ഇറാഖ് യുദ്ധത്തിൻ്റെ യാഥാർഥ്യത്തിൽ നിന്നുമാണ് ഒരു രാജ്യം അനുഭവിച്ച മഹാദുരിതങ്ങളുടെ,അവിടം ശവപ്പറമ്പായതിൻ്റെ കഥ നാം ഈ നോവലിലൂടെ മനസ്സിലാക്കുന്നത്. വസ്തുലോകത്തിൽ വന്നു ചേർന്ന ഭൗതികവും ആന്തരികവുമായ വിഷമതകൾ എഴുത്തുകാരൻ മൂർച്ചയുള്ള തൂലികയിലൂടെയും അനുബന്ധങ്ങളിലൂടെയും നമുക്ക് കാണിച്ച് തരുന്നു.
അറബ് സാഹിത്യത്തിൽ അറിയപ്പെടുന്ന കവിയും വാഗ്മിയും നോവലിസ്റ്റുമാണ് സിനാൻ അൻതൂൺ. ഒരു രാജ്യം അനുഭവിച്ച യുദ്ധവും തൻമൂലം അവിടുത്തെ ജനങ്ങൾ അനുഭവിച്ച പരിസ്ഥിതി നാശവും അവിടുത്തെ ജനങ്ങളെ മറ്റു ദേശക്കാർ നോക്കികാണുന്നതിലെ വൈചിത്ര്യവുമാണ് '' അവശേഷിപ്പുകൾ ''. അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടിൽ യുദ്ധം ഇശ്രേലിയൻ ജനതയിലുള്ള സംസ്ക്കാരികപരമായ കാഴ്ചപ്പാടിൽ എന്തെല്ലാം മാറ്റമാണ് വരുത്തിയിരിക്കുന്നതെന്ന് നമുക്ക് കാണിച്ച് തരുന്നു. അത്തരത്തിൽ ഭൗതികവും ആന്തരികവുമായ കാഴ്ചപ്പാടാണ് അവശേഷിപ്പുകളിലൂടെ നമുക്ക് കിട്ടുന്നത്. വെറുമൊരു യുദ്ധവിവരണമോ യുദ്ധം മൂലമായുണ്ടായ കെടുതികളോ അല്ല ഈ നോവൽ നമ്മോട് ചർച്ചചെയ്യുന്നത്. അതിലുപരി മറ്റെല്ലാത്തരത്തിലുമുള്ള കാഴ്ചപ്പാടാണ് സിനാൻ അൻതൂൺ നമുക്കിൽത്തിൽ കാണിച്ച് തരുന്നത്. യുദ്ധത്തിൻ്റെ നാട്ടിൽ നിന്ന് വരുന്നവരോട് അമേരിക്കൻ കുടിയേറ്റക്കാർക്ക് എന്താണ് ചോദിച്ച് അറിയേണ്ടത്; അവിടുത്തെ വിദ്യാഭ്യാസം,തൊഴിൽ സാധ്യത,ജീവിത രീതി,രാഷ്ട്രീയം,മനുഷ്യരുടെ മനോനില, എന്നിങ്ങനെ ധാരാളം കാര്യങ്ങൾ അദ്ദേഹം ഇതിൽ ചർച്ച ചെയ്യുന്നുണ്ട്.
വെറുതെ ഒരു വിവരണം എന്നതിൽ നിന്ന് വ്യത്യസ്തമായി എഴുത്തിൽ പുതിയ സങ്കേതങ്ങൾ പരീക്ഷിക്കുന്നതിൽ അതീവ വൈദഗ്ത്യം ഉള്ള ആളാണ് സിനാൻ അൻതൂൺ. ഇതിലെ പ്രധാന കഥാപാത്രം യൂറോപ്പിൽ അധ്യാപന വൃത്തിയിൽ ഏർപ്പെടുന്ന നുമൈർ എന്ന ഇറാഖിയാണ്.അദ്ദേഹം അറബി ഭാഷാപണ്ഡിതനാണ്. നോവൽ തുടങ്ങുന്നത് തന്നെ ഒരു അമേരിക്കൻ സംഘത്തിന് ഡോക്യുമെൻ്ററി നിർമ്മിക്കുന്നതിന് നുമൈർ ട്രാൻസലേറ്റർ ആയി പോകുന്നത് മുതൽക്കാണ്. സൈന്യത്തിൻ്റെയും അവർ തയ്യാറെടുക്കാൻ പോകുന്ന മഹായുദ്ധത്തിൻ്റെയും വിവരണം എഴുതി ഫലിപ്പിക്കുന്നത് ഒരു പ്രത്യേക തരത്തിലാണ്. ഓർക്കാനും പറയാനും അത്ര രസമല്ലാത്ത യാഥാർഥ്യങ്ങളാണ് ഇതിലുള്ളത്. മനുഷ്യൻറെ മാത്രമല്ല മരങ്ങളുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും കാര്യങ്ങൾ ഇതിൽ വിഷയമാകുന്നുണ്ട്. അതും അതിൻ്റെ ആഴത്തിലേക്ക് ഇറങ്ങിയിട്ട് തന്നെ... നോവലിൻ്റെ സാങ്കേതികത്വം കടന്നുപോകുന്നത്തുന്നത് നുമൈറിൻ്റെ ജീവിതത്തിലേക്ക് നിരന്തരം കത്തുകളിലൂടെ ഇടപെട്ടുകൊണ്ടിരിക്കുന്ന വദൂദിലൂടെയാണ്. വദൂദിൻ്റെ ഓരോ എഴുത്തും നുമൈറിൻ്റെ ജീവിതവുമായി വളരെ കെട്ടുപിണഞ്ഞുകിടക്കുന്നതായ് നമുക്ക് കാണാൻ സാധിക്കും. ഒരു പ്രത്യേക ഭാഷയും അത്രതന്നെ വ്യത്യസ്തമായ അവതരണവുമാണ്. ഈ നോവൽ വായനക്കാർക്ക് പുതിയൊരു വായനാലോകമാണ് തുറന്നുതരുന്നത്. പ്രത്യേകിച്ച് അറബ് സാഹിത്യത്തിലേക്ക്. സുഗന്ധി എന്ന ആണ്ടാൾ ദേവനായകിക്ക് ശേഷം ഭാഷകൊണ്ട് എന്ന സ്വാധീനിച്ച പുസ്തകം ഇതാണ്. വിവർത്തകനായ ഉബൈദിന് പ്രത്യേക നന്ദി...
No comments:
Post a Comment