നാൽപ്പത്തിമൂന്ന് വയസുകഴിഞ്ഞ ഒരു സ്ത്രീ തന്നെക്കാൾ പത്ത് വയസും ഏഴ് മാസവും ഇളയ ഒരുവനെ പ്രണയിക്കുന്നു; അതെ പ്രണയിക്കുന്നു... ഇത് ചിലരിൽ ഒരു സംശയത്തിന് വഴി ഒരുക്കിയേക്കാം. എന്നാൽ അവൾ വിവാഹിതയും പത്രണ്ടുവയസുള്ള ഒരു കുട്ടിയുടെ അമ്മക്കൂടിയാണെന്ന് അറിയുമ്പോൾ ചിലർ അങ്ങേയറ്റം ഒരു സദാചാരവാദിയും, സദാചാരത്തിന്റെ ഏറ്റവും വലിയ മാതൃകകൾ പരിശീലിച്ച് പരീക്ഷിക്കുന്ന അവർ അതിന്റെ ധ്വനി ജനിപ്പിക്കുന്ന ഈ പ്രേമം അവർക്ക് വൃത്തികേടായി തോന്നിയേക്കാം. എന്നാൽ ഇത് ഒരു അനശ്വര പ്രണയമാണ്. നിരുപാധിക സ്നേഹത്തിന്റെ പൊരുൾ എന്താണെന്ന് പരസ്പ്പരം അന്വേക്ഷിച്ച് കണ്ടെത്താൻ ശ്രമിക്കുന്ന നീലുവിന്റെയും മാധവിന്റെയും പ്രണയ കഥയാണ്.
Friday, May 3, 2024
പ്രേമ നഗരം - ബിനീഷ് പുതുപ്പണം
യാദൃച്ഛികമായി ഒരു വളവിൽ കൂട്ടി ഇടിക്കുന്ന രണ്ടുപേർ. അവർ പരസ്പ്പരം അടുക്കുന്നു. തുടർന്നുള്ള അവരുടെ കണ്ടുമുട്ടലുകൾ ഇരുവരിലും പരസ്പ്പരം ആശ്വാസവും കരുതലുമാകുന്നു. സ്നേഹിച്ച് സ്നേഹിച്ച് അകലാൻ ഇടം ഇല്ലാത്തെടുത്തോളം അവർ പരസ്പ്പരം ഇഴചേരുന്നു. അവരുടെ പ്രേമ സങ്കൽപ്പം ഇന്നുവരെയും മലയാള സാഹിത്യത്തിന് കണ്ടെത്താൻ കഴിയാതിരുന്ന ഒരു പ്രേമ നഗരവും ഒരു മേൽവിലാസവും കണ്ടെത്തുന്നു. അങ്ങോട്ടേക്ക് ടിക്കറ്റ് എടുത്തവരാണ് ഇത് വായിച്ച നമ്മളിൽ ഭൂരിഭാഗം വരുന്ന വായനക്കാരും. ഇതിൽ എന്ത് പുതുമയാണ് ഉള്ളത് എന്ന് ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളത് എത്ര എത്ര ചോദ്യങ്ങക്ക് ഇപ്പോഴും ഉത്തരം കിട്ടാത്തതായുണ്ട് അതുപോലെ ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണിതും, എന്നാണ്. പ്രേമം എന്നത് ഇതിൽ അവളരെ സൂഷ്മമയാണ് ഉൾച്ചേർത്തിരിക്കുന്നത്. എഴുത്ത് ഒരൽപ്പം പാളിയാൽ വർഗ്ഗറാകാനുള്ള എല്ലാ സാധ്യതകളും നിലനിൽക്കുന്ന സാഹചര്യം; എന്നാൽ സൂഷ്മമായ എഴുത്ത് അത്തരം സാഹചര്യങ്ങളെയെല്ലാം തരണം ചെയ്യുന്നുണ്ട്.
പുരുഷന് സ്ത്രീയോടുള്ള അഗാധമായ പ്രേമം അവനെ എത്രവേണമെങ്കിലും കള്ളം പറയാൻ പ്രേരിപ്പിക്കും. എന്നാൽ സ്ത്രീ പ്രേമത്തിൽ കൂടുതലും സത്യസന്ധത പുലർത്തും. ഒരു ചെറു സഞ്ചിയിൽ മത്തി വാങ്ങി മടങ്ങുന്ന മാധവ് പച്ചക്കറി വാങ്ങാൻ നിൽക്കുന്ന നീലുവിനെ കാണുന്നു. ബസ്റ്റാന്ഡിലെക്കാണോ എന്ന അവളുടെ ചോദ്യത്തിന് സ്കൂട്ടർ ഉണ്ടായിട്ടും അതെ എന്ന് ഉത്തരം പറയുന്നു. പ്രേമം ഒരുവനെ വകതിരുവില്ലാത്തവനാക്കുന്നു. ലജ്ജയ്യും നാണവും ഇല്ലാത്തവനാക്കുന്നു. അതിനെ നിങ്ങളൊരിക്കലും യുക്തികൊണ്ട് അളക്കരുത്. എങ്കിലേ നീലുവിന്റെ കാലിലെ രോമങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുന്ന മാധവിനെ കൂടുതൽ വിശാലമായ അർത്ഥതലത്തിൽ വായിക്കാനാകൂ.
