രണ്ടുനൂറ്റാണ്ടുകൾക്ക് മുന്നേ പിറന്ന ഒരു ദർശനം ഇന്നും മനുഷ്യരുടെ സമസ്തമണ്ഡലങ്ങളിലും പലതരത്തിൽ സ്വാധീനം ചെലുത്തുകയും മാറ്റ് പലേ ദർശനങ്ങളുമായ് ഇന്നും തുടർന്ന് സംവദിക്കുകയും ചെയ്യുന്നു എന്നതാണ് മാർക്സിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്. അത്തരത്തിൽ കടന്നുപോയ നൂറ്റാണ്ടുകളെക്കുറിച്ചുള്ള പ്രക്ഷുബ്ധമായ ചിന്തകളും കാഴ്ചപ്പാടുകളുമാണ് സുനിൽ പി ഇളയിടത്തിൻ്റെ '' അലയടിക്കുന്ന വാക്ക് '' ചർച്ച ചെയ്യുന്നത്. വരും കാലത്തെക്കുറിച്ചും അദ്ദേഹത്തിന് പലതും പറയാനുണ്ടായിരുന്നു. മനുഷ്യ വംശത്തിൻ്റെ വിമോചനങ്ങൾക്ക് അതീതമായ് മറ്റൊന്നും അദ്ദഹത്തിന് പറയാനുണ്ടായിരുന്നില്ലതാനും. തൻ്റെ കാലത്തോടെന്നപോലെ വരും കാലത്തോടും അദ്ദേഹത്തിൻ്റെ ചിന്തകൾ - എഴുത്തുകൾ എന്നിവ സംഭാഷണത്തിൽ ഏർപെട്ടുകൊണ്ടിരുന്നു.
ചരിത്രത്തിലെ പല നിർണായക നിമിഷങ്ങൾ, എത്രയോ വർഷങ്ങൾക്കുമുൻപ് അദ്ദേഹം പറഞ്ഞുവെച്ച പല സിദ്ധാന്തങ്ങളും അവയിലേക്ക് അലയടിക്കുന്നണ്ടെന്ന് നാം മനസ്സിലാക്കുന്നു. അത്തരത്തിൽ തന്നെ മാർക്സിസത്തിൻ്റെ രണ്ടാം ജന്മ ശദാബ്ദിക്ക് മുന്നിലും പിന്നിലുമായി മാർക്സിസത്തിൻ്റെ ചരിത്രത്തിലെ നിരവധി സന്ദർഭങ്ങൾ വന്നുപോകുന്നുണ്ടെന്ന വസ്തുത പുറത്തുവരുന്നു. അതിനാൽ തന്നെ മാർക്സ് എന്നത് ഒരു പേരല്ലാതാകുകയും അത് മറ്റുപലതുമായ് കൂടിക്കലർന്നുപോകുകയും ചെയ്യുന്നു.
മാർക്സിസത്തെക്കുറിച്ച് എഴുതിയ ചെറുതും വലുതുമായ ലേഖനങ്ങളാണ് ഈ സമാഹാരം. രണ്ടു ഭാഗങ്ങളിലായി പന്ത്രണ്ട് ലേഖങ്ങൾ. വിഷയ പരിചരണത്തിനിടയിലെ ദീർഘമായ വിശദീകരങ്ങൾക്ക് പുറമെ ചില വരികൾ അതേപടി നിലനിർത്തിയും വിശകലനം നടത്തുന്നുണ്ട്. '' മുതലാളിത്ത ആധുനികത '' എന്ന സങ്കൽപ്പം അടിസ്ഥാന വസ്തുതകൾക്ക് വിരാമം ഇടാതെ തീർത്തും വിശദമായിത്തന്നെ അദ്ദേഹം ഇതിൽ വിവരിക്കുന്നുണ്ട്. അതിനാൽ തന്നെ പല തുറകളിൽ നിന്ന് വിമർശങ്ങളും ഉയർന്നുവരുന്നതായ് നമുക്ക് കാണാൻ സാധിക്കും.

ആ വിമർശങ്ങളൊക്കെ നിലനിൽക്കുന്നുണ്ടെങ്കിൽ തന്നെയും ചരിത്രപരമായ പരിമിതികൾക്കുള്ളിൽ വസ്തുനിഷ്ഠമായ ഒരു പഠനമെന്ന നിലയിൽ തന്നെ നാം ഇതിനെ പരിഗണക്കണം.
ഗ്രന്ഥ സമീപനത്തോടുള്ള ഭിന്നാഭിപ്രായം വായനാസുഖം ലഭിക്കുന്നില്ല എന്നതാണ്. എന്നാൽ താൽപ്പര കക്ഷികൾക്ക് ഇതൊരു തടസ്സമാകുന്നില്ല. മാർക്സിസത്തോടുള്ള അടിസ്ഥാനപരമായ പ്രതിബന്ധതയും അതിൻ്റെ തന്നെ ധൈഷണിക താൽപ്പര്യവും ഉയർത്തിപ്പിടിക്കുന്നതാണ് സുനിൽ പി ഇളയിടത്തിൻ്റെ ഈ രചന...
No comments:
Post a Comment