
തികഞ്ഞ ആത്മസഘർഷത്തോടെ ആണ് ഞാൻ ഈ പുസ്തകം വായിക്കാൻ കയ്യിൽ എടുത്തത്.അതിൻറെ പ്രധാനകാരണം മുമ്പെപ്പോഴോ ഞാൻ ഈ പുസ്തകത്തെപ്പറ്റിയും എഴുത്തുകാരിയെപ്പറ്റിയും ഫേസ്ബുക്കിലൂടെയും ബ്ലോഗിലൂടെയും എഴുതിയ ഓർമക്കുറിപ്പുകൾ വായിക്കാൻ ഇടയായതായിരുന്നു അതിൻ്റെ കാരണം.ഈ ഓർമ്മപ്പുസ്തകം വായിക്കണമോ എന്നുഞാൻ ഒരുപാട് ആലോചിച്ചു.അതിൻ്റെ കാരണം 'മഹാന്മാരെ അടുത്തറിയുമ്പോഴാണ് മനസിലെ വിഗ്രഹം ഉടഞ്ഞുപോകുന്നത്' എന്ന അറിവായിരുന്നു.എൻറെ മനസിലെ എത്ര വിഗ്രഹങ്ങളാണ് ഒരു നിമിഷത്തേക്കെങ്കിലും തകർന്ന് പോയത്:ഇതുവായിച്ച ഏതൊരുവായനക്കാരനെപോലെ...
നിസ്സഹായത,ഉന്മാദം,തികഞ്ഞആത്മനിന്ദ,തിരസ്ക്കാരം,പച്ചക്കളങ്ങൾ,പ്രാർത്ഥന,തള്ളിപറയൽ,കാപട്യങ്ങൾ,ഏകാന്ധത,സ്വാതന്ത്രം ,സ്നേഹം,മതം,വെറുപ്പ്,സൗഹൃദം തുടങ്ങിയ എത്രയെത്ര സാഹചര്യങ്ങൾ. ജീവിതത്തിൽ തനിച്ചായിപ്പോയവർക്ക് - സ്നേഹത്താൽ വഞ്ചിക്കപെട്ടവർക്കുമുള്ള ബൈബിളാണിത്.വെറും ബൈബിൾ...... ഇതിൽ ഒന്നിന്റെയും വിശ്വാസ പ്രമാണങ്ങളില്ല;ഒരു മതത്തിന്റെയും കരുതലും പിൻബലവുമില്ല അതുകൊണ്ട്...അതുകൊണ്ടുമാത്രം ഇത് എല്ലാവിശ്വാസ പ്രമാണങ്ങളുടെയും അതിർവരബുകൾക്ക് വെളിയിൽ സ്വതന്ത്രമായി നിലനിൽക്കുന്നു...തീർത്തും വ്യത്യസ്തമായി.
ഈ അനുഭവ കുറിപ്പിൽ ചില ഡേറ്റുകൾ മാറ്റുകയും,ഒരു അമ്മുമ്മയെ കൂടി കൂട്ടിയിണക്കുകയും,ചിലപേരുകൾ മാറ്റുകയും ചെയ്തതൊഴിച്ചാൽ ഈ ആത്മകഥയിൽ ഒരിടത്തും ഫാൻറ്റസിയോ-ഭാവനയോ കൂട്ടിച്ചേർത്തിട്ടില്ലെന്ന് കാണാൻ സാധിക്കും.ഈ ജീവിത കുറിപ്പിൽ എവിടേയും "അയാൾ" ആരാണ് എന്നുള്ളതിനുള്ള തെളുവുകൾ അവശേഷിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ ഞാൻ ഈ പുസ്തകം ചികഞ്ഞു ചികഞ്ഞാണ് വായിച്ചത്.അതുകൊണ്ടാകും ചിലപ്പോൾ ഈ പുസ്തകം കൂടുതൽ ആഴത്തിൽ എന്നെ സ്വാധിനിച്ചത്."അയാൾ" ആരാണെന്നതിന്റെ ചിലതെളുവുകൾ അറിഞ്ഞോ-അറിയാതയോ ഈ ആത്മകഥയിൽ അവശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട് ചുരുക്കം ചില എഴുത്തുകാരിൽ നമുക്കുണ്ടായിരുന്ന മുഴുവൻ ബഹുമാനവും കനൽ കട്ടയിൽ ജലം കുത്തിയൊഴിക്കുന്നപോലെ പെട്ടന്ന് കെടുതികളായാൻ ഈ വായനകൊണ്ട് എനിക്ക് സാധിച്ചു.ഒരുപക്ഷേ അതുതന്നെ ആയിരുന്നിരിക്കണം ഈ ആത്മകതയുടെയും ലക്ഷ്യം...
No comments:
Post a Comment