Tuesday, August 13, 2019

#ഗൗരി #ലങ്കേഷ് #ജീവിക്കുന്ന #ഓർമ്മ

"ഗൗരി ലങ്കേഷ് ജീവിക്കുന്ന ഓർമ്മ" എന്ന പുസ്തകം ചർച്ചചെയ്യുന്നത് പത്രപ്രവർത്തനത്തിലും എഴുത്തിലും ലങ്കേഷ് എങ്ങനെ ആയിരുന്നു എന്നതിൻറെ പച്ചയായ ആവിഷ്കാരമാണ്.പുരോഗമന ചിന്താഗതിക്കാരായ കുറച്ചെഴുത്തുകാർ ലങ്കേഷിൻറെ കാഴ്ച പാടിനെ പറ്റി തുറന്ന് സംവദിക്കുകയാണ് ഈ പുസ്തകത്തിലൂടെ ചെയ്യുന്നത്.....
ആയിരിക്കണമെന്ന് നമുക്കോരോരുത്തർക്കും കാണിച്ചുതരുന്നു.അവർ സത്യത്തിൻറെയും നീതിയുടെയും ഭാഗത്ത് നിന്ന് പത്ര പ്രവർത്തനം നടത്തി.അതിൻ്റെ ഫലമായി അവർ പകരം കൊടുത്തത് അവരുടെ ജീവൻ തന്നെ ആയിരുന്നു.സംഘ പരിവാർ ശക്തികൾക്കെതിരെ അവർ നിരന്തരം ലേഖനങ്ങളും ചർച്ചകളും നടത്തി.ലങ്കേഷ് ഉൾപ്പെടെയുള്ള എഴുത്തുകാരുടെ കൊലപാതകം പരിശോധിച്ചാൽ എല്ലായിടത്തും ഒരേ കൈകൾ തന്നെയാണ് നിറയൊഴിച്ചതെന്നു കാണാൻ സാധിക്കും.ഇന്ത്യയുടെ സാംസ്കാരിക ലോകത്തെയാകമാനം ഞെട്ടിച്ചുകൊണ്ടാണ് അവരുടെ മരണം കടന്നു പോയത്.അവരുടെ ലേഖനങ്ങൾ ആരെയൊക്കയോ അസ്വസ്തപ്പെടുത്തിയിരുന്നു
പുരോഗമന ആശയക്കാരായ മാധ്യമ രംഗത്തെ പ്ര ഗൗമുഖയാണ്രി ലങ്കേഷ്.ഗൗരി ലിങ്കേഷി ൻറെ ജീവിതം പോലെ തന്നയാണ് അവരുടെ കൊലപാതകവും.ചരിത്രം പരിശോധിച്ചാൽ സ്ത്രീകൾ രക്തസാക്ഷികളായ അവസരങ്ങൾ വിരളമാണ്.ഈ പുസ്തകത്തിൻറെ ആശയം പ്രത്യേകം അഭിനന്ദനം അർഹിക്കുന്നതാണ്.അതേസമയം ലങ്കേഷ് ഫാസിസത്തിൻ്റെ കൈകളാൽ രക്തസാക്ഷികൾ ആയെങ്കിലും അവർ ഉണർത്തിവിട്ട സംവാദങ്ങൾ അവസാനിക്കുന്നില്ല അവ നിരന്തരം ചർച്ചകൾക്ക് വിദേയമാകുന്നു.അവരുടെ ജീവിതം തന്നെ മാധ്യമ പ്രവർത്തനം എങ്ങനെ

നരേന്ദ്ര ധബോൽക്കർ , ഗോബിന്ദ് പൻസാരെ , എം .എം കൽബുർഗി, ഇവരെല്ലാം സമൂഹത്തിൻറെ ആചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും നിരന്തരം ചോദ്യം ചെയ്തവരായിരുന്നു.ഇതിൻറെ ഫലമെന്നോണം അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ഒരു ബിൽ മഹാരാഷ്ട്രയിൽ പാസ്സ് ആക്കി.തുടർന്ന് ധാബോൽക്കർ സഹപ്രവർത്തകരുടെയും ഹിന്ദുത്വ വാധികളുടെയും ശത്രുവായി മാറി.ശിവജിയുടെമേൽ ശിവസേനക്കാർ കെട്ടിവെച്ച ആവരണങ്ങൾ മാറ്റി അദ്ദഹത്തെ ഒരു ചരിത്ര പുരുഷനായി അവതരിപ്പിക്കാൻ പൻസാരെയ്ക്കും കഴിഞ്ഞു.പക്ഷേ ഇതിന്റെയെല്ലാം മറുപടി മരണം ആയിരുന്നു.ഇവർ ഉയർത്തിവിടുന്ന ആശയങ്ങൾ സംഘ പരിവാർ ശ്കതികൾക്ക് മറുപടി നൽകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.യു. എൻ അനന്തമൂർത്തി, ഗിരീഷ് കർണാട്, ഭക്ത വൽസലൻ, പട്ടാഭി രാമ റെഡ്ഢി ഇവരൊക്കെ പ്രമുഖരായ സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാരന്മാരായിരുന്നു.സാഹിത്യം-രാഷ്ട്രീയം-നാടകം-സിനിമ-ലേഖനം ഇവയിലൊക്കെ അവരുടെ ഏറ്റവും ശ്കതമായ വിമർശനം കാണാൻ സാധിക്കും

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...