ഒരു വായനക്കാരൻ എന്ന നിലയിൽ ഞാൻ വായിക്കാൻ കാത്തിരുന്ന ഒരു പുതകമാണ് ടി ഡി രാമകൃഷ്ണന്റെ കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ എന്ന നോവൽ. ഇട്ടിക്കൊര എന്ന കഥാപാത്രം ഉണ്ടാക്കിയ സഞ്ചിത ഭാവനയാണ് രണ്ടാം ഭാഗത്തെ വായിക്കാൻ ഇത്രയും പ്രേരിപ്പിച്ചത്. 2009 ൽ പുറത്തിറങ്ങിയ ആദ്യഭാഗം ടി ഡി എന്ന എഴുത്തുകാരന് മലയാള സാഹിത്യത്തിൽ തന്റെതായ ഒരു ഇടം സൃഷ്ടിക്കാൻ ആ ഒറ്റ നോവൽ കൊണ്ട് സാധിച്ചു. പതിനാറുവർഷണങ്ങൾക്കിപ്പുറം നിന്ന് അതിന്റെ രണ്ടാം ഭാഗം എഴുതുക എന്നത് തീർച്ചയായും ഒരു വെല്ലുവിളി തന്നെയാണ്. ആദ്യഭാഗം സ്വീകരിച്ച എഴുത്ത് ഭാഷയായിരുന്നില്ല കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ എന്നതിൽ സ്വീകരിച്ചത് എന്ന് തോന്നി. ആദ്യഭാഗം ഒരുപാട് ആവർത്തിച്ചു വായിച്ചവരെയും ഒരു തവണ വായിച്ചാൽ തന്നെ മനസ്സിൽ കയറികൂടുന്ന കഥ പറച്ചിൽ രീതിയും സ്വാഭാവികമായും ഈ നോവലിലും വായനക്കാർ പ്രതീക്ഷിച്ചു. പക്ഷെ അതുണ്ടായില്ല.
ഓരോഭാഗം കഴിയുമ്പോഴും പോരായ്മകൾ മറികടന്നു നോവൽ മുന്നേറുമെന്ന് കരുതി. എന്നാൽ പലയിടങ്ങളും അത് തീർത്തും പരാജയാമായിരുന്നു എന്ന് തന്നെ പറയേണ്ടി വരും. കൗശലത്തിന്റെയും കച്ചവട തന്ത്രങ്ങളുടെയും ഒടയ തമ്പുരാൻ കടിഞ്ഞാൺ നഷ്ട്ടപെട്ട കുതിരയപ്പോൾ കഥാപാത്ര മികവ് നഷ്ട്ടപെട്ട നിലയിൽ പലേ സന്ദർഭങ്ങളിലും കാണേണ്ടി വന്നു.
എഴുത്തുകാർക്ക് വായനക്കാരോട് നീതി പുലർത്താൻ കഴിയാതെ പോകുന്നത് ഖേദകരമാണ്.
No comments:
Post a Comment