ആവശ്യപ്പെടുന്ന മേജറിനെ യുദ്ധത്തിൻ്റെ ഏത് അവസ്ഥയായ് ന്യായീകരിക്കണം? അതേ എല്ലാ യുദ്ധങ്ങളെക്കാളും മേലെയാണ് മനുഷ്യർ. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ഇരുന്നൂറിൽപരം റഷ്യൻ വനിതകളെ ; അവരുടെ അവിശ്വസനീയമായ പോരാട്ടത്തെ നമുക്ക് ഈ അനുഭവകുറിപ്പിൽ കാണാൻ സാധിക്കും.
ലോക പത്രപ്രവർത്ത രംഗത്തെ ഇതിഹാസമാണ് സ്വേറ്ലാന അലക്സിവിച്ച്. യുദ്ധത്തിൻ്റെ തീയും പുകയും കെട്ടടങ്ങിയ റഷ്യയുടെ ബൈലോറഷ്യയുടെയും ശ്മശാനഭൂമിയിൽ നിന്നാണ് എഴുത്തുകാരി നമ്മോട് യുദ്ധത്തിൻ്റെ ചരിത്രം വിവരിക്കുന്നത്. എഴുത്തിൽ താൻ പകർന്ന മനുഷ്യരുടെ ആത്മാവിനെ വായിച്ചറിഞ്ഞവർക്ക് നിരവധി അന്തഃസംഘർഷങ്ങൾ അനുഭവിക്കേണ്ടതായും വരുന്നു. ഒരു പരീക്ഷണമെന്ന നിലക്ക് സ്ഥാപിതമായ സോവിയറ്റ് യൂണിയനിലെ തൊഴിലാളി വർഗം -
പ്രതിഷേധങ്ങളെയും ചെറുത്തുനിൽപ്പുകളെയും അതിജീവിക്കുന്നത് അതുവരെ ഉണ്ടായിരുന്ന എല്ലാ അഭിപ്രായവ്യത്യാസങ്ങളെയും മറന്ന് ഒറ്റകെട്ടായിട്ടാണ്.
ഒട്ടേറെ ഇല്ലായിമകളുടെ നാടുവിൽനിന്ന സോവിയറ്റ് യൂണിയൻ വൻപ്രതിരോധ ശക്തിയായ്. കഴിഞ്ഞുപോയ ഒരുനൂറ്റണ്ടിൻ്റെ ചരിത്രവുമായി ഇതിനെ വിലയിരുത്തിയാൽ ജോസഫ് സ്റ്റാലിൻ്റെ വിജയത്തിന് ഇതും ഒരു കാരണമാകുന്നു. യുദ്ധത്തിൻെറ ഒരു നൂറ്റാണ്ട് പിന്നിട്ടുനിൽക്കുന്ന വേളയിൽ ലോകവിമോചനത്തിൻ്റെ സ്വപ്‌നമായ സോവിയറ്റ് യൂണിയൻ്റെ തകർച്ച പിൽക്കാല കുമ്പസാരങ്ങളുടെ പിന്തുടർച്ചയാകുന്നു. ഇതുവരെ നാംകേട്ട പുരുഷ കേന്ദ്രീകൃതമായ യുദ്ധ-വിജയപരാജയങ്ങൾക്കപ്പുറം സ്ത്രീ യുദ്ധത്തെ കാണുന്നതും വിശദീകരിക്കുന്നതിനും ഒരുപാട് പ്രത്യേകതകളുണ്ട്. ഒരേസമയം പോരാളിയും അമ്മയും മകളുമായി നമുക്ക് അവരെ യുദ്ധമുഖത്തുനിന്ന് കാണാൻ സാധിക്കും.
ഒന്നും രണ്ടും യുദ്ധം പേറിയ ആ ശ്മശാന മൂകത നുറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്നും അവസാനിച്ചില്ല. ഇന്നും ഒരുപേക്കിനാവുപോലെ നാം നമ്മുടെ ഓർമ്മയിൽ കൊണ്ടുനടക്കുന്നു. മരണത്തിന് മാത്രമേ അത് തുടച്ചുനീക്കാൻ സാധിക്കൂ. മനുഷ്യ ജീവിതത്തിൻ്റെ തീവ്രതകൾളെ ചാലിച്ചെഴുതിയ ഈ പുസ്തകം സെൻസറമ്മാരുടെ കത്രികക്കിടയിൽപെട്ട് ഇതിൻ്റെ ആത്മാവ് ചോർന്നുപോകുമെന്ന് എഴുത്തുകാരി ഭയപ്പെട്ടിരുന്നു.
'' പറവകളെ നിങ്ങൾക്ക് എങ്ങനെയാണ് ഇത്രപെട്ടെന്ന് ഒരു യുദ്ധം മറക്കാനായത് '' എന്ന വാചകത്തിലാണ് ഈ പുസ്തകം അവസാനിക്കുന്നത്. മനുഷ്യൻ എത്ര മഹത്തായ പദം - എന്നുപറഞ്ഞ മാഗ്‌സിങ് ഗോർക്കിയുടെ നാട്ടിൽനിന്ന് ' യുദ്ധങ്ങളെക്കാൾ മേലെയാണ് മനുഷ്യൻ ' എന്നല്ലാതെ സ്വേറ്ലാന അലക്സിവിച്ച് മറ്റെന്ത് പറയാനാകും
No comments:
Post a Comment