യുദ്ധം അവസാനിക്കും
നേതാക്കൾ കൈകൊടുക്കും.
ഒരു വൃദ്ധ രക്തസാക്ഷിയായ
മകനുവേണ്ടി കാത്തിരിക്കും.
ഒരു പെൺകുട്ടി പ്രിയപ്പെട്ടഭർത്താവിനുവേണ്ടി കാത്തിരിക്കും.
കുഞ്ഞുങ്ങൾ അവരുടെ നായകനായ
അച്ഛനുവേണ്ടി കാത്തിരിക്കും.
ആരാണ് നമ്മുടെ നാട്
വിറ്റതെന്നു എനിക്കറിയില്ല,
എന്നാൽ ആരാണ്
അതിനു വിലനൽകിയതെന്നു
എനിക്കറിയാം.
മഹമൂദ് ദർവിഷ്
No comments:
Post a Comment