Saturday, October 21, 2023

നിശബ്ദ അട്ടിമറി - ജോസി ജോസഫ്

 മാധ്യമ പ്രവർത്തനം ഒരു രാജ്യദ്രോഹകുറ്റമായികൊണ്ടിരിക്കുന്ന ഈ കാലത്ത് വേണമെങ്കിൽ ഒന്നോ രണ്ടോ യു എ പി എ ചുമത്താവുന്ന പണി ചെയ്യുന്ന ഇവർ പല സംവിധാനങ്ങളും തകർത്തെറിയപ്പെട്ടപ്പോഴും ; അത് വകവയ്ക്കാതെ മാധ്യമ പ്രവർത്തകർ ഇപ്പോഴും മുന്നിട്ടിറങ്ങുന്നുണ്ട്. അത്തരത്തിൽ തൻ്റെ മാധ്യമ പ്രവർത്തന ജീവിതത്തിൽ നിന്നും ജോസി ജോസഫ് പകർത്തിയതാണ് നിശബ്ദ അട്ടിമറി

ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു മാധ്യമ പ്രവർത്തകനാകാൻ അയാൾക്ക് ചുരുങ്ങിയ സമയം കൊണ്ട് സാധിച്ചു. ഒരു ഇൻവെസ്റ്റിഗേറ്റീവ് തലത്തിൽ മുന്നോട്ടു പോകുന്ന വായന നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളുടെ ഉൾപ്പൊരുളുകൾ എന്തെന്ന് വളരെ ആഴത്തിൽ മനസ്സിലാക്കിത്തരാൻ ജോസി ജോസഫിന് ഈ എഴുതുകൊണ്ട് സാധിച്ചു.
കറതീർന്ന ഒരു സുരക്ഷാസംവിദാനത്തിനുചുറ്റും നിൽക്കുന്ന ഒരു ആധുനിക രാഷ്ട്രത്തെ ഇങ്ങനെ പന്താടുന്നത് എങ്ങനെയാണെന്ന് നമുക്കിതിൽ നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇങ്ങനെ സകലമാന ഭീദിതമായ സംഭവങ്ങൾക്ക് നടുവിലേക്ക് ജോസി ജോസഫ് വായനക്കാരെ വലിച്ചിടുകയും ഒടുവിൽ അവയെല്ലാം ഒരു പേക്കിനാവായി മാറുകയും ചെയ്യുമ്പോഴാണ് നിശബ്ദ അട്ടിമറി എവിടെയാണ് നടന്നതെന്ന് വായനക്കാരായ നമുക്ക് മനസ്സിലാക്കാൻ സാധിക്കുകയുള്ളു.
ജനാധിപത്യത്തെ തകിടം മറിക്കുന്ന പഴഞ്ചൻ മതവിശ്വാസങ്ങൾ ആധുനിക രാഷ്ട്രത്തേയും ആധുനിക മനുഷ്യരെയും ഭരിക്കാനിറങ്ങിപ്പുറപ്പെടുമ്പോഴുണ്ടാകുന്ന പിഴവുകളാണ് മിക്ക സംഭവങ്ങൾക്കും മൂലകാരണമെന്ന് നാം സ്വയം തിരിച്ചറിയും. എന്നാൽ ഞാൻ വായനയിൽ പരിശോധിക്കാൻ ശ്രമിക്കുന്നത് - ലോകത്തെല്ലായിടത്തും ജനാധിപത്യം ഏകാധിപത്യമായി അധഃപതിക്കുന്നതിൻ്റെ കാരണമാണ്..!
ധരാളം മാധ്യമ പ്രവർത്തനത്തിൻ്റെ സന്ദർഭങ്ങൾ ഇതിൽ വിവരിക്കുന്നുണ്ട്. അതിൽ പലതിലും എടുത്തുപറയുന്ന പൊതുമായ ഒരു സംഭവം പല വിഷയങ്ങളിലായി പ്രതിചേർത്ത് അറസ്റ്റ് ചെയ്യപ്പെടുന്നത് അന്നുവരേയും പോലീസിനുവേണ്ടി ഇൻഫൊർമേഴ്‌സായി പണിയെടുത്ത വിശ്വസ്തരായിരിക്കും എന്നതാണ്. ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത ഒരു വിവരമായിരുന്നു അത്. അങ്ങനെ പണിയെടുത്തവർക്കൊക്കെയും പണമായിരുന്നു വേണ്ടിയിരുന്നത്. അതിൽ എടുത്തുപറയേണ്ട ഒന്ന്, ഓരോ വിവര ശ്രോദസുകളും തെളിയിക്കപ്പെടാത്ത കേസ്സുകളിലെ പ്രതികളായിരുന്നു എന്നതാണ്. അങ്ങനെ ഒരു വ്യവസ്ഥിതിയിൽ ആരൊക്കെയോ സൃഷ്ട്ടിച്ച അപചയത്തിൻ്റെ ദൃഷ്ട്ടാന്തമായിരുന്നു ഗോധ്രാ കലാപം. 2002 ഫെബ്രുവരി 27 ന് ഗോധ്രാ സ്റ്റേഷനിൽ ട്രെയിൻ എത്തിയത് നിശ്ചയിക്കപ്പെട്ട സമയത്തിനും ഏറെ വൈകിയാണ്. എത്തിക്കഴിഞ്ഞു അതിലെ എസ് ആർ കമ്പാർട്ട് മെൻറ്ന് തീ പിടിക്കുന്നു. അതിലുണ്ടായിരുന്ന അൻപത്തൊൻപത് കർസേവകർ വെന്ത് മരിക്കുന്നു. കരുതിക്കൂട്ടി ആരോ തയ്യാറാക്കിയ ഗൂഢാലോചനയിൽ നടന്ന ഒരു കൂട്ട കൊലയാണത്. അപ്പോഴത്തെ ഗൂഢാലോചന സിദ്ധാന്ധം അത് മുസ്ലീങ്ങളാണ് ചെയ്തത് എന്നായിരുന്നു. ഗോധ്രയും അതിനെത്തുടർന്ന് 2002 ലെ ഗുജറാത്ത് കലാപവും ഒരേ പന്തത്തിൽ നിന്ന് തന്നെ കൊളുത്തിയ തീയായിരുന്നെന് വൈകാതെ മനസ്സിലായി. പലകുറി ഗുജറാത്ത് കലാപത്തിൻ്റെ കാരണങ്ങൾ അന്വേക്ഷിക്കപെടുന്നുണ്ടെങ്കിലും അതിൽ സുരക്ഷാ സങ്കങ്ങൾക്കുള്ള പങ്ക് എത്രയാണെന്ന് ആരും പരിശോധിച്ച് കണ്ടില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ഒരു സമുദായത്തെ വെച്ച് ഭരണകൂടത്തിൻറെ പിൻതുണയോടെ ഇത്രയും വലിയൊരു കലാപം നടത്താൻ ആകുമെന്ന വസ്തുത സൃഷ്ട്ടിച്ച സാഹചര്യത്തിൽ; വിരമിച്ച ജഡ്‌ജിമാരെ ചേർത്ത് എട്ട് അംഗ കൃഷ്ണയ്യർ ട്രൈബ്യുണൽ രൂപികരിച്ചു. സംസ്ഥാനത്ത് കലാപ ബാധിതമായ പതിനാറ് ജില്ലകൾ സന്ദർശിക്കുകയും 2094 പേരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ ട്രൈബ്യുണലിന് മുന്നിൽ ഉദ്യോഗസ്ഥരും മന്ത്രിമാരും കൂടിക്കാഴ്ചക്ക് സമ്മതിച്ചു. അതിൽ ഒരു മന്ത്രി ഹരേൺ പാണ്ഡ്യ എന്ന മുൻസർക്കാരിൻ്റെ കാലത്തേ ആഭ്യന്തര മന്ത്രി ആയിരുന്നു. 2003 മാർച്ച് 26 ന് തൻറെ പതിവ് പ്രഭാത സവാരിക്കിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന മാരുതി 800 കാറിനുള്ളിൽ വെടിയുണ്ടയിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ദാവൂദ് സംഘമാണ് കൊലപാതകം നടത്തിയതെന്ന് എൽ കെ അദ്വാനി കുറ്റപ്പെടുത്തി. ഡി ജി പി വൻസാരയാണ് പാണ്ഡ്യായുടെ കൊലപാതകം അന്വേഷിച്ചത്. തുടർന്ന് സമ്മർദ്ദം മൂലം കേസ് റി.യോഗേഷ് ചന്ദർ മോദി എന്ന IPS ഉദ്യോഗസ്ഥന് കൈമാറി. പിന്നീട കണ്ടത് സുപ്രീംകോടതി ആരുടെയൊക്കെയോ കയ്യിലെ ഞാണിന്മേൽ കളിക്കുന്നതാണ്. സാധൂഹരിക്കാൻ കഴിയുമാരിയുന്ന പല സാക്ഷിമൊഴികളും എസ് സി തള്ളി. എന്നാൽ അതേസമയം അത് എച്ച് സി പരിഗണിച്ചിരുന്നു.

