Friday, September 1, 2023

ജോൺ കഥയിലെ വെള്ളിൽപ്പറവ - V R Sudheesh

  ജോൺ. ജോൺ ഏബ്രഹാം... ഇങ്ങനെ ഒരു പേരിനോടൊപ്പം ചിലപ്പോൾ ഒന്നിലധികം കാര്യങ്ങൾ കുറിക്കാനുണ്ടാകും. കലയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ജോണിന് സിനിമ ഒരേസമയം ദൗർബ്ബല്യവും

ശക്തിയുമായിരുന്നു. ഒരു ബഹുനില കെട്ടിടത്തിൽ നിന്ന് വീണ് അവസാനിച്ച ആ ജീവിതം വീണ്ടും '' ജോൺ കഥയിലെ വെള്ളിൽപ്പറവ '' എന്ന  വി ആർ സുധീഷിൻറെ കഥയിലൂടെ വായനക്കാരിലേക്കെത്തി. മുപ്പത്തിയാറ് വർഷങ്ങൾ പിന്നിട്ടിട്ടും ജോൺ എന്ന വിസ്മയം ഇന്നും മലയാളികൾ ചർച്ചചെയ്യുന്നു. ജോണിനെപ്പോലെ തന്നെ ജോണിൻറെ സിനിമകളും
വ്യത്യസ്തമായിരുന്നു. 

     രണ്ടുഭാഗങ്ങളിലായി പുറത്തിറങ്ങിയ മാതൃഭൂമി ഓണപ്പതിപ്പിൽ അഞ്ചാമത്തെ കഥയായി പറയുന്നത് ജോണിനെപ്പറ്റിയാണ്. പെങ്ങൾ-സംവാദം-എസ്.എം സ്ട്രീറ്റ്-കാഷ്വാലിറ്റി-ചെറിയപെരുന്നാൾ-വെള്ളിൽപ്പറവ എന്നിങ്ങനെ ചുരുക്കംചില  ഭാഗങ്ങളിലായി ജോണിനെ അടയാളപ്പെടുത്തുന്നു. ജീവിതം അയാൾക്കൊരു കുട്ടിക്കളിയായിരുന്നെന് തുടക്കം തന്നെ വായനക്കാർക്ക് മനസ്സിലാകും. നന്നായി കുടിച്ച് അസ്വസ്ഥനായി കയറിവന്ന ജോണിൻ്റെ സംഭാഷണത്തിൽ  ഒരശുഭം കനച്ചിരുന്നു. കുടിച്ച് വറ്റിച്ച്  ജീവിതം ഒഴിഞ്ഞ കാലിക്കുപ്പിപോലെ ബാക്കിയാകുമ്പോൾ അപ്പൻ്റെ കാൽപ്പാദത്തിന് താഴെ സംസ്ക്കരിക്കണം. അതും മടിയാണെങ്കിൽ കല്ലറയ്ക്ക് മുകളിൽ ശവം വെച്ചാൽ മതിയെന്ന് പറയുന്നിടത്ത് അധികമൊന്നും ആഗ്രഹിക്കാനില്ലാത്ത അല്ലെങ്കിൽ അധികമൊന്നും ആഗ്രഹിച്ചിട്ടില്ലാത്ത ജോണിനെ നമുക്ക് കാണാൻ സാധിക്കും. 

      പുസ്തകം വായിച്ച് വിപ്ലവം നടത്താനാകില്ലെന്നതിരിച്ചറിവിൽ നിന്ന് കഥാപാത്ര വിശദീകരണം നടത്തുന്ന  ജോണെന്ന ചലച്ചിത്രകാരനെ  സംവാദത്തിൽ കാണാൻ സാധിക്കും. അയാൾക്ക് അറിഞ്ഞോ അറിയാതെയോ സിനിമ അവസാനിക്കാത്ത ഉന്മാദമാണ് കൊടുത്തിരുന്നത്. ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത പണം കൊണ്ട് '' അമ്മ അറിയാൻ '' എന്ന സിനിമ നിർമ്മിക്കുകയും അത് പൊതുസ്ഥലത്ത് പ്രദർശിപ്പിച്ച് ജനങളുടെ സിനിമ എന്ന മറ്റോരു ആഗ്രഹം പൂർത്തിയാക്കുകയും ചെയ്തു.

     സ്ട്രീറ്റിൽ അയാൾ ഒരു വെളിവില്ലാത്തവനായിരുന്നു.അവിടെ അയാൾക്ക് മാത്രമായി ആഘോഷിക്കാൻ വിട്ടുകൊടുക്കപെട്ട ഒരു ജോണിനെ മാത്രമേ നമുക്ക് കാണാൻ സാധിക്കുമായിരുന്നുള്ളൂ. ആടിത്തിമിർക്കുന്ന ജോൺ..! ചില്ലുപോയ കണ്ണടയുടെ  വട്ടത്തിലൂടെ ജോൺ തിരഞ്ഞത് നഷ്ടപ്പെട്ടുപോയ അല്ലെങ്കിൽ ചിലപ്പോൾ നഷ്ട്ടപെട്ടുപോകാൻ ഇടയുള്ള ജോണിനെ തന്നെയായിരുന്നിരിക്കണം.

    ഒടുവിൽ കാഷ്വാലിറ്റിയിലെ നേർത്ത മഞ്ഞ വെളിച്ചത്തിൽ ജീവിതം ആഘോഷമാക്കിയ ഒരു മനുഷ്യനെ കാണാം., ആരും  തിരിച്ചറിയാനാവാതെ... അപ്പോഴും എന്നത്തേയും പോലെ ജോൺ പാടി...

No comments:

Post a Comment

രഘു റായ് വിട പറഞ്ഞു

ബ്ലാ ക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അരനൂറ്റാണ്ടിലേറെ നീണ്ട ഫോട്ടോഗ്രാഫിക് കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും വർത്തമാനവ...