സ്ത്രീ പുരുഷ ബന്ധത്തിന്റ ആഴവും പരപ്പും ഇതിൽ കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. അതുകൊണ്ട് രതിയാണ് പ്രണയത്തിന്റെ ഏറ്റവും വലിയ പങ്കിടൽ എന്നത് ഈ നോവൽ വായിച്ചതിന് ശേഷം നാം മാറ്റി പറയും. കാരണം ഇവർ രണ്ടുപേരും രതിയെ അതിജീവിക്കുന്നുണ്ട്.
ഇതിനോടകം അവർ ഒരുമിച്ച് യാത്രകൾ നടത്തി. അനേകായിരം തവണ രതിയിലേർപ്പെട്ടു. എല്ലാത്തിനെയും പറ്റി പലകുറി സംസാരിച്ചു. ഒടുവിൽ അവർ ഒരു അവസാന യാത്രക്കൊരുങ്ങി. വേർപിരിയലിന്റെ അനിവാര്യത ഇരുവർക്കും അറിയാമായിരുന്നു. ജീവിതത്തിനും മരണത്തിനുമിടയിലെ ആ നിമിഷം അവർ സ്വതന്ത്രരായി. ചിറകു വേർപെട്ട ശരീരങ്ങാളായി. മാധവ് തന്റെ വിവാഹത്തിന് ഒരുങ്ങി. പക്ഷെ നീലുവിനെ മാത്രം ഫോണിൽ കിട്ടുന്നില്ല. മാധവ് കരയിൽ പിടയുന്ന മീൻ കണക്കെ പുളഞ്ഞു. നവ വരനാണെന്ന എല്ലാ യാഥാർഥ്യങ്ങളും മറന്ന് കരഞ്ഞു. അപ്പോൾ ഫോണിൽ നീളുവിന്റെ മെസ്സേജ്. " ചെക്ക് യുവർ ഇ മെയിൽ "
ദീർഘമായ ഒരു കത്ത്. കാനഡയിൽ നിന്നാണ്. അവനു വിവാഹ ആശംസകൾ നേർന്നുകൊണ്ട്. ഇനിയും നമ്മൾ കാണുമെന്ന ഉറപ്പ് നീലു കൊടുക്കുന്നുണ്ട്. നിറഞ്ഞ കണ്ണുകൾക്ക് അത് പൂർണ്ണമായി കാണാനാണക്കുന്നില്ല. അവൻ അവരുടെ അവസാന ബസ് യാത്ര ഓർത്തു. അവൾ തന്നിട്ടുപോയ തൂവാല ഓർത്തു. സങ്കട കടൽ പോലെ ഒരു കവിത ഒഴുകി വന്നു
Subscribe to:
Post Comments (Atom)
ഡയാസ് പൊറ - സുരേഷ് കുമാർ വി.
വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...
-
അറുപത് വർഷത്തെ 60 കഥകൾ കോർത്തിണക്കിയ '' കാലം മറക്കാത്ത കഥകൾ ''വായിച്ചുകൊണ്ടിരിക്കുന്നു. ഈ കഥാ സമാഹാരത്തിലെ ഓരോ കഥയിൽക്കൂടിയ...
-
ദൈവം എഴുതുന്ന കവിതയാണ് മഴയെന്ന് ആരോ എഴുതി ഞാൻ കണ്ടിട്ടുണ്ട്. മഴ ഏതൊരു മനുഷ്യനിലും സൃഷ്ടിക്കുന്ന സ്വാധീനം പറഞ്ഞറിയിക്കുക അപ്രാപ്യമാണ്.ദുഃഖവു...
-
നാം ഒരു സാഹിത്യകാരനെ വിലയിരുത്തുമ്പോൾ നിശ്ചയമായും ആ സാഹിത്യകാരനെ രൂപപ്പെടുത്തിയെടുത്ത സാമൂഹിക,രാഷ്ട്രീയ, സാഹിത്യ-പശ്ചാത്തലം പൂർണമായും ഒരു ...
No comments:
Post a Comment