ഇങ്ങനെ മുന്നിട്ട് പോകുന്ന വായന പിന്നെയും പല കലാപങ്ങളിലേക്കുമാണ് കൊണ്ടുചെന്ന് നിർത്തുന്നത്. പല കലാപങ്ങളും ഏന്തിൻറെ ഒക്കെയോ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്നതാണ് മറ്റാരും പറയാതെതന്നെ മനസ്സിലാക്കാൻ സാധിക്കും. സുരക്ഷാ സംവിധാനങ്ങൾക്ക് മാധ്യമങ്ങളെയും തല്പര കക്ഷികളെയും കൈകത്യം ചെയ്യുന്നതിൽ ഘടനാപരമായ വീഴ്ച ഉണ്ടാകുന്നതിൽ പ്രധാന കാരണം യാതൊരു തരത്തിലും വിശദീകരണ ബാധ്യതകൾ ഇല്ലാത്തവരാനാണ് തങ്ങളെന്ന നിലക്ക് സുരക്ഷാ ഏജൻസികൾ നേരല്ലാത്തതും ഉറപ്പിക്കാത്തതുമായ വാർത്തകൾ നൽകും. ഇത് പലപ്പോഴും നാലുകോളം വാർത്തയാകുകയും തുടർന്ന് തെറ്റായ വാർത്തകളുടെ ബാധ്യത മാധ്യമങ്ങൾ പേറുകയും ചെയ്യും. ചിലപ്പോൾ ഒരിക്കലും അതിജീവിക്കാനാകാത്ത തരത്തിൽ. ഇങ്ങനെ വാർത്തകളുടെ വ്യാജവാർത്തകളുടെ അത്യധികമായ ഒഴുക്ക് മഹത്തായ മാധ്യമ ശൃംഖലയെയും തകർത്തുകളഞ്ഞു....
മനോഹരമായ ഒരു വായന

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...