Friday, July 16, 2021

നിളയുടെ കഥാകാരന്‍ എം.ടിക്ക് ജന്മദിനാശംസകൾ

 

വ്യക്തതയിലെ വ്യക്തയും അപൂർണ്ണതയിലെ പൂർണ്ണതയും ഭൂതകാലത്തിൻ്റെ ശബ്ദങ്ങളും വർണങ്ങളുമായ് വർത്തമാനകാലത്തെ വായനക്കാർക്ക് പഴമയുടെ പാരമ്പര്യം ഇന്നും എം.ടി യുടെ നോവലുകൾ പകർന്ന് തരുന്നുണ്ട്. നവീന നോവലിൻ്റെ തുടക്ക പശ്ചാത്തലത്തിലാണ് ഞാൻ വായന തുടങ്ങിയത്. എന്നാൽ  അക്കാലത്തെ അസാധ്യമായ പല നോവലുകളും കഥകളും ക്ലാസ്സിക്കുകളും തിരഞ്ഞുപിടിച്ച് വായ്ക്കുന്ന കൂട്ടത്തിൽ പഴയ എഴുത്തുകാരിലെ പ്രമുഖരായ പലേ ആളുകളിലേക്കും വായന ചെന്നെത്തിയിട്ടുണ്ട്. അതിൽ ഒരാളാണ് എം.ടി വാസുദേവൻ നായർ. ഇന്ന് ചുരുക്കം ചില എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് വേണ്ടി മാത്രമേ വായനക്കാരായ നമുക്ക് കാത്തിരിക്കേണ്ടി വരുന്നുള്ളു. അതിൽ പലതും ഒരാവർത്തി വായിച്ചുപേക്ഷിക്കുന്ന തരവുമാണ്. അതിൽ നിന്ന് എത്രയോ മുന്നിലാണ് പഴയ എഴുത്തുകാരും അവരുടെ കൃതികളും. ഇന്ന് ഒരു പുസ്തകം വായിക്കുന്നത് പുരസ്‌കാരങ്ങളുടെ ലേബലിലാണ്. പുരസ്‌ക്കാരങ്ങളാണ് എല്ലാം. എം. ടി യും നവീന നോവലിൻ്റെ പശ്ചാത്തലത്തിൽ എഴുതിയിട്ടുണ്ട് '' മഞ്ഞിൽ.'' 

        മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എംടിയുടെ സാഹിത്യ കൃതികള്‍ മലയാളി ഉള്ള കാലം വരെ വാഴ്ത്തപ്പെടുകയും പുനര്‍വായിക്കുകയും ചെയ്യും...എംടി എന്നറിയപ്പെടുന്ന മാടത്ത് തെക്കെപ്പാട്ട് വാസുദേവന്‍ നായര്‍ പുന്നയൂർക്കുളത്തുക്കാരനായ ടി.നാരായണൻ നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും മകനായിട്ടാണ് ( 1933 ഓഗസ്റ്റ് 9ന് ) ജനനം. തൃശൂർ ജില്ലയിലെ പൂന്നയൂർക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പക്കാലം ചെലവഴിച്ചത്. കുമരനെല്ലൂർ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് 1953 -ൽ ബി.എസ് സി കെമിസ്ട്രിയിൽ ബിരുദം. മികച്ച എഴുത്തുകാരനും തിരക്കഥാകൃത്തും സിനിമ സംവിധായകനുമാണ്. ദി ന്യൂ യോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ നടത്തിയ ലോക ചെറുകഥാ മത്സരത്തില്‍ എംടിയ്ക്ക് മലയാളത്തിലെ മികച്ച ചെറുകഥക്കുള്ള പുരസ്‌കാരം ലഭിച്ചു. 23ാം വയസ്സിലായിരുന്നു എംടി തന്റെ  ആദ്യ നോവലായ നാലുകെട്ട് എഴുതിയത്. കൂടാതെ നാലുകെട്ടിന് നല്ല സീരിയലിനുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡും (1996 )  ആ നോവലിന് 1958 ൽ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ഏകദേശം 54 സിനിമക്ക് എംടി തിരക്കഥ എഴിതിയിട്ടുണ്ട്. മികച്ച തിരക്കഥക്കുള്ള നാഷണല്‍ അവാര്‍ഡ് 4 തവണ ലഭിച്ചിട്ടുണ്ട്,  ഒരു വടക്കന്‍ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994), എന്നീ സിനിമയുടെ തിരക്കഥകൾക്കാണ്  പുരസ്‌ക്കാരങ്ങൾ ലഭിച്ചത്. 1963-64 കാലത്താണ് മുറപ്പെണ്ണ് എന്ന തിരക്കഥയെഴുതി എംടി ചലച്ചിത്രലോകത്തേക്ക് കടന്നത്. എംടി  ആദ്യമായി സംവിധാനം ചെയ്ത നിര്‍മ്മാല്യം എന്ന ചിത്രത്തിന് 1973-ല്‍  രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു. ഇതിനോടകം ഏകദേശം അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുണ്ട്.  ഇതുകൂടാതെ ‘കാലം’(1970-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്), ‘രണ്ടാമൂഴം’ (1985-വയലാർ അവാർഡ്), വാനപ്രസ്ഥം (ഓടക്കുഴൽ അവാർഡ്), എന്നീ കൃതികൾക്കും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടു്. കടവ്‌, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയപുരസ്കാരം ലഭിച്ചു. 2005 -ലെ മാതൃഭൂമി പുരസ്കാരവും എം.ടിക്ക് തന്നെയായിരുന്നു.രണ്ടാമൂഴം എന്ന നോവൽ സിനിമയാക്കുന്നതിന് വേണ്ടിയുള്ള തിരക്കഥ രചനയും മറ്റും നടത്തിയെങ്കിലും സംവിധാനം ചെയ്യാമെന്നേറ്റ ശ്രീകുമാർ മേനോനുമായുള്ള കോടതി വ്യവഹാരത്തിൽ പദ്ധതി നിർത്തി വെച്ചിരിക്കുകയാണ്.

മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ കാലിക്കറ്റ് സർവ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചു. 1995-ലെ ജ്ഞാനപീഠ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. 2005-ൽ പത്മഭൂഷൺ നൽകി എം.ടിയിലെ പ്രതിഭയെ ഭാരതസർക്കാർ ആദരിക്കുകയുണ്ടായി. 

     എം.ടി യുടെ പല നോവലുകൾക്കും ഇന്നും വായനക്കാർ ഏറിവരുകയാണ്. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്ന എം ടി പരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ച്  പലപ്പോഴായി എഴുതിയ ലേഖനങ്ങൾ ഉൾക്കൊള്ളിച്ച് ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു സാമൂഹിക വിഷയം കൈകാര്യം ചെയ്ത സിനിമയാണ് '' നിർമാല്യം ''. എം ടി യുടെ തന്നെ കഥയായ പള്ളിവാളും കാൽച്ചിലബുമാണ് നിർമാല്യം എന്ന സിനിമയായ് പരിണമിച്ചത്. ഇദ്ദേഹത്തിന്റെ കൃതികൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്. മഞ്ഞു, കാലം, അസുരവിത്തു, രണ്ടാമൂഴം, വാരണാസി എന്നീ നോവലുകളും -

ഇരുട്ടിൻ്റെആത്മാവ്,ഓളവും,തീരവും,കുട്ട്യേടത്തി,വാരിക്കുഴി,പതനം,ബന്ധനം,സ്വർഗം തുറക്കുന്ന സമയം,നിൻ്റെ ഓർമ്മക്ക്,വാനപ്രസ്ഥം,എം.ടി.യുടെ തിരഞ്ഞെടുത്ത കഥകൾ,ഡാർ എസ് സലാം,രക്തം പുരണ്ട മണ്തരികൾ,വെയിലും നിലാവും,കളിവീട്,വേദനയുടെപൂക്കൾ,ഷെർലക്,ഓപ്പോൾ,വിത്തുകൾ,കർക്കിടകം,വില്പന,ചെറിയ ചെറിയ ഭൂകമ്പങ്ങൾ,പെരുമഴയുടെ പിറ്റേന്ന്,കൽപ്പാന്തം,കാഴ്ച,ശിലാലിഖിതം,കുപ്പായം എന്നീ കഥകളും ഗോപുര നടയിൽ( നാടകം ),കാഥികൻ്റെ പണിപ്പുര, ഹെമിംഗ് വേ  ഒരു മുഖവുര,കണ്ണാന്തളിപ്പൂക്കളുടെ കാലം, എന്നീ പ്രബന്ധങ്ങളും ആൾക്കൂട്ടത്തിൽ തനിയെ ( യാത്രാവിവരണം ), അമ്മയ്ക്ക് ( ഓർമ്മ ), ചിത്രത്തെരുവുകൾ ( ചലച്ചിത്ര സ്മരണ ), എന്നിവയും അദ്ദേഹത്തിൻ്റെ പ്രധാന കൃതികളാണ്. എം.ടി മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌. 1999 -ൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചു. 1993 ജനുവരി 23 മുതൽ തുഞ്ചൻ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.1995-ൽ ഭാരതത്തിലെ സാഹിത്യരംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം എം. ടി. ക്ക്‌ ലഭിച്ചു. 2005-ൽ എം. ടി. യെ പത്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. 2013-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പിനും അർഹനായി. ഇപ്പോൾ എഴുത്തുകളുടെ ലോകത്തുനിന്ന് താൽക്കാലികമായ് വിട്ടുനിൽക്കുന്നു. 

No comments:

Post a Comment

ഡയാസ് പൊറ - സുരേഷ് കുമാർ വി.

വീ ട് ഇല്ലാത്തവരുടെ കഥയാണ് സുരേഷ് കുമാർ എഴുതിയ ഡയാസ് പൊറ. ഓർമ്മകൾ പേറുന്ന മണ്ണിനെ എന്നെന്നേക്കുമായി പിരിയേണ്ടി വരുന്ന ഒരു ജൂതൻ്റ...