
അത്യാസന്നമായ സാഹചര്യത്തിൽ എഴുതപ്പെട്ട പുസ്തകമാണിത്.ദുരിതകാഠിന്യം നിറഞ്ഞ കാലയളവുകൾ വായനയിൽ പിരിമുറുക്കം സൃഷ്ട്ടിക്കുന്നതായി കാണാൻ സാധിക്കും.പാകിസ്താനിലേക്കുള്ള മടങ്ങിവരവിൽ അവരെ സ്വാഗതംചെയ്യാൻ എത്തിയത് എൺപതുലക്ഷത്തോളം വരുന്ന ജനങ്ങളാണ്.ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ പാകിസ്താൻ പീപ്പിൾ പാർട്ടിയെ നയിക്കാൻ ബേനസീർ എത്തുമ്പോൾ അവരുടെ മനസ്സിൽ "ഒത്തുതീർപ്പുകൾ -ഇസ്‌ലാം ജനാധിപത്യം ,പടിഞ്ഞാറ് "എന്ന വിഷയമായിരുന്നു.ഈ പുസ്തകം എഴുതിപൂർത്തീകരിക്കുക അവരുടെ സ്വപ്‌നമായിരുന്നു,അതിനാൽ സമ്പൂർണമായാ ശ്രദ്ധയും ഊർജസ്വലതയും ഇത് പുസ്തകമാക്കുന്നതിൽ അവർക്കുണ്ടായിരുന്നു. ഏകാധിപത്യത്തിനു കീഴിൽ തീവ്രവാദവും അവളർന്നു വരുന്നത് അവർ അറിയുന്നുണ്ടായിരുന്നു.അത്പൂർണമായും അവരെ അലോസരപ്പെടുത്തി.
തീവ്രവാദം മാതൃരാജ്യമായ പാകിസ്താനുമാത്രമല്ല മറ്റുരാജ്യങ്ങൾക്കും ഭീഷണിയാണെന്ന് അവർ നേരത്തെ മനസിലാക്കിയിരുന്നിരിക്കണം. അത്തരം അലോസരപ്പെടുത്തലുകൾ ഇതിൽ പലയിടത്തും വായനക്കാർക്ക് കാണാൻ സാധിക്കും. അതുകൊണ്ട് തന്നെയാണ് അവർ രചനയിൽ സ്വയം സമർപ്പണം നടത്തിയത്..മതങ്ങൾക്കും ദേശങ്ങൾക്കുമിടയിൽ അനുരഞ്ജനമെന്ന മഹത്തായ ശുദ്ധചിന്തയെ ആണ് അവർ സാധാ മനസ്സിൽ പേറി ജീവിച്ചത്.അവർ രാഷ്ട്രങ്ങളെ എങ്ങനെ കൂട്ടിയോചിപ്പിക്കാമെന്ന മഹത്തായ ചിന്താഗതിയിൽ നിന്നുമുള്ള പ്രായോഗികതയുടെ ഭൂപടമാണ് ഈപുസ്തകത്തിലൂടെ ബേനസീർ വരച്ചുകാട്ടുന്നത്.ഈ പുസ്തകത്തിൻ്റെ പൈതൃകം മഹനീയമാണ്...അതിലുപരി ശുഭാപ്തി നിറഞ്ഞതും...
No comments:
Post a Comment