

വായനയിൽ ഓരോ സ്ഥലത്തും വായനക്കാരൻറെ മനസ്സിനെ തുറസ്സായ ഒരു സ്ഥലത്ത് കൊണ്ടുചെന്നെത്തിക്കുകയും,സ്വയം വിലയിരുത്താൻ അവസരം കൊടുക്കുകയും ചെയ്യുന്നുണ്ട് ഈ നോവൽ. ഇതുമൂലം തുറന്നുകാട്ടപ്പെടുന്നത് ഓരോ മനുഷ്യൻറെയും ജൈവരാഷ്ട്രീയം ആണ്. പലപ്പോഴും അന്യവൽക്കരിക്കപ്പെടുന്നത് പ്രാകൃതമായ നാടൻ ഭാഷയാണ്. അത്തരം ഭാഷയുടെ ഒരു പുനർജനനം കൂടിയാണ് എഴുത്തുകാരി ഈ നോവലിലൂടെ സാധ്യമാക്കുന്നത്. ഇനിയും ഈ നോവൽ വായിക്കാത്തവരോട് കൂടുതലൊന്നും പറയുന്നില്ല.അവർ ബൗദ്ധിക കർത്തവ്യത്തെ സ്വയം മനയിലാക്കിയെടുക്കട്ടെ,അതിനുള്ള ഒരു സുവർണ്ണാവസരം കൂടിയാണ് ഈ നോവലിലൂടെ ഓരോ വായനക്കാരനും സാധ്യമാകുന്നത്...
No comments:
Post a Comment