Tuesday, April 20, 2021

406054 - ആശിഷ് ബെൻ അജയ്

 ആശിഷ് ബെൻ അജയ് എഴുതിയ 406054 വായിച്ചു. ഒരു സാഹിത്യ സൃഷ്ട്ടി പുസ്തക രൂപത്തിൽ തന്നെ ഉറച്ചുപോകുന്നുയെങ്കിൽ അത് വെറുമൊരു വസ്തു മാത്രമായ് അവശേഷിക്കും. മറിച്ച് ആ ബുക്കിൻ്റെ ശരിയായ ജീവിതം സാധ്യമാകുന്നത് അത് അച്ചടിക്കപ്പെട്ട് കാലങ്ങൾക്ക് ശേഷവും വായനക്കാർ നിരന്തരം വായിക്കുകയും ഒരു ചർച്ചയ്ക്ക് പ്രേരണയുണ്ടാക്കുകയും ചെയ്യുമ്പോൾ മാത്രമാണ് പുസ്തകം യഥാർത്ഥത്തിൽ ജീവിച്ച് തുടങ്ങുന്നതും;നിലനിൽക്കുന്നതും.

സാഹിത്യ സൃഷ്ടിയെ
സംബന്ധിച്ചിടത്തോളം രചയിതാവും അനുവാചകനും തമ്മിൽ ഒരർത്ഥത്തിൽ വായനയിലൂടെ പങ്കുവയ്ക്കലാണ് നടത്തുന്നത്. ഇവിടെ ഒരു വസ്തുവുമല്ല ക്രയവിക്രയം ചെയ്യുന്നത് മറിച്ച് സർഗാത്മകതയാണ്. വായനയിലൂടെ സൃഷ്ടിക്കപ്പെടുന്നതും ഇതേ സർഗാത്മകത തന്നെയാണ്. ഒരു കൃതി വായ്ക്കുമ്പോൾ, അത് വായിക്കാൻ കൈയ്യിലെടുക്കുമ്പോൾ ഉള്ള അയാളുടെ മനോനില എങ്ങനെയായിരുന്നുവോ; അവസാനിക്കുമ്പോഴും മാറ്റമില്ലാതെ അത് അങ്ങനെതന്നെ തുടരുന്നുവെങ്കിൽ ആ സൃഷ്ട്ടി പരാജപെട്ടിരിക്കുന്നു എന്നുവേണം അനുമാനിക്കാൻ.

രചയിതാവ് രംഗത്തുനിന്ന് അപ്രത്യക്ഷമായതിന് ശേഷവും ആ സൃഷ്ട്ടിക്കുമേൽ വായനക്കാർ സംവാദം നടത്തണം. വായനക്കാരെ പുസ്തകം മടക്കിവെച്ച് വെറുതേ ഇരിക്കാൻ സമ്മതിക്കാത്ത തരത്തിൽ നിരന്തരം അലോസരപ്പെടുത്തുകയും വേണം. ഏതോകാലത്ത് എന്നോ രചിക്കപെട്ടതും രചയിതാവ് ആരെന്നുപോലും അറിയാത്ത എത്രയോ കഥകൾ നാം എന്നും ഓർക്കുകയും പറയുകയും ചെയ്യുന്നു. ആധികാരികത ഒട്ടുംതന്നെ അവകാശപ്പെടാതെ ഇത്രയും പറയാനുള്ള സാഹസം ഞാൻ കാണിച്ചത് ഈ ഫ്രിക്‌ഷൻ വായിച്ചതിന് ശേഷമാണ്.

ഒരു തുടക്കകാരൻറെതായ എല്ലാ പതർച്ചയും നമുക്കിതിൽ കാണാൻ സാധിക്കും. അത് അത്രകണ്ട് ദീർഘമായ പ്രകടമാകുന്നത് നമ്മിൽ അലോസരമുണ്ടാക്കും. പതിഞ്ഞ താളത്തിൽ പതുക്കെമാത്രമേ നമുക്ക് ഈ നോവലിനെ പിൻതുടരാൻ സാധിക്കുകയുള്ളു. എന്നിലെ വായനക്കാരനെ സ്വാധീനിച്ചത് ഇതിലെ അവസാന  മുപ്പത്തഞ്ച് പേജുകളാണ്. ഒറ്റയിരുപ്പിൽ വായിച്ചുതീരാക്കൻ പറ്റാത്ത തരത്തിൽ പരുക്കനായ പ്രിറ്റിങ്‌ ഉം പ്രതികൂല സാഹചര്യം സൃഷ്ട്ടിച്ചു.

