ഇന്ത്യൻ ജനാധിപത്യം നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത വെല്ലുവിളികൾ നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നു. ഭരണാധികാരികൾ ഏകധിപതികൾ ആകുന്ന ഈ കാലത്ത് ജനങ്ങളാണ് പ്രതിഷേധത്തിന്റെ നാവുകളായി മാറേണ്ടത്. അതിന് ഈ പുസ്തകവായന നമ്മെ കരുത്താർജിക്കാൻ സഹായിക്കും.
ആഗോള സാമ്പത്തിക പ്രതിസന്ധികളുടെ ചരിത്രവുമായി ബന്ധപ്പെടുത്തിയും തീവ്ര വലത് ഫാഷിസ്റ്റ് രാഷ്ട്രീയ വളർച്ചയെ ബന്ധപ്പെടുത്തിയും ഈ ലേഖനങ്ങൾ വിശകലനം ചെയ്യാവുന്നതാണ്. അത്തരം പ്രതിസന്ധികളുടെ അവസാനത്തെ കണ്ണിയായി സാമുദായിക - മത - വംശീയ സംഘർഷങ്ങളെ ഇന്ത്യ കാണുന്നത്. അതിന് സ്വതന്ത്രവും നിർഭയവുമായ മാധ്യമ പ്രവർത്തനം തടഞ്ഞുകൊണ്ട് മാധ്യമ പ്രവർത്തകരെ വെറും ഏറാന്മൂളികൾ ആക്കുന്ന ഒരു സാമ്രാജിത്വ വ്യവസ്ഥ ഇതിനോടകം ഇന്ത്യയിൽ ഉടലെടുത്ത് കഴിഞ്ഞിരുന്നു. ലോകത്തിന്റെ ഇതരഭാഗത്തുള്ള മറ്റെല്ലാ തീവ്ര വലത് രാഷ്ട്രീയപ്പാർട്ടികളും ജനങ്ങൾക്കിടയിൽ ഭയം വിതറിക്കൊണ്ടിരുന്നു. 2014 ലെ പൊതുതെരഞ്ഞെടുപ്പ് ബി ജെ പി യുടെ അത്തരമൊരു പടയോട്ടമായിരുന്നു എന്ന് കാണാൻ സാധിക്കും. അതിന് മികച്ച ഒരു മുദ്രാവാക്യമായി അവർ ഉയർത്തിക്കൊണ്ട് വന്നത് ഹിന്ദു ഖത് രേ മേ ഹൈ ( ഹിന്ദു അപകടത്തിൽ ) എന്നായിരുന്നു. അതിന് മുഗൾ ഭരണം ഭാരതത്തിനു നേരെ നടത്തിയ ആക്രമണങ്ങൾ, മുഗൾ ജന സംഖ്യയിലെ ആസൂത്രണ വർധനവ്, പാകിസ്ഥാനിൽ നിന്നുള്ള ഭീഷണി എന്നിവയായിരുന്നു. അതുകൊണ്ട് നേരുത്തേ നടന്ന ഇത്തരം പ്രശ്‌നങ്ങൾ ഏതൊരു ചെറിയ അവസരത്തിലും പറയാൻ ഇവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അങ്ങനെ എന്തും വോട്ടിംങ്ങിനു ഉപയോഗിക്കാമെന്ന് ഇവരിലൂടെ നമ്മൾ മനസ്സിലാക്കി.
2019 ഒക്ടോബർ 12 ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 26 ആം സ്ഥാപക ദിനത്തിൽ ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾ എങ്ങനെ പരിഗണയിച്ചിരുന്നു എന്ന് ഇവിടെ സൂചന നൽകേണ്ടതുണ്ട്.ആ നിലക്ക് ചരിത്രത്തിൽ ആദ്യമായി പരമ്മോന്നത നീതി പീഠത്തിലെ ഉന്നത ന്യായാധിപന്മാർക്ക് പത്ര സമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിക്കേണ്ടി വന്നു.
ഇന്ത്യൻ ഭരണംകൂടത്തിന് സംഭവിച്ച വീഴ്ചകൾ അന്താരാഷ്ട്ര തലത്തിൽ ഏറെ വിമർശനങ്ങൾ സൃഷ്ട്ടിച്ചു. ആഗോള മനുഷ്യാവകാശ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം മുൻ കാലങ്ങളിൽ ആക്രഡിറ്റേഷനിലൂടെ " എ " ആണ് ലഭിച്ചിരുന്നത്. ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള 110 മനുഷ്യാവകാശ സംഘനകളെ പ്രതിനിധാനം ചെയ്യുന്ന ഈ സംഘടന U N അംഗീകരിച്ച പാരീസ് തത്വങ്ങളിലൂടെയാണ് മുന്നേറുന്നത്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഏതുനിമിഷവും ഇന്ത്യയ്ക്ക് U N മനുഷ്യാവകാശ കൗൺസിലിലുള്ള അംഗത്വം നഷ്ടപ്പെട്ടേക്കാം.
വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തെ ജനാധിപത്യ കൂട്ടായ്മകളിലൂടെ ചെറുത്ത് തോൽപ്പിക്കാനുള്ള ദൗത്യത്തിന് ഈ വായന കരുത്ത് പകരുന്നുണ്ട്.