പുതിയകാലത്തെ ചെറുപ്പക്കാർ വായിക്കുന്നില്ല എന്നൊരുവാദം പരക്കെ നിലനിൽക്കുന്നുണ്ട്.എന്നാൽ ഇതുശരിയല്ല,ഒരുകൂട്ടം അലസവായനാർ ഇല്ലാതെ ആയി എന്നതൊഴിച്ചാൽ വായന മരിക്കാതെ ഇന്നും നിലനിൽക്കുന്നു.ഗൗരവത്തിൽ വായിക്കുന്നവരാണ് ഇന്നുള്ളവരിൽ ഭൂരിഭാഗവും.കൃത്യമായി എന്തുവായിക്കണമെന്ന് അവർ നിശ്ചയിച്ചു വെച്ചിരിക്കുന്നു.വായിച്ചുവെച്ചതിനെപ്പറ്റി അവർ ശക്തമായ ചർച്ച നടത്തുണ്ട്.ചർച്ചയുടെ വേദിയാകുന്നത് കൂടുതലും സോഷ്യൽ മീഡിയയുമാണ്.വാട്സ് ആപ് പോലുള്ള സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള ശക്തമായ വായനാനുഭവങ്ങൾ പങ്കുവയ്ക്കുകയും പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്.ഇന്നാണെങ്കിൽ വായനയുടെ ചക്രവാളങ്ങൾ കടന്ന് പാശ്ചാത്യവായയുടെ ലോകത്തേക്കും മലയാളികൾ കടന്നു ചെല്ലുന്നുണ്ട് .പണ്ടുകാലത്തെ വിരളമായി മാത്രമേ വിദേശ എഴുത്തുകാരെപ്പറ്റി അറിയുമായിരുന്നുള്ളു.എന്നാൽ ഇന്ന് വായിച്ചുതുടങ്ങുന്നതുതന്നെ പാശ്ചാത്യ ചുവയിൽ തന്നെയാണ്.അപ്പോൾ നാം വായന മരിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പറയുന്നത് അർത്ഥശൂന്യമാണ്...
ഇന്നത്തെ വായനാസ്വാദകരിൽ ചില മാറ്റങ്ങൾ വന്നുതുടങ്ങിയതായി എഴുത്തുകാർ പല ഇൻറ്റർവ്യൂ കളിൽ പറഞ്ഞിട്ടുണ്ട്.അതിലെ ഒന്നാമതായമാറ്റം വായനക്കാർക്ക് ഭാവന നിറഞ്ഞപുസ്തകങ്ങളോട് താല്പര്യത്തെ കുറഞ്ഞുതുടങ്ങിയിക്കുന്നു.ജോർജ് സോൻ ഡേഴ്സൻ പതിനഞ്ചു വർഷത്തെ നിരന്തര ഗവേഷണത്തിനൊടുവിലാണ് ഒരു പുസ്തകം പുറത്തിറക്കുന്നത്.സുനന്ദ പുഷ്കറിനെക്കുറിച്ചു പുറത്തിറങ്ങിയ "ദ എക്സ്ട്രാ ഓർഡിനറി ലൈഫ് ആൻഡ് ഡെത്ത് ഓഫ് സുനന്ദപുഷ്‌കർ"എന്ന പുസ്തകം ചൂടപ്പംപോലെയാണ് വായനക്കാർ വാങ്ങികൂട്ടിയത്.ഇതിൽനിന്നും വായനയുടെ ആഴവും പരപ്പും എത്രത്തോളം വിപുലപ്പെട്ടിരിക്കുന്നു എന്നതിൻറെ അടിസ്ഥാനമായി ഇത് ചൂണ്ടികാണിക്കാവുന്നതാണ്. ഗോവ സാഹിത്യോത്സവത്തിൽ ഏറ്റവും വിറ്റഴിഞ്ഞതും ഈ പുസ്തകമാണ്.പുതിയ തലമുറ പുസ്തകത്തെ അഭിസംബോധന ചെയ്തതും വളരെ വ്യത്യസ്തമായാണ്.അവരിലെ വായനയുടെ കാഴ്ചപ്പാടിനാണ് മാറ്റം വന്നിരിക്കുന്നത്.അത് വായനാലോകത്തിന് ആശ്വാസം നൽകുന്ന ഒരു വാർത്തയാണ്....
No comments:
Post a Comment