നോർത്ത് പറവൂർ ബ്രാഞ്ചിൽ നിന്ന് പ്രമോഷനോട് കൂടി നെല്ലിയാമ്പതിയിലേക്ക് സ്ഥലം മാറ്റം കിട്ടുന്ന ബാങ്ക് ഉദ്യോഗസ്ഥനായ അഭിഷേക് അയ്യരിലൂടെയാണ് നോവൽ തുടങ്ങുന്നത്. തിരക്കോ ബഹളങ്ങളോ ഇല്ലാത്ത പുതിയൊരിടം. അവിടെ അസാധാരണമായ് സംഭവിക്കുന്ന ഒരു ഫയർ അലാം. പിന്നീട് ഇത് പലപ്പോഴായ് സംഭവിക്കുന്നതിലൂടെ വായനക്കാരിലേക്ക് ഒരു ജിജ്ഞാസ സൃഷ്ടിക്കുവാൻ ആശിഷ് ബെന്നിന് സാധിച്ചു. തുടർന്ന് അങ്ങോട്ടുള്ള വായന നേരുത്തേതിൽ നിന്ന് അൽപ്പം വേഗത്തിൽ ആകുകയും ചെയുന്നു. ലോൺ നമ്പർ 446054 ൽ മിസ്റ്റർ സുരേഷ് കുമാറും മിസ്സിസ്സ് പ്രീയയും ചേർന്നെടുത്ത ലോണിൻ്റെ കുടിശ്ശിക തീർത്താൽ ബാങ്കിൻ്റെ ടാർഗെറ്റ് അച്ചീവ് ചെയ്യാനാകുമെന്ന് അഭിഷേക് കരുതുന്നു. അവരുടെ പ്രോപ്പർട്ടി ലേലം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്യുന്നു. തുടർന്ന് പ്രീ
യയെ പ്രതിചേർത്ത് കൃഷ്ണകുമാറിൻ്റെ തിരോധാനത്തിലേക്ക് നോവൽ തിരിയുകയും ചെയ്യുന്നു.

നോവൽ കൊലയാളിയെ തുറന്നുകാട്ടും മുൻപേ വായനക്കാർക്ക് മനസ്സിലാകുന്നുയെന്നത് ഒരു വീഴ്ചയാണ്. എന്നാൽ അത്തരത്തിൽ ഒരു മാനത്തിൽ നിന്ന് നോവൽ നോക്കിക്കാണേണ്ടുന്നതിലെ സാധ്യതയും ഞാൻ എടുത്തുകാട്ടുന്നില്ല. ഒരുപക്ഷേ ഞാൻ വായിച്ചതിലെ പാറ്റേൺ ആകാം അങ്ങനെ അവകാശപ്പെടാൻ എന്നിൽ കാരണമായത്. ഇങ്ങനെ വായനയെ എൻ്റെ ഒറ്റ ഐഡൻറ്റിറ്റിയിൽ ഒതുക്കാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല...വികൃതമായ് വളച്ചൊടിക്കുന്നുമില്ല...

എന്നിലെ വായനക്കാരനുമായ ഈ പുസ്തകം സംവദിക്കുന്നതിനുമേൽ ഞാൻ നടത്തിയ ഒരു മറുപടിയായ് മാത്രം ഇതിനെ കണ്ടാൽ മതി. ഇത് 446054 നും എനിക്കുമിടയിൽ അവസാനിക്കുന്ന സംഭാഷണം മാത്രമാണ്.

ആശിഷ് ബെൻ അജയ് ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ...മറുപക്ഷത്ത് നിന്ന് സംവദിക്കാൻ വായനക്കാർക്കും  


No comments:

Post a Comment

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...