാൽ മാത്രമേ കഥ പൂർത്തിയാകൂ എന്ന മനസ്സ് വെച്ചുപുലർത്തുന്ന എഴുത്തുകാരെ നിഷിദ്ധം വിമർശിക്കുകവരെ ചെയ്ത് അദ്ദേഹം തൻ്റെ കഥകളും നോവലുകളുമാണ് ഉദാഹരണമായി പറഞ്ഞത്.
കാലം നമ്മളിൽ ആൽമരംപോലെ വളർത്തുന്നത് ഇരുട്ടാണ്,വെളിച്ചമല്ല.ഇരുട്ടുകടഞ്ഞാൽ വെളിച്ചംകിട്ടില്ല.ഉള്ള വെളിച്ചം നന്നായി കത്തിക്കുകയാണ് വേണ്ടത്.

No comments:
Post a Comment